മാഞ്ചസ്റ്റര്‍ ഭീകരാക്രമണം; ഐ.എസ്​ ഉത്തരവാദിത്തമേറ്റു.യുവാവ് പിടിയില്‍

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ സംഗീതപരിപാടിക്കിടെയുണ്ടായ സ്ഫോടനത്തിെന്‍റ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐ.എസ് ഏറ്റെടുത്തു. സംഭവത്തില്‍ 22 പേര്‍ കൊല്ലപ്പെടുകയും 59 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.ഇറാഖിലും സിറിയയിലും നടത്തിയ വ്യോമാക്രമണത്തിന്റെ തിരിച്ചടിയാണ് മാഞ്ചസ്റ്ററിലെ ആക്രമണമെന്നും ഐഎസ് അനുകൂല വാര്‍ത്താകേന്ദ്രങ്ങള്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 23 വയസുകാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ മാഞ്ചസ്റ്റര്‍ സ്വദേശിയാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ടെലഗ്രാം ചാനലിലൂടെ ഐ.എസ് ഇക്കാര്യം പറഞ്ഞതായി സി.എന്‍.എന്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ ദിവസം പ്രാദേശിക സമയം രാത്രി പത്തരയോടെ യു.എസ് പോപ്പ് ഗായിക അരീന ഗാന്‍ഡെയുടെ സംഗീതപരിപാടി കഴിഞ്ഞ് കാണികള്‍ പുറത്തേക്കിറങ്ങുമ്പോഴായിരുന്നു ഭീകരാക്രമണമുണ്ടായത്. ചാവേര്‍ ആക്രമണമാണ് ഉണ്ടായതെന്ന് പൊലീസ് സ്ഥിരീകരിച്ചു. അരീനയില്‍നിന്നും വിക്ടോറിയ ട്രെയിന്‍-ട്രാം സ്റ്റേഷനുകളിലേക്കുള്ള ഇടനാഴിയിലാണ് സ്ഫോടനമുണ്ടായതെന്നാണ് ബ്രിട്ടീഷ് ട്രാന്‍സ്പോര്‍ട്ട് പൊലീസ് നല്‍കുന്ന വിവരം. സിറ്റി സെന്ററിന്റെ പ്രധാനപ്പെട്ട ഹബ്ബുകളിലൊന്നാണ് ഈ സ്റ്റേഷന്‍. സംഗീതപരിപാടി കഴിഞ്ഞിറങ്ങിയവര്‍ വീട്ടിലെത്താന്‍ സ്റ്റേഷനിലേക്ക് തിക്കിത്തിരക്കി നീങ്ങുന്നതിനിടെയാണ് ശക്തമായ സ്ഫോടനമുണ്ടായത്. സ്ഫോടനത്തെത്തുര്‍ന്ന് സ്റ്റേഷന്‍ അടച്ചു. ഇവിടേക്കുള്ള ട്രെയിനുകളും റദ്ദാക്കി. ചിന്നിച്ചിതറിയ മൃതദേഹങ്ങളും പരുക്കേറ്റുവീണു കരയുന്നവരും ഉള്‍പ്പെടെയുള്ള രംഗം ഹൃദയഭേദകമായിരുന്നെന്ന് ദുരന്തത്തില്‍നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു. കെട്ടിടം ആകെ കുലുങ്ങുന്ന തരത്തിലുള്ള സ്ഫോടനമാണുണ്ടായതെന്നും ദൃക്സാക്ഷികള്‍ പറയുന്നുണ്ട്. ഒരേസമയം 21,000 പേര്‍ക്ക് ഇരിക്കാവുന്നതാണ് മാഞ്ചസ്റ്റര്‍ അരീനയിലെ സ്റ്റേഡിയം. ഇത് നിറയെ ആളുകളുണ്ടായിരുന്നു, ഇത്രയുംപേര്‍ ഒരുമിച്ച് പുറത്തിറങ്ങവേ ഉണ്ടായ സ്ഫോടനത്തിന്റെ ദുരന്തമുഖം വിവരാണാതീതമാണ്.Manchester-Arena-stadium

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2005 ജൂലൈ അഞ്ചിന് ഇംഗ്ലണ്ടിലെ മൂന്ന് ട്രെയിനുകളിലായുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 52 പേര്‍ മരിക്കുകയും 700 പേര്‍ക്ക് പരിക്കേല്‍കുകയും ചെയ്തിരുന്നു. ഏതാനും ആഴ്ചകൾക്കു മുമ്പാണ് ബ്രിട്ടീഷ് പാർലമെന്റിനു നേരേ ഭീകരാക്രമണമുണ്ടായത്. അതിൽ അഞ്ചുപേർ കൊല്ലപ്പെട്ടിരുന്നു. പാർലമെന്റിലേക്ക് കത്തിയുമായി ഓടിക്കയറിയ ഭീകരൻ സുരക്ഷാ ഉദ്യോഗസ്ഥനെ കുത്തിക്കൊല്ലുകയായിരുന്നു. ഭീകരൻ എത്തിയ കാർ ജനങ്ങൾക്കിടയിലേക്ക് ഓടിച്ചുകയറ്റിയാണ് മറ്റുള്ളവരെ കൊലപ്പെടുത്തിയത്.പ്രധാനമന്ത്രി തെരേസ മേയുടെ അധ്യക്ഷതയിൽ അടിയന്തര കോബ്രാ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. നോർത്ത് വെസ്റ്റ് ആംബുലൻസ് സർവീസും സ്കോട്ട്ലൻഡ് യാർഡും അതിന്റെ എല്ലാ സംവിധാനങ്ങളോടുംകൂടെ അടിയന്തര രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ഗുരുതരമായി പരുക്കേറ്റവരെ എയർ ആംബുലൻസിൽ ലണ്ടൻ, കാഡിഫ് തുടങ്ങി മറ്റ് നഗരങ്ങളിലെ അത്യാധുനിക സംവിധാനങ്ങളുള്ള ആശുപത്രികളിലെത്തിച്ച് ചികിൽസ നൽകുന്നുണ്ട്. പ്രധാനമന്ത്രി തെരേസ മേയും പ്രതിപക്ഷനേതാവ് ജെറമി കോർബിനും തിരഞ്ഞെടുപ്പു പ്രചാരണ പരിപാടികൾ റദ്ദാക്കി.

Top