മലപ്പുറം: ഭർത്താവ് മർദ്ദിച്ചതിൽ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തു. ഭര്‍തൃവീട്ടില്‍ ആത്മഹത്യക്ക് ശ്രമിച്ച മാറാക്കര മുള്ളംമട അടാട്ടില്‍ അര്‍ഷാദലിയുടെ ഭാര്യ സഫ്‍വാന (23)യാണ് ചികിത്സയ്ക്കിടെ മരിച്ചത്.
ഒന്നരവയസ്സുള്ള കുഞ്ഞ് മൂത്രമൊഴിച്ചതിന് ഭര്‍ത്താവ് മര്‍ദിച്ചതിൽ മനം മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന ബന്ധുക്കളുടെ പരാതിയിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു
പ്രതി അര്‍ഷാദലിയെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ശനിയാഴ്ച ഒന്നരവയസ്സുള്ള കുഞ്ഞ് ദേഹത്ത് മൂത്രമൊഴിച്ചതിന് ഭര്‍ത്താവ് സഫാനയെ ശകാരിച്ചെന്നും കുഞ്ഞ് മൂത്രമൊഴിച്ചതിന് ഭര്‍ത്താവ് സഫാനയെ മര്‍ദിച്ചിരുന്നതായും ആരോപണമുണ്ട്.
ഇതില്‍മനംനൊന്താണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു.
സ്ത്രീധനത്തിന്‍റെ പേരിൽ ഭര്‍ത്താവും ഭര്‍തൃമാതാവും സഫ്‍വാനയെ പതിവായി ഉപദ്രവിച്ചിരുന്നതായി യുവതിയുടെ പിതാവ് പറഞ്ഞു.