കാലിഫോര്‍ണിയ : ഇത് മിസ്റ്റര്‍ പപ്പി, ഏതെങ്കിലും സിനിമയ്ക്ക് വേണ്ടി നായയുടെ വേഷം കെട്ടി നില്‍ക്കുന്ന ഒരു മനുഷ്യനാണ് ഇദ്ദേഹമെന്ന് കരുതിയെങ്കില്‍ തെറ്റി. യഥാര്‍ത്ഥത്തില്‍ ഇദ്ദേഹം ഒരു പട്ടിയെ പോലെയാണ് ജീവിക്കുന്നത്. തന്റെ പൂര്‍വ കാമുകിയുടെ വിശ്വസ്ഥനായ പട്ടിയായാണ് ഇദ്ദേഹം ഇപ്പോള്‍ തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. കാലിഫോര്‍ണിയ സ്വദേശിയായ ടോം ആണ് ഈ വിചിത്ര സ്വഭാവത്തിലൂടെ വാര്‍ത്തകളില്‍ ഇടം നേടുന്നത്. പട്ടികളെ പോലെ നാലു കാലില്‍ നടക്കും, നിലത്ത് ഇരുന്ന് പട്ടികളെ പോലെ ഭക്ഷണം കഴിക്കും. ചെറുപ്പം തൊട്ടെ ടോം ഈ വിചിത്ര സ്വഭാവത്തിന് അടിമയായിരുന്നു. പലപ്പോഴും വീട്ടുകാര്‍ കാണാതെ ഇയാള്‍ ഇത്തരത്തില്‍ വേഷം കെട്ടാറുണ്ടായിരുന്നു. പട്ടികളെ പോലെ വേഷം കെട്ടുമ്പോള്‍ തിരക്ക് പിടിച്ച ജീവിതത്തില്‍ നി്ന്നും മോചനം ലഭിക്കുന്നത് പോലെ അനുഭവപ്പെടാറുണ്ടെന്നാണ് ടോമിന്റെ പക്ഷം.ആദ്യമൊക്കെ ടോമിന്റെ കാമുകി റെയ്ച്ചല്‍ ഇയാളുടെ ഈ വിചിത്ര സ്വഭാവത്തിനെ തമാശയായാണ് കണ്ടതെങ്കിലും കുറച്ചു കഴിഞ്ഞപ്പോള്‍ യുവതിക്ക് ഇത് ഒരു തലവേദനയായി മാറി.തുടര്‍ന്ന് റെയ്ച്ചല്‍ ടോമിനെ ഉപേക്ഷിച്ചു. എന്നാലും ടോം പട്ടിയെ പോലെ തന്നെ ജീവിക്കുന്നതില്‍ ആനന്ദം കണ്ടെത്തി. യുവാവിന്റെ ഈ വിചിത്ര സ്വഭാവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ടോമിനോട് അനുകമ്പ തോന്നി റെയ്ച്ചല്‍ തന്റെ ജീവിതത്തിലേക്ക് വീണ്ടും അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. ഇപ്പോള്‍ റെയ്ച്ചലിന്റെ വീട്ടില്‍ യുവതിയുടെ പ്രീയപ്പെട്ട പട്ടിയായി ടോം ജീവിതം ആസ്വദിക്കുകയാണ്.