തുടയില്‍ ചെറിയൊരു ഓപറേഷന്‍ നടത്തേണ്ട എന്നെ അവര്‍ നഗ്നയാക്കി: മംമ്ത; ചികിത്സക്കിടെ നേരിട്ട അതിക്രമം ഞെട്ടിക്കുന്നത്

സ്ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ അവര്‍ തന്നെ തുറന്ന് പറുന്ന സംഭവങ്ങള്‍ ധാരാളം ഉണ്ടായിട്ടുള്ള കാലഘട്ടമാണിത്. സമൂഹത്തിലെ ഉന്നത ശ്രേണിയില്‍ നില്‍ക്കുന്നവര്‍ക്കെതിരെ നടന്നവ വരെ ധാരാളം സ്ത്രീകള്‍ ധൈര്യ സമേതം തുറന്ന് പറഞ്ഞ് കഴിഞ്ഞു. ഇത്തരത്തില്‍ ഞെട്ടിക്കുന്ന ഒരു അനുഭവമാണ് പ്രശസ്ത താരം മംമ്ത മോഹന്‍ദാസ് ഒരു വനിതാ പ്രസിദ്ധീകരണത്തില്‍ തുറന്ന് പറഞ്ഞിരിക്കുന്നത്.

എട്ടു വര്‍ഷം മുന്‍പ് നടന്ന ഒ രു ശസ്ത്രക്രിയക്കിടെ ഉണ്ടായ അനുഭവമാണിത്. കാന്‍സര്‍ ചികിത്സയുടെ ഭാഗമായി ചെന്നൈയിലെ പ്രശസ്തമായ ആശുപത്രിയിലായിരുന്നു മംമ്ത. തെന്നിന്ത്യയില്‍ അറിയപ്പെടുന്ന നായിക ആയതിനാല്‍ ആശുപത്രിയിലാകെ കാഴ്ചവസ്തു ആയിരുന്നു. ഇതിനിടെ ട്രാന്‍സ്പ്ലാന്റിന്റെ ഭാഗമായി തുടയില്‍ ചെറിയൊരു ശസ്ത്രക്രിയക്കായി മംമ്തയെ ഓപ്പറഷന്‍ തിയറ്ററിലെത്തിച്ചു. ചെറുപ്പക്കാരായ മൂന്നു ഡോക്ടര്‍മാരും ഒരു നഴ്‌സും. തുട ഭാഗത്തെ വസ്ത്രം മാത്രം മാറ്റി നടത്താവുന്ന ശസ്ത്രക്രിയയാണെങ്കിലും അവര്‍ മംമ്തയെ പൂര്‍ണ നഗ്‌നയാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

”അവരുടെ ഉദ്ദേശ്യം തെറ്റാണെന്ന് എന്റെ മനസ്സ് തിരിച്ചറിയുന്നുണ്ടായിരുന്നു. പരസ്പരമുള്ള നോട്ടവും സംഭാഷണങ്ങളും വല്ലാതെ അസ്വസ്ഥയാക്കി.” മംമ്ത ഓര്‍ക്കുന്നു. ”പക്ഷേ, അനസ്‌തേഷ്യയുടെ തളര്‍ച്ചയില്‍ ഒന്നും പ്രതികരിക്കാന്‍ കഴിയുന്നില്ല. ആ ഘട്ടത്തില്‍ അനുഭവിച്ച വേദന പറഞ്ഞറിയിക്കാന്‍ കഴിയില്ല. കാന്‍സര്‍ ബാധിച്ചു ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പൊരുതുന്ന ഒരു പെണ്ണിന് ആ സംഭവം ഏല്‍പ്പിച്ച ആഘാതം എത്ര വലുതായിരിക്കും?

പിന്നീട് ഇക്കാര്യം ചോദിച്ചെങ്കിലും അത് ശസ്ത്രക്രിയയുടെ ഭാഗമാണെന്നു പറഞ്ഞ് അവര്‍ നിസ്സാരവല്‍ക്കരിച്ചു. പക്ഷേ, എനിക്ക് ഉറപ്പുണ്ട്, അവരുടെ സ്പര്‍ശനം ശരിയായ തരത്തില്‍ ആയിരുന്നില്ല. തനിക്കു നേരേ ദുഷ്ടലാക്കോടെ ഒരു കണ്ണു നീണ്ടു വരുന്നുണ്ടെങ്കില്‍ അത് ആദ്യം മനസ്സിലാകുന്നത് പെണ്ണിനാണ്. ദൈവം സ്ത്രീകള്‍ക്കു നല്‍കിയ ഏറ്റവും വലിയ വരദാനമാണത്.”- മംമ്ത പറയുന്നു.

Top