കാവാലം ശ്രീകുമാറിന് അനുശോചനം രേഖപ്പെടുത്തി മംമ്ത; അറിയില്ലെങ്കില്‍ മിണ്ടാതിരുന്നാല്‍ പോരേയെന്ന് സോഷ്യല്‍ മീഡിയ

MAMTHA-MOHANDAS

അനുശോചനം രേഖപ്പെടുത്തി ട്രോളര്‍മാരുടെ വായില്‍ വീണ ഇപി ജയരാജനെ കൊന്നു കൊലവിളിച്ചു എന്നു തന്നെ പറയാം. ചലച്ചിത്ര താരങ്ങള്‍ പല പ്രസ്താവനങ്ങളും നടത്തി വിവാദങ്ങളില്‍പ്പെടുന്നത് സാധാരണ സംഭവമല്ല. ഇത്തവണ മംമ്ത മോഹന്‍ദാസിനാണ് അബദ്ധം പറ്റിയത്. അനുശോചനം രേഖപ്പെടുത്തിയപ്പോഴാണ് മംമ്തയ്ക്ക് അബദ്ധം പറ്റിയത്.

കാവാലം നാരായണപ്പണിക്കാര്‍ എന്ന പേരിനു പകരം മംമ്ത ട്വിറ്ററില്‍ പോസ്റ്റിയത് കാവാലം ശ്രീകുമാര്‍ എന്നാണ്. എന്നാല്‍ നടിയുടെ അനുസ്മരണത്തില്‍ പേരു മാറി കാവാലം ശ്രീകുമാര്‍ ആയി. കാവാലം നാരായണപ്പണിക്കരുടെ മകനാണ് കാവാലം ശ്രീകുമാര്‍. അബദ്ധംപ്പറ്റിയെന്ന് മനസ്സിലാക്കിയ നടി ഉടന്‍ തന്നെ ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു.

സാമൂഹ്യമാധ്യമങ്ങളില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുമ്പോള്‍ മരിച്ച ആള്‍ ആരാണെന്ന് കൃത്യമായി മനസ്സിലാക്കാതെ അനുശോചനം രേഖപ്പെടുത്തുമ്പോളാണ് അത് അബദ്ധങ്ങള്‍ക്ക് വഴി വയ്ക്കുന്നത്. അറിയില്ലെങ്കില്‍ മിണ്ടാതിരുന്നാല്‍ പോരേയെന്നുള്ള പരിഹാസങ്ങളായിരുന്നു പിന്നീട് കമന്റുകളായി വന്നത്.

Top