താന്‍ കുട്ടിക്കാലം മുതല്‍ വിവാഹാലോചനകള്‍ നേരിടുന്നുണ്ടെന്നും വിവാഹത്തെക്കുറിച്ചുള്ള തന്റെ നാട്ടിലെ രീതികളെക്കുറിച്ചും ബിഹൈന്‍ഡ്ബുഡ്‌സ് എന്ന പരിപാടിയിലൂടെ തുറന്ന് പറഞ്ഞ് നടി അനുമോള്‍.
ഏഴാം ക്ലാസ് മുതല്‍ എന്നെ പെണ്ണു കാണാന്‍ വരുന്നുണ്ട്. അച്ചനില്ലാത്ത കുട്ടിയാണ്, വീട്ടില്‍ പെണ്ണുങ്ങള്‍ മാത്രമേയുള്ളൂ, അതുകൊണ്ട് വച്ചോണ്ടിരിക്കണ്ട് എത്രയും പെട്ടെന്ന് കെട്ടിക്കണം എന്നതൊക്കെയാണ് എന്നെ വേഗം കെട്ടിച്ചു വിടാനുള്ള കാരണമായി അവര്‍ പറഞ്ഞിരുന്നത്.
ഞായറാഴ്ചകളില്‍ പെണ്ണുകാണല്‍ എന്നത് ആ ദിവസങ്ങളില്‍ പതിവായിരുന്നു. ഒരു പെണ്‍കുട്ടിയെ കാണാന്‍ വരുമ്പോള്‍ ആ നാട്ടിലെ മുഴുവന്‍ പെണ്‍പിള്ളേരുടെ ജാതകവും വാങ്ങി പോകും.
ഇതിനെയൊക്കെ നമ്മള്‍ എതിര്‍ത്തു സംസാരിക്കുമ്പോള്‍ നാട്ടുനടപ്പാണെന്നാണ് മറുപടി കിട്ടിക്കൊണ്ടിരുന്നത്. ഇപ്പോഴും എന്റെ നാട്ടില്‍ എനിക്കിഷ്ടമല്ലാത്ത ഒന്നാണിത്. മറ്റു സ്ഥലത്തൊക്കെ വീട്ടുകാരൊക്കെ സംസാരിച്ച്, ജാതകമൊക്കെ നോക്കിയിട്ടാകും പെണ്ണിനെ കാണിക്കുക. ഇവിടെ ആരു വന്നാലും പെണ്ണിനെ കാണിക്കുന്ന അവസ്ഥയാണ്. ഞങ്ങളുടെ നാട്ടില്‍ മാത്രമേ ഇത്തരം രീതിയുള്ളൂ എന്നും അനുമോള്‍ പറയുന്നു.