മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രങ്ങളില്‍ മലയാളികള്‍ക്ക് മറക്കാനാകാത്തതാണ് വിയറ്റ്‌നാം കോളനി. 1992ല്‍ ഇറങ്ങിയ ഈ ചിത്രം അക്കാലത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു. മോഹന്‍ലാല്‍ സിദ്ധിഖ്ലാല്‍ കൂട്ടുകെട്ടാണ് ഈ ചിത്രം അണിയിച്ചൊരുക്കിയത്. മലയാളി മനസ്സില്‍ പാടെ പതിഞ്ഞ പലരംഗങ്ങളും കഥാപാത്രങ്ങളും വിയറ്റ്‌നാം കോളനിയിലുണ്ട്. അതില്‍ ഒരാളാണ് വില്ലന്‍ കഥാപാത്രമായ റാവുത്തര്‍.
അക്ഷരാര്‍ത്ഥത്തില്‍ ഏവരേയും ഭയപ്പെടുത്തിയ റാവുത്തര്‍ എന്ന വില്ലന്‍ ചിത്രത്തിന്റെ ഹൈലൈറ്റായിരുന്നു. തെലുങ്ക് താരം രംഗരാജയായിരുന്നു റാവുത്തറെ അവിസ്മരണീയമാക്കിയത്. എന്നാല്‍ പിന്നീട് റാവുത്തറെന്ന രംഗരാജയെ അധികമാരും കണ്ടിട്ടില്ല. റാവുത്തറിന്റെ പുതിയ വേഷപ്പകര്‍ച്ചയാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ച.
നടി ജ്യൂവല്‍ മേരി പോസ്റ്റ് ചെയ്ത ചിത്രവും കുറിപ്പും വൈറലായിരുക്കുകയാണ്. വമ്പന്‍ തിരിച്ചുവരവിനൊരുങ്ങുകയാണ് നമ്മളെയൊക്കെ വിറപ്പിച്ച റാവുത്തര്‍. ഒരിടവേളയ്ക്ക് ശേഷം രംഗരാജ വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. ജുവല്‍ നായികയാകുന്ന അണ്ണാദുരൈ എന്ന തമിഴ് ചിത്രത്തിലെ വില്ലനാണ് പഴയ റാവുത്തര്‍.
ജ്യൂവല്‍മേരിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം
And yes…many of you guessed it right.. that’s our dear ravuthar Anna..-! And after these many years meeting him was such a different experience.. മൊബൈലും മറ്റും ഇല്ലാതിരുന്ന ഒരു കാലത്ത് മലയാളികള്‍ അയച്ചിരുന്ന കത്തുകള്‍ വലിയ ചാക്കുകണക്കിന് ഇദ്ദേഹത്തിന് കിട്ടറുണ്ടയിരുന്നു എല്ലാവരോടും ഒരുപാട് സ്‌നേഹം അറിയിച്ചു… And am soo proud to announce that he is one of the main villains of #Annadurai .. #cult #villain #viatnamcolony #ravutharannan