വാഹന പരിശോധനക്കിടെ കോടികളുടെ ലഹരി മരുന്ന് പിടിയില്‍; വലയിലായത് സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തി

പെരുമ്പാവൂര്‍: വാഹന പരിശോധനയ്ക്കിടെ രണ്ടു കോടിയോളം രൂപ വില വരുന്ന ഹാഷിഷ് ഓയില്‍ പിടികൂടി. പെരുമ്പാവൂര്‍ പോലീസാണ് വന്‍ ലഹരിവേട്ട നടത്തിയത്. ഇന്നു രാവിലെ 9.30 ഓടെ എ.എം റോഡില്‍ ആശ്രമം ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപത്തുവച്ചാണ് ഹാഷിഷ് പിടികൂടിയത്. രണ്ടു കുപ്പികളിലായി രണ്ടു കിലോ ഹാഷിഷാണ് പിടിച്ചെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് ഇടുക്കി കൊന്നത്തടി മാടപ്പിള്ളി ആന്റണി അഗസ്റ്റ്യന്‍ (38) നെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് സിനിമാ മേഖലയുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സിനിമാ മേഖലയില്‍ തന്നെ വിതരണം ചെയ്യാനായിരുന്നു ഇയാള്‍ ലഹരി മരുന്ന് കൊണ്ടുവന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്

പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പെരുന്പാവൂര്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ പി.എ. ഫൈസലിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലായത്. കൊച്ചിയുടെ വിവിധ മേഖലകളില്‍ വിതരണം ചെയ്യുന്നതിനായാണ് ഹാഷിഷ് ഓയില്‍ കൊണ്ടുവന്നതെന്നാണ് വിവരം. അറസ്റ്റിലായ ആന്റണിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

Latest
Widgets Magazine