മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘കര്ണന്’ മമ്മൂട്ടി ഉപേക്ഷിച്ചതായി സൂചന. പൃഥ്വിരാജിന്റെ കര്‍ണനൊപ്പം ഒരു അനാവശ്യ മത്സരത്തിന് മെഗാസ്റ്റാറിന് താല്‍പ്പര്യമില്ലെന്നാണ് വിവരം. പി ശ്രീകുമാറിന്റെ തിരക്കഥയില്‍ മധുപാല്‍ ചെയ്യാനിരുന്നതാണ് കര്ണന്.
വിമല്‍ പ്രിഥ്വിരാജ് കൂട്ട് കെട്ടിനുമുന്നേ മമ്മൂട്ടിയുടെ കര്‍ണന്റെ ജോലികള്‍ ആരംഭിച്ചിരുന്നെങ്കിലും പിന്നീട് പ്രിഥ്വിരാജും കര്ണന് പ്രഖ്യപിച്ചതോടെ ആശയകുഴപ്പം നിലനില്‍ക്കുകയായിരുന്നു. അതിനിടയില്‍ പ്രിഥ്വിരാജ് കര്ണന് ടൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തും. മറ്റൊരു പേരിലായിരിക്കും ഇതോടെ കര്ണനെത്തുകയെന്ന് മധുപാല്‍ വ്യക്തമാക്കി. പ്രി പൊഡ്രക്ഷന്‍ ജോലികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. അമ്പത് കോടിയുടെ ബഡ്ജറ്റായിരുന്നു മമ്മൂട്ടിയുടെ കര്ണ്ണന് വേണ്ടി കരുതിയിരുന്നത്.
അതേ സമയം 300 കോടി ബജറ്റിലാണ് പൃഥ്വിരാജ് ആര്‍എസ് വിമല്‍ ടീമിന്റെ കര്ണന് ഒരുങ്ങുന്നത്. രഞ്ജിത്തിന്റെ ‘വമ്പന്‍’ എന്ന ആക്ഷന്‍ ത്രില്ലറാണ് മമ്മൂട്ടി അടുത്തതായി ചെയ്യുന്നത്.