തിരുവനന്തപുരം : വിദ്യാർത്ഥി- യുവജന സംഘടനകളിലെ നല്ലൊരു വിഭാഗവും കുടിയന്മാരാണെന്ന എക്സൈസ് മന്ത്രി എം.വി.ഗോവിന്ദൻ .പുതിയ തലമുറയിലെ കുട്ടികളെ ബോധവത്ക്കരിക്കാന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു. ലോക ലഹരി വിരുദ്ധ ദിനത്തിൽ തലസ്ഥാനത്ത് നടത്തിയ പ്രസംഗത്തിലാണ് മന്ത്രിയുടെ പരാമർശം. വിവാദമായതോടെ ചാനലുകളെ കുറ്റപ്പെടുത്തി മന്ത്രി മലക്കം മറിഞ്ഞു. നെഗറ്റീവ് വാർത്തകൾ പ്രചരിപ്പിച്ച് ചാനലുകൾ മയക്കുമരുന്ന് ലോബിയെ സഹായിക്കുകയാണെന്നാണ് മന്ത്രിയുടെ ആരോപണം.
അന്താരാഷ്ട്രാ ലഹരിവിരുദ്ധ ദിനത്തിൻറെ സംസ്ഥാന തല ഉദ് ഘാടനം പ്രസംഗത്തിലായിരുന്നു യുവജന സംഘടനാ പ്രവർത്തകരെ കുറിച്ച് മന്ത്രിയുടെ വിവാദമായ പരാമർശം. കേരളം മയക്കുമരുന്നിന്റെ ഹബ്ബായി മാറുകയാണ്. കടല്‍ മാര്‍ഗമാണ് സംസ്ഥാനത്തേക്ക് മയക്കുമരുന്നെത്തുന്നതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം, ഒരു ബോട്ടില്‍ നിന്ന് മാത്രം 1500 കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയത്.
കേരളത്തിന് പുറമെ അയല്‍ സംസ്ഥാനമായ തമിഴ് നാട്ടിലേക്കും മഹാരാഷ്ട്രയിലേക്കും കടല്‍ മാര്‍ഗം മയക്കുമരുന്നെത്തുന്നതായാണ് വിവരമെന്നും മന്ത്രി വ്യക്തമാക്കി.അന്താരാഷ്ട്രാ മയക്കുമരുന്ന് വിരുദ്ധ ദിനത്തില്‍ തലസ്ഥാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചാനലുകളിൽ പരാമർശം വാർത്താകുന്നതായി പേഴ്സണൽ സ്റ്റാഫ് അംഗം അറിയിച്ചതോടെ പ്രസംഗത്തിൻറെ അവസാന ഭാഗത്തിൽ തന്നെ മന്ത്രി മാധ്യമങ്ങൾക്കെതിരെ തിരിയുകയായിരുന്നു. കേരളം മയക്കുമരുന്നിന്റെ ഹബ്ബായി മാറുകയാണെന്നും മന്ത്രി പറഞ്ഞു. കടൽ മാർഗമാണ് സംസ്ഥാനത്തേക്ക് മയക്കുമരുന്നെത്തുന്നത്. കഴിഞ്ഞ ദിവസം, ഒരു ബോട്ടിൽ നിന്ന് മാത്രം 1500 കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയത്. കേരളത്തിന് പുറമെ അയൽ സംസ്ഥാനമായ തമിഴ് നാട്ടിലേക്കും മഹാരാഷ്ട്രയിലേക്കും കടൽ മാർഗം മയക്കുമരുന്നെത്തുന്നതായാണ് വിവരമെന്നും മന്ത്രി വിശദീകരിച്ചു.