
നടന്‍ മമ്മൂട്ടിയെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറി കെപി നൗഷാദ് അലിയ്‌ക്കെതിരെ ഒരു വിഭാഗം ആളുകള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. പ്രതിഷേധക്കാര്‍ നോ വോട്ട് ഫോര്‍ യുഡിഎഫ് എന്ന ഹാഷ് ടാഗില്‍ ക്യാംപെയിനും പ്രചരിപ്പിച്ചിരിക്കുകയാണ്. മമ്മൂട്ടിയെ വ്യക്തിഹത്യ ചെയ്ത മലപ്പുറം ജനറല്‍ സെക്രട്ടറിയ്‌ക്കെതിരെ നടപടി എടുക്കണമെന്നാണ് ഇവരുടെ ആവശ്യം. നടപടിയെടുക്കാന്‍ യു ഡി എഫ് തയ്യാറായില്ലെങ്കില്‍ തെരഞ്ഞെടുപ്പിന് വോട്ട് ചോദിച്ച് വരുമ്പോള്‍ കണ്ണില്‍ മുളക് പൊളി ഇടുമെന്നും ഇവര്‍ പറയുന്നു. നൗഷാദിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാതെ യുഡിഎഫിന് എന്റെയും കുടുംബത്തിന്റെയും വോട്ടില്ല, വോട്ട് ചോദിച്ച് വന്നാല്‍ കണ്ണില്‍ മുളകുപൊടി എറിയും.ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ മമ്മൂട്ടിയെ അപമാനിച്ചതിന് നടപടി എടുക്കുക തുടങ്ങി നിരവധി കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്.