കടം വാങ്ങിയ പൈസ തിരികെ ചോദിച്ചതിന് കൂട്ടുകാരനെ കൊന്നു, കൊലപാതകത്തിന് സാക്ഷിയായ ഭാര്യയെയും കഴുത്തറുത്ത് കൊന്നു; 76 കാരന്‍ പിടിയില്‍

ഗുരുഗ്രാം: കടം വാങ്ങിയ പൈസ തിരികെ ചോദിച്ച ശല്യം ചെയ്തതിന് എഴുപത്തിയാറുകാരന്‍ കൂട്ടുകാരനെ കൊലപ്പെടുത്തി. കൊലപാതകത്തിന് സാക്ഷിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവത്തില്‍ ഹര്‍നേക് സിംഗ് ധില്ലന്‍ എന്ന 76കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
കൂട്ടുകാരനെ കൊലപ്പെടുത്തിയത് പോലീസിന് മുന്നില്‍ ഏറ്റുപറഞ്ഞ് കീഴടങ്ങാന്‍ നിര്‍ബന്ധിച്ചതിനാണ് ഭാര്യയായ ഗുര്‍മെഹര്‍ കൗറിനെ ധില്ലന്‍ കൊലപ്പെടുത്തിയത്.
വലിയൊരു തുക സുഹൃത്തായ ജസ്‌ക്കരന്‍ സിംഗില്‍ നിന്ന് കടമായി വാങ്ങിയ ധില്ലന്‍ പണം തിരികെ ചോദിച്ചപ്പോള്‍ അനുനയത്തില്‍ ജസ്‌ക്കരനെ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു. ജസ്‌ക്കരന്‍ സിംഗിന്റെ കൊലപാതകം പൊലീസില്‍ പറഞ്ഞ് കീഴടങ്ങാന്‍ ഗുര്‍മെഹര്‍ ധില്ലനെ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. ഒക്ടോബര്‍ 19 ന് ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും ചെയ്തു. തുടര്‍ന്നാണ് ഗുര്‍മെഹറിനെയും വകവരുത്താന്‍ ധില്ലന്‍ തീരുമാനിക്കുകയായിരുന്നു. ആത്മഹത്യയെന്ന വരുത്തിതീര്‍ക്കാനാണ് ധില്ലന്‍ ശ്രമിച്ചത്. താനും ഭാര്യയും ആത്മഹത്യ ചെയ്യാന്‍ പോകുന്നതായി ദില്ലന്‍ ആദ്യം തന്റെ ബന്ധുവിനെ വിളിച്ചു പറഞ്ഞു. സംഭവം അറിഞ്ഞ പൊലീസ് ഉടന്‍ തന്നെ കുതിച്ചെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഡിഎല്‍എഫ് ഫേസ് 2 വിലെ വീട്ടില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു പോലീസ് ഗുര്‍മെഹര്‍ കൗറിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിനു ശേഷം നാലാം ദിവസം മാത്രമാണ് പൊലീസിന് യഥാര്‍ത്ഥ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞത്. അത്രമാത്രം വിശ്വസനീയമായിരുന്നു ധില്ലന്റെ ഓരോ നീക്കങ്ങളും.

ലുധിയാനയില്‍ 1979 ല്‍ ഒരു കൊലപാതകക്കേസില്‍ പ്രതിയായ ധില്ലന്‍ ക്രിമിനല്‍ പശ്ചാത്തലമുളള ആളാണെന്ന് സമീപവാസികള്‍ക്കോ സുഹൃത്തുക്കള്‍ക്കോ അറിയാമായിരുന്നില്ല.മാന്യമായ ഇടപെടലും ശാന്തമായ സ്വഭാവുമായിരുന്നു ധില്ലന്റെതേന്ന് അയല്‍വാസികള്‍ പറയുന്നു. ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ് അന്വേഷണം കൊണ്ടു പോകുകയും ചെയ്തു. മൊഴിയിലും ശരീരഭാഷയിലും വന്ന പിഴവാണ് ധില്ലനെ വീഴ്ത്തിയത്. അയല്‍വാസികളോ ജസ്‌ക്കരന്റെ ഭാര്യ മന്‍ജീത്ത് കൗറോ കൊലപാതകി ധില്ലനാണെന്ന് വിശ്വസിച്ചിട്ടില്ല. അത്രയും സ്‌നേഹവായ്‌പോടും മാന്യതയോടും കൂടിയായിരുന്നു ധില്ലന്റെ െപരുമാറ്റം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top