കൊച്ചി:മംഗളം ചാനൽ മേധാവിയെ വെല്ലുവിളിച്ച് തിരുത്തുമായി ‘വെറും പ്രൊബേഷനറി ഓഫീസർ’രംഗത്ത് .ആരാണ് എം സി വർഗീസ് വളർത്തി വലുതാക്കിയ സ്ഥാപനം ഭരിക്കുന്നത് ? മംഗളം ചാനലിൽ വനിതാ ജീവനക്കാർക്കെതിരായ പീഡനം വെറും ആരോപണമല്ല. അത് ഉള്ളതു തന്നെയെന്ന് സമ്മതിച്ച് ചാനൽ സി.ഇ ഒ അജിത് കുമാറിന്റെ പ്രസ്താവനയെ തള്ളിക്കളഞ്ഞുകൊണ്ട് വെല്ലുവിളിയുമായി ‘വെറും പ്രൊബേഷനറി ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ സുനിത ദേവദാസ് രംഗത്ത് . ചാനലിൽ സ്ത്രീകൾ അപമാനിക്കപെട്ട പരാതി ലഭിച്ചു എന്നും ക്യാമറമാനെ ‘ എക്സ്പ്ലനേഷൻ ചോദിക്കാതെ തന്നെ പുറത്താക്കി എന്നും അജിത് കുമാർ പ്രസ്താവിക്കുകയും മാധ്യമ രംഗത്തെ അതികായകനായ അജിത് കുമാറിന്റെ പ്രസ്ഥാവന ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡ് പത്രത്തിൽ വന്നയുടനെ തിരുത്തുമായും വെല്ലുവിളിയുമായും സുനിത ദേവദാസ് രംഗത്ത് എത്തുകയായിരുന്നു.നെഗറ്റീവ് വാർത്തകളിലുറെ ‘കുപ്രശദ്ധ ‘യാകാൻ വെമ്പൽ കൊള്ളുന്ന സോഷ്യൽ മീഡിയ ഉപയോഗിക്കുന്നു എന്ന് പരക്കെ ആരോപണമുള്ള സുനിതയുടെ ഫെയ്‌സ് ബുക്കിലാണ് വിവാദ പരമായി ചാനൽ മേധാവിയെ വെല്ലുവിളിച്ചുകൊണ്ട് പോസ്റ്റ് വന്നിരിക്കുന്നത് .
ഇങ്ങിനെയായിരുന്നു അജിത് കുമാർ ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡ് പത്രത്തിന് നൽകിയ പ്രസ്താവന
‘‘ഞങ്ങളുടെ ഒരു ക്യാമറ മാൻ ഒരു വനിതാ ജീവനക്കാരിയേ അപമാനിച്ചിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഓഡിയോ എന്റെ അടുത്ത് എത്തിക്കുകയും ആയത് ഞാൻ കേൾക്കുകയും ചെയ്തിരുന്നു. പ്രോഗ്രാം അഡ്വൈസർ കൂടിയായ അഭിഭാഷകനോടൊപ്പം ആയിരുന്നു ഇത് കേട്ടത്.ഞങ്ങൾക്ക് ഇതിൽ കേസുണ്ട് എന്ന് ബോധ്യപ്പെടുകയും ആ ക്യാമറമാനെ വിശദീകരണം പോലും ചോദിക്കാതെ സസ്പെന്റ് ചെയ്യുകയും ചെയ്തിരിക്കുന്നു.ഇത് അന്വേഷിക്കാൻ ഒരു അന്വേഷണ സമിതിയെ നിയമിച്ചിട്ടുണ്ട് . രണ്ട് പെൺകുട്ടികൾ അവർക്ക് മുന്നിൽ പരാതി നല്കിയിട്ടുണ്ട്.”
