ലോണ്‍ അനുവദിക്കാന്‍ വഴങ്ങണമെന്ന് ആവശ്യപ്പെട്ട് മാനേജര്‍; യുവതി ചെയ്തത് ഞെട്ടിക്കുന്നത്

ബംഗളൂരു: മീടൂ തുറന്നുപറച്ചിലുകളുടെ സമയത്ത് അധിക്ഷേപിക്കാന്‍ ശ്രമിച്ച ബാങ്ക് മാനേജരെ തെരുവില്‍ നേരിട്ട യുവതിയുടെ വീഡിയോ വൈറലാകുന്നു. ലോണ്‍ അനുവദിക്കണമെങ്കില്‍ ശാരീരികബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ട ബാങ്ക് മാനേജരെയാണ് യുവതി നേരിട്ടത്. യുവതി മാനേജരെ തലങ്ങുംവിലങ്ങും മര്‍ദ്ദിച്ചു. ദക്ഷിണ കര്‍ണാടകയിലെ ദാവന്‍ഗരെയിലാണ് സംഭവം.

15 ലക്ഷം രൂപ ലോണ്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയ യുവതിയെ ഡി.എച്ച്.എഫ്.എല്‍ ബാങ്ക് മാനേജര്‍ വീട്ടില്‍ വിളിച്ചുവരുത്തി തനിക്ക് വഴങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മാനേജരുടെ ആവശ്യം കേട്ടതോടെ യുവതിയുടെ നിയന്തണം തെറ്റി. വീട്ടില്‍ നിന്ന് തല്ലി പുറത്തിറക്കിയ മാനേജരെ യുവതി പൊതിരെ തല്ലുന്ന ദൃശ്യങ്ങള്‍ ആരോ സോഷ്യല്‍ മീഡിയയിലും പോസ്റ്റ് ചെയ്തു. ബാങ്ക് മാനേജര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഷര്‍ട്ടിന്റെ കോളറിനു പിടിച്ച് പുറത്തു കൊണ്ടുവന്ന ശേഷം ഇയാളെ യുവതി കൈകാര്യം ചെയ്യുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് മാനേജരെ ബാങ്ക് പിരിച്ചുവിട്ടു. സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്ന സാഹചര്യം സൃഷ്ടിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഡി.എച്ച്.എഫ്.എല്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

Top