ലഖ്നൗ: വിമാനത്തിനുള്ളില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ സീറ്റില്‍ ബന്ധിച്ചു. സ്ത്രീകളും കുട്ടികളുമടക്കം 150ല്‍ അധികം യാത്രക്കാരുമായി പറക്കുകയായിരുന്ന എയര്‍ ഇന്ത്യാ വിമാനത്തില്‍ യുവാവിന്‍െ നഗ്നതാ പ്രദര്‍ശനം. ശനിയാഴ്ച്ചയാണ് വിചിത്രമായ സംഭവം അരങ്ങേറിയത്.
ദുബായില്‍ നിന്നും ലഖ്നൗവിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യാ എക്സപ്രസ് വിമാനത്തിലാണ് യുവാവിന്റെ സാഹസിക നടത്തം അരങ്ങേറിയത്. വസ്ത്രം പൂര്‍ണ്ണമായി അഴിച്ച ശേഷം ഇയാള്‍ വിമാനത്തിന്റെ ഇടനാഴികളിലൂടെ നടക്കുകയായിരുന്നു. ഉടന്‍ വിമാനത്തിലെ ജീവനക്കാര്‍ ബ്ലാങ്കറ്റ് കൊണ്ടുവന്ന് ഇയാളെ പുതപ്പിച്ചു. ശേഷം രണ്ട് ജീവനക്കാര്‍ ചേര്‍ന്ന് ഇയാളെ സീറ്റില്‍ ബന്ധിക്കുകയായിരുന്നു. ലഖ്നൗവില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12.05 ഓടെയാണ് വിമാനം എത്തിയത്. വിമാനത്താവളത്തിലെത്തിയ ശേഷം ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.