ചാനലിന്റെ മേധാവി എല്ലാം തുറന്ന് വെളിപ്പെടുത്തി..എന്നാൽ സ്ഥാപനത്തിലെ വെറും പ്രൊബേഷനറി ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ ആയ സുനിതാ ദേവദാസ് പറയുന്നത് താഴെ വായിക്കുക.അവിടെ പീഢനവുമില്ല..പരാതിയുമില്ല…നിരപരാധികളായ പെൺകുട്ടികളേ നശിപ്പിക്കുന്ന അധമന്മാർക്ക് കുടപിടിക്കുന്നു. ഇത്തരത്തിൽ അധമന്മാറേ രക്ഷിക്കാൻ ശ്രമം നടത്തുന്ന ഇവർ സ്ത്രിയോ?അമ്മയോ? പെൺകുട്ടികളുടെ മാനത്തിനും അഭിമാനത്തിനും വിലയിടുന്നത് ന്യായമോ? മംഗളം ചാനൽ മേധാവി എല്ലാം തുറന്ന് പറഞ്ഞപ്പോൾ സുനിത ഓൺലൈൻ ഞരമ്പുരോഗി എന്ന രീതിയിൽ ഫേസ്ബുക്കിൽ പരിഹസിക്കാനും മടികാട്ടിയില്ല. ഈ നീക്കത്തിൽ ആരാണ് ശരി. സത്യം വെളിപ്പെടുത്തി നടപടി എടുത്ത ചാനൽ സി.ഇ ഒ അജിത് കുമാറോ,പ്രൊബേഷനറി ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ സുനിത ദേവദാസോ..ആ പെൺകുട്ടികളുടെ കണ്ണീരും പരാതിയും മുക്കിയിട്ടും ഒളിപ്പിച്ചിട്ടും സ്ത്രീ കൂടിയായ ഇവർക്ക് എന്തു നേട്ടം കിട്ടാനാണ്?? എല്ലാം തുറന്ന് പറഞ്ഞ് ഓൺലൈൻ പത്രത്തിൽ വാർത്ത നല്കിയ ചാനൽ സി.ഇ .ഒ ആണോ മനോരോഗി?…ഇവർ ആരാണ് ? നിയമം കൈകാര്യം ചെയ്തു വിധി പ്രസ്ഥാവിക്കാൻ കോടതിയോ പൊലീസോ ? Also Read :എന്നെ മനപ്പൂർവം കുടുക്കാൻ വേണ്ടി ഒരു സംഘം നടപ്പിലാക്കിയ ട്രാപ്പ് !..പിന്നിൽ സുനിത ദേവദാസ് !..?മംഗളത്തിൽ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ട ക്യാമറാമാന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
പരാതിയിൽ ‘ഒരു കേസുണ്ട് ‘ എന്നാ ചാനൽ മേധാവി പറയുന്നത് …ആ വനിതകളക്ക് നീതി നടപ്പിലാക്കാനും അവരുടെ പരാതിയിൽ തീരുമാനം എടുക്കാനും വനിതകൾ അംഗങ്ങൾ ആയ കമ്മറ്റി രൂപീകരിക്കുകയും അവർ അന്വോഷണം -തെളിവെടുപ്പ് എന്നിവ നടത്തിക്കൊണ്ടിരിക്കുമ്പോൾ അതിനെ അട്ടിമറിക്കാനായിട്ടാണ് സുനിത എന്ന വനിതാ പ്രൊബേഷനറി ഉദ്യോഗസ്ഥ ശ്രമിക്കുന്നത് .സ്ത്രീകൾക്ക് വേണ്ടി നിലകൊണ്ട ചീഫിനെ വെല്ലുവിളിച്ചുകൊണ്ട് ഇരയെ സംരക്ഷിക്കാതെ പ്രതിക്ക് അനുകൂലമായ നിലപാട് സ്ത്രീ സമൂഹത്തെ അപമാനിക്കുന്നത് തുല്യം .അത് വെളിപ്പെടുത്തി ഓൺലൈൻ പത്രത്തിൽ പ്രസ്ഥാവന കൊടുത്ത ചാനൽ മേധാവിയെ ‘ഓൺലൈൻ മനോരോഗി ‘എന്ന് വരെ വിളിക്കാൻ തയ്യാറായതും അന്വോഷണം അട്ടിമറിക്കാനും പ്രതിയെ സംരക്ഷിക്കാനും ആണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .