ഇന്‍സ്റ്റഗ്രാമിലൂടെ പ്രണയം; കാമുകി നേരിട്ടെത്തിയപ്പോൾ ഞെട്ടിത്തരിച്ച് കാമുകനും വീട്ടുകാരും, കാമുകിക്ക് അമ്മയുടെ പ്രായം!

മലപ്പുറം: കാമുകിയെ ആദ്യമായി നേരില്‍ കണ്ട കാമുകന്‍ വാവിട്ട് കരഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകിയാണ് കാമുകൻ അയച്ചു കൊടുത്ത ലൊക്കേഷന്‍ നോക്കി കാമുകി കാമുകന്റെ വീട്ടില്‍ വന്ന് കയറി. കാളികാവ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കാമുകനെ തേടി കോഴിക്കോട് നിന്നാണ് കാമുകിയെത്തിയത്.  കാമുകന് 22 വയസാണ് പ്രായം. കാമുകിയാവട്ടെ കാമുകന്റെ പ്രായമുളള മകന്‍ ഉള്‍പ്പെടെ നാല് മക്കളുടെ അമ്മയുമാണ്.

പ്രണയം ആരംഭിച്ച് ഏറെ നാളുകള്‍ക്ക് ശേഷമാണ് രണ്ട് പേരും നേരില്‍ കാണുന്നത് കാമുകി വീട്ടില്‍ വന്ന് കയറുമ്പോഴാണ്.  കാമുകിയെ വീട്ടില്‍ നിന്ന് ഇറക്കി വിടാന്‍ നോക്കിയെങ്കിലും കാമുകി വഴങ്ങിയില്ല. കാമുകന്റെ കൂടെ ജീവിതം തുടരാനാണ് വന്നതെന്നായിരുന്നു കാമുകിയുടെ നിലപാട്. രക്ഷയില്ലാതെ കാമുകന്‍ അലമുറയിട്ടുള്ള കരച്ചില്‍ തുടര്‍ന്നു. എന്നിട്ടും പിന്മാറാൻ കാമുകി തയ്യാറായില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിവൃത്തികെട്ട് കാമുകന്റെ വീട്ടുകാര്‍ പോലീസിന്റെ സഹായം തേടി. വീട്ടമ്മ എത്തിയ വിവരം ലഭിച്ചത് പോലീസിനും ഗുണമായി. വീട് വിട്ടിറങ്ങിയ നാല് മക്കളുടെ അമ്മയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കോഴിക്കോട് പോലീസില്‍ പരാതി നല്‍കിയിരുന്നു.

വീട്ടമ്മയെ കുറിച്ച് വിവരം ലഭിച്ച ബന്ധുക്കള്‍ കാളികാവിലെത്തി. കാമുകനെ നേരിടാന്‍ കൂടി ലക്ഷ്യമിട്ടാണ് വീട്ടമ്മയുടെ ബന്ധുക്കളെത്തിയത്. കാമുകന്‍ വീട്ടമ്മയെ ഇറക്കി കൊണ്ടു വന്നതാണെന്നതായിരുന്നു ബന്ധുക്കളുടെ ധാരണ.

അപ്രതീക്ഷിതമായി കാമുകി വീട്ടില്‍ വന്ന് കയറിയതിന്റെ ഞെട്ടല്‍ മാറാത്ത കാമുകന് കാമുകിയുടെ ബന്ധുക്കളുടെ നിലപാട് വീണ്ടും തിരിച്ചടിയായി. ഒടുവിൽ കാമുകനെ വീട്ടുകാർ ബന്ധുക്കളുടെ വീട്ടിലേക്ക് പറഞ്ഞുവിട്ടു.

Top