
ദുബായ്: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മലയാളിക്ക് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഏഴ് കോടി രൂപ (10 ലക്ഷം യുഎസ് ഡോളര്‍) സമ്മാനം. ജിദ്ദയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ജെ.ഐ.ചാക്കോയെയാണ് ഭാഗ്യദേവത തുണച്ചത്. രാവിലെ നടന്ന നറുക്കെടുപ്പില്‍ ചാക്കോ എടുത്ത 4960 നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം.
വര്‍ഷങ്ങളായി താന്‍ ഈ നറുക്കെടുപ്പില്‍ പങ്കെടുത്തിരുന്നതായും ഈ ഒരു വിളിക്കായി കാത്തിരിക്കുകയായിരുന്നുവെന്നും ചാക്കോ പറഞ്ഞു. ദുബായില്‍ താമസിക്കുന്ന മലയാളി പുഷ്പരാജ് മണിയൂറിന് ബിഎം ഡബ്ലു കാറും തമിഴ് നാട് സ്വദേശി പെരിയ കറുപ്പന് ചെല്ലയ്യക്ക് ഫെഡറിക്കിന് റേഞ്ച് റോവറും ലഭിച്ചു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
മുമ്പും വളരെയധികം മലയാളികളെ ദുബായ് ഡ്യൂട്ടി ഫ്രീ സമ്മാനങ്ങള്‍ തേടിയെത്തിയിട്ടുണ്ട്.
Tags: dubai duty free