ഹണി ട്രാപ്പ് പോലെ മെൻ ട്രാപ്പ് നടത്തി എന്നാണ് ഷാഫിയുടെ ആരോപണം . ഇവർ പീഡകരെ സംരക്ഷിക്കാൻ ക്വൊട്ടേഷൻ എടുത്തവരോ …ആ പെണ്കുട്ടികൾക്ക് പരാതിയിൽ നീതി കിട്ടാതിരിക്കാനാണോ ?’ട്രാപ്പ് പ്ലാൻ ചെയ്തു എന്ന ഗൂഡാലോചനയിൽ പ്രധാനി എന്ന് ചീഫ് ക്യാമറാ മാൻ ഷാഫിയുടെ ആരോപണത്തിനു സ്ഥിരീകരണമായിട്ടാണ് സുനിതയുടെ പോസ്റ്റും വെല്ലുവിളിയും .കള്ളം പൊളിഞ്ഞതിലുള്ള ആധിയും .ജീവിക്കുന്ന തെളിവുകൾ പുറത്തുവരുമ്പോൾ ഗൂഡാലോചനയും പുറത്തുവരും .അവിടെ ആരാണ് നിയത്തിനു മുന്നിൽ എത്തുന്നത് എന്നും കാത്തിരിക്കാം .മാധ്യമലോകത്തെ അതികായകനും വിദ്യാസമ്പന്നനുമായ അജിത് കുമാർ ഒരിക്കലും നീതിക്ക് എതിരായി പ്രവർത്തിക്കുന്ന ആളല്ലെന്ന് സസ്പെൻഷനിലായ ഷാഫി പറയുന്നു .
മംഗളത്തിൽ റിപ്പോർട്ടറായി മാധ്യമ പ്രവർത്തനം തുടങ്ങി 30 വർഷത്തോളം അനുഭവസമ്പത്തുള്ള പ്രെസ് ക്ലബിന്റെ പ്രസിഡന്റ് സ്ഥാനം വരെ വഹിച്ച അജിത് കുമാർ മാധ്യമ രംഗത്ത് നെറികേട് കാട്ടില്ല എന്നതിന് തെളിവാണ് പരാതി കിട്ടിയ ഉടൻ തന്നെ നടപടിയും വനിതകൾക്ക് നീതി കിട്ടാനായി അന്വോഷണ കമ്മറ്റിയെ നിയമിച്ചതും .അതിനെ ആണ് സുനിത ദേവദാസ് പരസ്യമായി വെല്ലുവിളിച്ചിരിക്കുന്നത് .സ്ത്രീകൾക്ക് എതിരായി സ്ത്രീവിരുദ്ധതയുമായി രംഗത്ത് വന്നിരിക്കുന്നത് ….പരാതിക്കാരായ പെൺകുട്ടികളെ അപമാനിക്കാനും അവരെ ആ പരാതിയിൽ നിന്നും പിന്തിരിപ്പിക്കാനും അല്ലെ പരസ്യമായി നട്ടാൽ കുരുക്കാത്ത നുണപ്രചാരണവുമായി ഇവർ രംഗത്ത് വന്നത് .നെഗറ്റീവ് പബ്ലിസിറ്റിക്കായി എന്നും വായുവിൽ പടച്ചുണ്ടാക്കുന്ന നിയമപരമായ നടപടി ‘എന്നും ഇവരുടെ തുറുപ്പ് ചീട്ടാണ് .വ്യാജ പരാതികളും ഉന്നതരെ ടാഗ് ചെയ്തും ഒരു തരത്തിലുള്ള ബ്ളാക്മെയിൽ തന്ത്രം .അത് തന്നെയായാണ് ഇവിടെയും .പരാതിക്കാരായ പെൺകുട്ടികളെ നിശ്ശബ്ദരാക്കുക എന്ന തന്ത്രം .എന്നാൽ നിയമത്തിന്റെ വലിയ വാൾ തുറന്നിരിക്കുകയാണ് ഇവർക്കെതിരായ തന്നെ .
അതിൽ ഒരു കേസുണ്ട് !…സ്വകാര്യതയിലേക്ക് കടന്നുകയറി സുപ്രീം കോടതിയെ വെല്ലുവിളിച്ച നിയമപോരാട്ടത്തിന്റെ പോർമുഖം തുറക്കുമ്പോൾ ‘ആരായിരിക്കും അകത്ത് പോകുന്നത് ?കാത്തിരിക്കാം