കൊച്ചി: ശരീരത്തെ പ്രതിഷേധത്തിന്റെ ചാട്ടുളിയാക്കി വനിതാ നാടക പ്രവര്‍ത്തകയുടെ എകാംഗ നാടകം. കൊച്ചിയിലെ തേവര സേക്രട്ട് ഹാര്‍ട്ട് കോളജിലായിരുന്ന പൂര്‍ണ്ണ നഗ്‌നയായ യുവതി വേദിയിലെത്തിയത്. കാണികള്‍ ഒന്നടങ്കം സ്തംഭിച്ചുപോയി. പെണ്ണുങ്ങളെ കണ്ടാല്‍ തുറിച്ച് നോക്കുന്നവര്‍ പോലും ഒരു മിനുട്ട് നേരം അന്തംവിട്ടു. തനിക്ക് നേരേ വന്ന കണ്ണുകളെ ആദ്യമവള്‍ പുഞ്ചിരിയോടെ നേരിട്ടു. നോട്ടത്തിന്റെ ഭാവം മാറി, അവളുടേയും. തുറിച്ചു നോക്കുന്ന കണ്ണുകളെ സാക്ഷിയാക്കി അവള്‍ വസ്ത്രങ്ങള്‍ ഓരോന്നായി എടുത്തണിഞ്ഞു. ഒന്നിനുമുകളില്‍ ഒന്നായി. ഒടുവില്‍ തലയില്‍ ഹെല്‍മ്മറ്റും ധരിച്ചു.
അപ്പോള്‍ നിര്‍ത്താത്ത കൈയടി. മല്ലിക തനേജയുടെ ഏകാംഗനാടകത്തിലെ ഓപ്പണിങ് സീനായിരുന്നു ഇത്. വസ്ത്രം ധരിക്കും വരെ തുറിച്ച് നോക്കിയിരുന്ന ആളുകള്‍ നിലക്കാത്ത കയ്യടി സമ്മാനിച്ചാണ് തനൂജയുടെ ഏകാംഗ നാടകത്തെ കണ്ടു മടങ്ങിയത്.
നഗ്നയായാണ് തനൂജ വേദിയിലേക്ക് പ്രവേശിക്കുന്നത്. തുടര്‍ന്ന് തനിക്ക് നേരേ വന്ന നൂറിലധികം കണ്ണുകളെ അവള്‍ പുഞ്ചിരിയോടെ നേരിട്ടു. അഞ്ചു മിനിറ്റോളം നഗ്നയായ നില്‍പ്പു അവള്‍ തുടര്‍ന്നു. അതിന് ശേഷമായിരുന്നു വസ്ത്രം അണിയല്‍ തുടങ്ങിയത്. അമ്പതിലധികം വരുന്ന കാണികള്‍ക്ക് മുന്‍പിലായിരുന്നു കൊച്ചി തേവര സേക്രട്ട് ഹാര്‍ട്ട് കോളജില്‍ ബി കെയര്‍ഫുളിന്റെ ആദ്യകളി നടന്നത്. സ്റ്റേജിലേക്കുള്ള അഭിനേതാവിന്റെ എന്‍ട്രി തന്നെ പൂര്‍ണനഗ്നയായിട്ടായിരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ സന്ദേശവുമായി പൂര്‍ണ്ണ നഗ്നയായെത്തി സമൂഹത്തില്‍ സ്ത്രീകള്‍ സദാ നേരിടുന്ന തുറിച്ചു നോട്ടങ്ങള്‍ക്കെതിരെ ശക്തമായി അഭിനേത്രി പ്രതികരിച്ചത്.
ഇത് മല്ലിക തനേജ. വയസ്സ് 31. തീയറ്റര്‍ ആര്‍ട്ടിസ്റ്റാണ്. കഴിഞ്ഞില്ല, സൂറിച്ച് തീയറ്റര്‍ സ്‌പെക്റ്റാക്കിള്‍ അവാര്‍ഡ് ജേതാവും കൂടിയാണ് മല്ലിക. തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ നടന്ന തനൂജ മല്ലികയുടെ ഏകാംഗ നാടകം അങ്ങനെ എല്ലാ അര്‍ത്ഥത്തിലും വ്യത്യസ്തമായി. സമൂഹത്തില്‍ സ്ത്രീകള്‍ സദാ നേരിടുന്ന തുറിച്ചു നോട്ടങ്ങള്‍ക്കെതിരെയുള്ള ശക്തമായ പ്രതികരണമായിരുന്നു തനൂജയുടെ ഏകാംഗ നാടകമായിരുന്നു തോഡ ധ്യാന്‍ സേ അഥവാ ബീ കെയര്‍ഫുള്‍.
ലോകം മുഴുവന്‍ ഏകാംഗനാടകങ്ങളുമായി സഞ്ചരിച്ചിട്ടുള്ള തനൂജ ഇതാദ്യമായാണ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ തന്റെ നാടകം അവതരിപ്പിക്കുന്നത്. ശരീരം തന്റെ ടൂളാണെന്ന് വിശ്വസിക്കുന്ന തനൂജ. സ്ത്രീകള്‍ നേരിടുന്ന തുറിച്ചുനോട്ടം, വസ്ത്രധാരണ രീതിയെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ തുടങ്ങിയവക്കെതിരെയുള്ള ശക്തമായ പ്രതികരണമായിരുന്ന നാടകം. തുറിച്ചു നോട്ടങ്ങളെ തന്റെ നഗ്‌നത കൊണ്ട് തന്നെ നേരിട്ട തനൂജ സമൂഹത്തെ പരിഹസിച്ചു കൊണ്ടാണ് നാടകം അവതരിപ്പിച്ചത്.
സമൂഹത്തിലെ സ്ത്രി സുരക്ഷയെ സംബന്ധിച്ച് നില നില്‍ക്കുന്ന ആശങ്കകളെക്കുറിച്ച് ആഴത്തില്‍ സംവദിക്കുന്നതായിരുന്നു നാടകം. സേക്രഡ് ഹാര്‍ട്ട് കോളേജിലെ ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിച്ച സെമിനാറിന്റെ ഭാഗമായാണ് തനൂജ കോളേജില്‍ ഏകാംഗ നാടകമവതരിപ്പിച്ചത്. ഓരോ ചുറ്റുപാടിലും സ്ത്രീ ഓരോ തരത്തില്‍ അരക്ഷിതയാണെന്നാണ് നാടകത്തിലൂടെ തനൂജ പറയുന്നത്