കൊച്ചി: അശ്ലീല സംഭാഷണം പ്രക്ഷേപണം ചെയ്ത മംഗളത്തില്‍ നിന്നും രാജി വച്ച മാദ്ധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ വ്യക്തി അധിക്ഷേപവുമായി ചാനലിന്റെ ന്യൂസ് എഡിറ്റര്‍ രംഗത്ത്. സ്‌നേഹനിധിയായ കുഞ്ഞനുജത്തി അല്‍നിമാ അഷറഫിന് എന്ന് തുടങ്ങുന്ന കുറിപ്പാണ് മംഗളം ന്യൂസ് എഡിറ്റര്‍ എസ് വി പ്രദീപ് ഫെയ്‌സ്ബുക്കിലിട്ടിരിക്കുന്നത്. മറുപടിക്കൊപ്പം ‘തൊഴില്‍’പരമായ ചില വിലയിരുത്തലുകളുമുണ്ടാകുമെന്നും പറയുന്ന പ്രദീപ് അല്‍നീമ അഷറഫിനെ വ്യക്തി പരമായി ആക്രമിക്കാനാണ് ആവര്‍ത്തിച്ച് ശ്രമിച്ചത്. മംഗളത്തിലെ തന്നെ മറ്റൊരു സഹപ്രവര്‍ത്തക എഴുതിയത് എന്ന രീതിയിലാണ് ഇയാളുടെ പോസ്റ്റ്. പോസ്റ്റിടുകയും അല്‍പ്പ സമയത്തിനകം പിന്‍വലിക്കും പിന്നീടും അതേ പോസ്റ്റ് തന്നെ ഇടുകയും ചെയ്ത പ്രദീപിനെതിരെ ഫേസ്ബുക്കില്‍ രൂക്ഷമായ സംവാദം നടന്നു.
എതിര്‍ക്കുന്നരെ ബ്‌ലോക്ക് ചെയ്യാന്‍ ശ്രമിച്ചുവെങ്കിലും, ആയിരക്കണക്കിന് ആളുകളെത്തിയതോടെ ആ ശ്രമം ഉപേക്ഷിച്ചു. എങ്കിലും പത്തുമിനുട്ട് ഇടവേളയില്‍ നിലവിലെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് വീണ്ടും പോസ്റ്റ് ചെയ്ത്, പൊങ്കാലക്കാരെ തോല്‍പ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പ്രദീപ്. നൂറിലധികം തവണ ഇതിനകം തന്നെ പ്രദീപ് പോസ്റ്റ് ഡിലീറ്റ് ചെയ്ത്, റീപോസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പൊങ്കാലക്കാര്‍ പറയുന്നത്. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്ന ഈ രീതി കണ്ട് ഞെട്ടിയിരിക്കുകയാണ് മലയാളികളിപ്പോള്‍. റീപോസ്റ്റ് ചെയ്താല്‍ മുന്‍പോസ്റ്റിലെ കമന്റുകളെല്ലാം ഇല്ലാതാകുമെന്നതാകാം ഇത്തരത്തിലുള്ള വ്യത്യസ്ത വാശിയിലേക്ക് ഇദ്ദേഹത്തെ നയിയച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ ‘കളി’ ഇപ്പോളും പുരോഗമിക്കുകയാണ്
മറ്റുള്ളവര്‍ രാജിതീരുമാനത്തെ അഭിനന്ദിക്കുമെന്ന് പ്രദീപ് അല്‍മീനയോട് പറയുന്നു. മന്ത്രി രാജിവെച്ച ദിവസം അല്‍മീനയുടെ മുഖത്തും സന്തോഷമുണ്ടായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെടുന്നു. അന്നേദിവസം ഈ സംഭവത്തില്‍ പ്രതിഷേധിച്ച് ഡെസ്‌കില്‍ വന്ന പല കോളുകള്‍ക്കും മറുപടി കൊടുക്കുകയും വിളിച്ചവരെ പരിഹസിച്ചു കോള്‍ വെക്കുകയും ചെയ്ത ആളാണ് അല്‍മീനയെന്നും പ്രദീപ് പോസ്റ്റില്‍ പറയുന്നു. വാര്‍ത്താവായന മോശമായപ്പോള്‍ ഉള്‍പ്പെടെ പിന്തുണച്ചത് ചാനലായിരുന്നുവെന്നും പ്രദീപ് ഓര്‍മ്മിപ്പിക്കുന്നു. ചില കാര്യങ്ങളില്‍ പെണ്‍കുട്ടി അതിരുവിട്ടിരുന്നുവെന്നും അന്നെല്ലാം ചാനല്‍ അവരെ നിലനിര്‍ത്തിയിരുന്നുവെന്നും പ്രദീപ് അവകാശപ്പെടുന്നു. ധാര്‍മ്മികത മുമ്പ് തന്നെ ഉണ്ടായിരുന്നെങ്കില്‍, അന്ന് തന്നെ രാജിവെക്കണമായിരുന്നുവെന്നും അദ്ദേഹം ഉപദേശിക്കുന്നു. വ്യാജരേഖകള്‍ കാട്ടിയാണ് അല്‍മീന ചാനലിന്റെ സബ്എഡിറ്ററായതെന്നും പ്രദീപ് ആരോപിക്കുന്നു.
പെണ്‍കുട്ടികള്‍ സെയ്ഫല്ല എന്ന് അല്‍മീന പറഞ്ഞത് കള്ളമാണെന്നും പ്രദീപ് പറയുന്നു. സ്വയം പരാജയമാണെന്ന് തിരിച്ചറിഞ്ഞപ്പോളാണ് അല്‍മീന പുറത്തിറങ്ങിയതെന്നും പ്രദീപ് ആരോപിക്കുന്നു. മനസുനൊന്തുകൊണ്ട് ആരും ഇറങ്ങിപ്പോകരുതെന്ന നിര്‍ബന്ധമുള്ളതിനാലാണ് ഇവരെ ചാനല്‍ പുറത്താക്കാതിരുന്നതെന്നും പ്രദീപ് അവകാശപ്പെടുന്നു. എല്ലാ അധിക്ഷേപങ്ങള്‍ക്കും ശേഷം അല്‍മിനയ്ക്ക് ആശംസകളും ഉപദേശങ്ങളും സമ്മാനിച്ചാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ആയിരക്കണക്കിന് ആളുകളാണ് പൊങ്കാലയുമായി പോസ്റ്റിലെത്തുന്നത്. പിന്നാലെ പ്രദീപ് പോസ്റ്റ് ഡിലീറ്റ് ചെയ്യും. പിന്നാലെ വീണ്ടും ഇതേ പോസ്റ്റ് വീണ്ടും റീപോസ്റ്റ് ചെയ്യും. ഇത്തരത്തില്‍ പൊങ്കാലക്കാരെ തോല്‍പ്പിക്കാനാണ് പ്രദീപ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ പ്രക്രീയ രാത്രി വൈകിയും പുരോഗമിക്കുകയാണ്. പൊങ്കാലക്കാരും ഉറച്ച് തന്നെ പിന്നാലെയുണ്ട്.