മധുരരാജയുടെ പ്രീ ലോഞ്ച് പരിപാടിക്കിടെ മമ്മൂട്ടിയോട് ക്ഷമാപണം നടത്തി സംഘടന സംവിധായകൻ പീറ്റർ ഹെയ്ൻ. എറണാകുളത്തപ്പൻ ഗ്രൗണ്ടിലെ ഓപ്പണ്‍ വേദിയിൽ വച്ചാണ് അദ്ദേഹം മനസ് തുറന്നത്. ഏറെ പ്രയാസകരമായ ആക്ഷൻ രംഗങ്ങൾ ഒരുക്കുവാൻ മമ്മൂട്ടിയെ ഏറെ കഷ്ടപ്പെടുത്തിയത് കൊണ്ടാണ് പീറ്റർ ഹെയ്ൻ ക്ഷമാപണം നടത്തിയത്. “നിലവിൽ ചെയ്ത ആക്ഷൻ രംഗങ്ങളെക്കാൾ മികച്ചതാകണം മധുരരാജയിലെ ആക്ഷനുകൾ എന്ന് എനിക്കും സംവിധായകൻ വൈശാഖിനും ആഗ്രഹമുണ്ടായിരുന്നു.
അതുകൊണ്ട് മമ്മൂട്ടി സാറിന് വളരെ കഠിനമായ ആക്ഷൻ രംഗങ്ങളാണ് നൽകിയത്. ഏറെ പരിശീലനം ചെയ്തതിനു ശേഷമാണ് ചിത്രത്തിന്റെ ടേക്കുകളും എടുത്തത്. ഇതിനോടെല്ലാം അദ്ദേഹം സഹകരിച്ചു. ആരാധകർക്കു വേണ്ടിയാണല്ലോ ഇതെല്ലാം എന്നാണ് അദ്ദേഹം പറഞ്ഞത്. മമ്മൂട്ടി സാർ…താങ്കളെ ബുദ്ധിമുട്ടിച്ചതിനു മാപ്പ്. ആരാധകർക്കു വേണ്ടി ഇത്രയധികം കഷ്ടപ്പെടുന്ന ഒരു താരത്തെ ലഭിച്ച നിങ്ങൾ ആരാധകർ വളരെ ഭാഗ്യവാന്മാരാണ്’. പീറ്റർ ഹെയ്ൻ പറഞ്ഞു.