സീരിയലില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്തു; ഫോട്ടോകള്‍ വാങ്ങി; മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; 30 കാരന്‍ പിടിയില്‍

കൊല്ലം: പള്ളിത്തോട്ടത്ത് സീരിയലില്‍ അവസരം വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍ . പള്ളിത്തോട്ടം മൂത്താക്കര സ്വദേശി രാഹുലാണ് (30) പിടിയിലായത്. ജൂണില്‍ സീരിയലില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് ഫോട്ടോകള്‍ മൊബൈല്‍ ഫോണ്‍ വഴി സ്വന്തമാക്കിയായിരുന്നു പീഡനം.

ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് പെണ്‍കുട്ടിയെ കാണിച്ച് ഭീഷണിപ്പെടുത്തി. പിന്നീട് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി കാറില്‍ കടത്തി കൊണ്ടുപോയി. തുടര്‍ന്ന് കൊല്ലം ബൈപ്പാസിന് സമീപമുള്ള വീട്ടിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. പെണ്‍കുട്ടി പോലീസിന് നല്‍കിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top