
1936 കാലഘട്ടത്തില്‍ എയര്‍ഹോസ്റ്റസ് ആകണമെന്ന് സ്വപ്‌നം കാണുന്ന യുവതികള്‍ അനുഭവിക്കേണ്ടി വന്നിരുന്ന പീഡനങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. യൂണിവേഴ്‌സല്‍ ന്യൂസ്‌റീലാണ് പഴയ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. യുവതികളെ പരിശോധിക്കുന്ന ഡോക്ടര്‍ അവരുടെ സ്തനങ്ങളില്‍ തടവിനോക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എയര്‍ഹോസ്റ്റസുമാരെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ഇവരുടെ പരേഡ് നടത്തുന്നു. പിന്നീട് ശരീര വടിവ് അളക്കുന്ന ഘട്ടമാണ്. പ്രായപരിധിയും പ്രധാനമായും വ്യക്തമാക്കണം. ഡോക്ടറുടെ തൊടലും തലോടലുമെല്ലാം നിവര്‍ന്ന് നിന്ന് സഹിച്ചു കൊള്ളുക. യുണൈറ്റഡ് എയര്‍ലൈന്‍സിലേക്കുള്ള എയര്‍ഹോസ്റ്റസുമാരെ തിരഞ്ഞെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത് നിരവധി സ്ത്രീകളാണ് എയര്‍ഹോസ്റ്റസ് ആകാനുള്ള പരേഡില്‍ പങ്കെടുക്കുന്നത്.ഒരു കറങ്ങുന്ന കസേരിയില്‍ ഇരുത്തി സ്ത്രീകളെ വട്ടം കറക്കുന്ന രീതിയും തിരഞ്ഞെടുപ്പിന്റെ ഭാഗമായുണ്ട്. ഇത്തരത്തില്‍ കഠിനമായ പരീക്ഷകള്‍ പാസായി എയര്‍ഹോസ്റ്റസ് ആയാല്‍ സംഗതി തീര്‍ന്നെന്ന് കരുതണ്ട. വിവാഹിതരായാല്‍ പണി പോകും. വിവാഹിതരാകണമെന്നില്ല അല്‍പം തടി കൂടിയാലും ജോലി പോകുമെന്ന് ഉറപ്പ്.