മദ്യത്തിന് വിലകൂടുമ്പോള്‍ സമരം ചെയ്യാത്തവര്‍ അരിക്ക് വിലകുടുമ്പോള്‍ സമരം ചെയ്യുന്നു; വില അല്‍പ്പം കൂടിയാലും വാങ്ങണമെന്ന് താരം

തിരുവനന്തപുരം: മദ്യത്തിന് വില കൂടുമ്പോള്‍ ആര്‍ക്കും പ്രശ്‌നമില്ല എന്നാല്‍ അരിയുടെ വില കൂടിയാല്‍ സമരമാണെന്ന് മമ്മൂട്ടിയുടെ വിമര്‍ശനം. ഉല്‍പ്പാദനം നടത്തുന്ന കൃഷിക്കാര്‍ക്ക് വേണ്ടിയാണ് മമ്മൂട്ടി ഈ വാദമുയര്‍ത്തിയതെങ്കിലും സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ തെറ്റായാണ് ഈ പരാമര്‍ശത്തെ കൈകാര്യം ചെയ്തത്.

മദ്യത്തിന് വിലകൂടുമ്പോള്‍ മിണ്ടാത്തവര്‍ എന്തിന് അരിയുടെ വില കൂടുതലില്‍ സമരം ചെയ്യുന്നുവെന്ന ചോദ്യം ഉയര്‍ത്തുകയാണ് സൂപ്പര്‍താരം മമ്മൂട്ടി. കര്‍ഷകര്‍ക്ക് വേണ്ടിയെന്ന രീതിയില്‍ മമ്മൂട്ടി നടത്തിയ ഈ വിലയിരുത്തലുകള്‍ വരും ദിനങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവയ്ക്കും. അരിക്കും പച്ചക്കറിക്കും അല്‍പ്പം വിലകൂടുന്നതിന്റെ പേരില്‍ സമരം നടത്തുന്നത് ശരിയല്ലെന്നാണ് മമ്മൂട്ടിയുടെ അഭിപ്രായം. സിപിഐ(എം). സംഘടിപ്പിച്ച ജൈവ കര്‍ഷക മഹാമഹത്തില്‍ സംസാരിക്കുകയായിരുന്ന താരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കള്ളിന് വില കൂടിയാല്‍ ഇവിടെ ആര്‍ക്കും പരാതിയില്ല. എന്നാല്‍ അരിക്ക് വിലകൂടിയാല്‍ സംസ്ഥാനത്ത് സമരങ്ങള്‍ ആരംഭിക്കുമെന്ന് മമ്മൂട്ടി കുറ്റപ്പെടുത്തി. എത്രയധികം സാധനങ്ങള്‍ക്ക് ഇവിടെ വില കൂടുന്നു. അതില്‍ ആര്‍ക്കും പരാതിയില്ല. അരിക്ക് വിലകൂടിയാല്‍ സമരങ്ങള്‍ ആരംഭിക്കും. അരിക്കും പച്ചക്കറിക്കും അല്‍പം വില കൂടിയാലും വാങ്ങാനുള്ള മനസ്ഥിതി ആളുകള്‍ക്കുണ്ടാവണം.

അരിക്ക് വില കൂടുമ്പോള്‍ ആളുകള്‍ക്ക് പരാതിയാണ്. എന്നാല്‍ അരി ആരും ഉത്പാദിപ്പിക്കുന്നില്ല. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും അരി ആഹാരം കഴിക്കുന്നവരാണ് നമ്മള്‍. ഏറ്റവും അധികം ഉപയോഗിക്കുന്ന അരിക്കും പച്ചക്കറിക്കും കുറച്ച് വില കൂടുതല്‍ നല്‍കി വാങ്ങിക്കാന്‍ എല്ലാവരും തയ്യാറാകണം. അരിക്കും പച്ചക്കറിക്കും വില കൂടുമ്പോള്‍ സമരം നടത്തുന്നത് കര്‍ഷകരെ തകര്‍ക്കലാണെന്നും മമ്മൂട്ടി പറഞ്ഞു.

Top