കേരളത്തിൽ പുരുഷ മാംസ വ്യാപാരം !!..പുരുഷ വേശ്യാവൃത്തിയുടെ കേന്ദ്രമായി കേരളം മാറുന്നു; ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്: കേരളത്തില്‍ അറിയപ്പെടുന്നത് ‘കൂത്താടികള്‍’ എന്ന ഓമനപ്പേരില്‍

കൊച്ചി :കേരളത്തിൽ പുരുഷ ശരീര വ്യാപാരം വ്യാപകുന്നതായി റിപ്പോർട്ടുകൾ. കോവളം, കൊച്ചിയിലും കോഴിക്കോടുമുള്ള നക്ഷത്ര ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ച് കേരളത്തിൽ പുരുഷ ശരീര വ്യാപാരം വ്യാപകമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ടൂറിസത്തിന്റെ പേരിൽ നടക്കുന്ന ഈ മാംസക്കച്ചവടത്തെക്കുറിച്ചുള്ള വിവരം റിപ്പോര്‍ട്ടര്‍ ടിവിയാണ് ആദ്യം പുറത്ത് വിട്ടത്. ‘കൂത്താടികള്‍” എന്നാണ് പുരുഷ വാണിഭ സംഘത്തിന്റെ വിളിപ്പേര്. ഓണ്‍ലൈന്‍ വഴിയും സോഷ്യൽ മീഡിയയിലെ വിവിധ ഗ്രൂപ്പുകള്‍ വഴിയുമാണ് പ്രവർത്തനം.male prostitute

വിനോദ സഞ്ചാരികളാണ് പ്രധാന ഇരകള്‍.ഹോട്ടലുകളും ലോഡ്ജുകളും കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇടപാടുകാര്‍ക്ക് ആവശ്യമായ എല്ലാ സംരക്ഷണവും ഹോട്ടലുകാര്‍ ഉറപ്പുവരുത്തും. സ്വന്തമായി എസ്‌കോര്‍ട്ട് സൈറ്റുകള്‍ വഴി ബിസിനസുകള്‍ പിടിക്കുന്ന യുവാക്കളും ഉണ്ട് . വിദേശ വനിതള്‍ക്കായി കൂത്താടികളായി വരുó ആണ്‍കുട്ടികളുടെ എച്. ഐ. വി ടെസ്റ്റ് വരെ ഏജന്റുമാര്‍ നടത്തി റിസള്‍ട്ട് ഇത്തരക്കാര്‍ക്ക് കൈമാറുന്നുണ്ടെന്ന് പേരോ ദൃശ്യങ്ങളോ പകര്‍ത്താന്‍ വിസമ്മതിച്ച യുവാവ് ചാനലിനോട് വെളിപ്പെടുത്തുന്നത് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു ദിവസം പൂര്‍ണ്ണമായി ഇവര്‍ക്കൊപ്പം ചിലവഴിക്കുന്നതിന് 15,000 മുതൽ 20,000 രൂപവരെയാണ് റേറ്റ്. നാല് മണിക്കൂര്‍ മുതൽ ആറ് മണിക്കൂര്‍ വരെ സമയം ചിലവിടുന്നതിന് 6000 രൂപ മുതൽ 12000 വരെ ലഭ്യമാകും. 15 വയസ്സ് മുതൽ 30 വയസ്സ് വരെയുള്ളവര്‍ക്കാണ് ഡിമാന്‍ഡ്. സോഷ്യൽ മീഡിയകളിൽ നേരിട്ട് ലഭിക്കാവുന്ന നമ്പറുകൾ ഉണ്ടായിട്ടും ടൂറിസത്തിന്റേയും, ഹോട്ടൽ വ്യാപാരത്തിന്റേയും മറവിൽ നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളോട് പോലീസ് മനപൂര്‍വ്വം കണ്ണടക്കുകയാണ്.

Top