എന്നെ മനപ്പൂർവം കുടുക്കാൻ വേണ്ടി ഒരു സംഘം നടപ്പിലാക്കിയ ട്രാപ്പ് !..പിന്നിൽ സുനിത ദേവദാസ് !..?മംഗളത്തിൽ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ട ക്യാമറാമാന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

തിരുവനന്തപുരം :സുനിതാ ദേവദാസ് വന്നതിനു ശേഷം മംഗളത്തിൽ കടുത്ത പീഡനമെന്ന് മംഗളത്തിൽ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ട ചീഫ് ക്യാമറാമാൻ തനിക്കെ എതിരെയുള്ള പരാതി എന്താണ് എന്നുവരെ അറിയാനുള്ള അവകാശം തരാതെ സ്വാഭാവിക നീതി കാണിക്കാതെ തന്നെ പുറത്താക്കി എന്നും പത്തുമുപ്പതു വർഷം സമാനജോലി വിശ്വസ്തമായി ചെയ്ത മംഗളത്തിലെ ചീഫ് ക്യാമറാമാൻ ഡെയിലി ഇന്ത്യൻ ഹെറാൾഡിനോട് വെളിപ്പെടുത്തി .എന്നെയും എന്റെ കുടുംബത്തെയും കൊല്ലുന്നതിലും വലിയ പാതകമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന ആരോപണവും കുറ്റവിചാരണയും എന്നും  വെളിപ്പെടുത്തി.പരാതിക്കാർ എന്ന് പറയപ്പെടുന്ന പെൺകുട്ടികൾ നിഷ്കളങ്കർ എന്നും അവരെ ഇതിൽ വലിച്ചിഴച്ച് പരാതിപ്പെടുകയാണ് എന്നും  വെളിപ്പെടുത്തി .സ്വാഭാവിക നീതി കാണിക്കാതെ ത നിക്കെതിരായ നടപടി എടുക്കുകയായിരുന്നു എന്നും ഇതിനു പിന്നിൽ ഇപ്പോൾ മംഗളത്തിൽ പുതിയതായി ജോയിൻ ചെയ്ത സുനിതയാണ് എന്ന് സംശയിക്കുന്നു എന്നും വെളിപ്പെടുത്തി .എന്താണ് താൻ ചെയ്ത കുറ്റം എന്നും എന്നെ അറിയിച്ചിട്ടില്ല .പറയപ്പെട്ടു എന്ന് ആരോപിക്കുന്ന വോയിസ് എന്നെ കേൾപ്പിച്ചില്ല .വനിതകളുടെ പരാതി എന്തെന്നും അറിയിച്ചിട്ടില്ല .ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണ് . താൻ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നിയമവും കോടതിയും തെളിവെടുത്ത് കുറ്റം വിധിക്കട്ടെ എന്നും വെളിപ്പെടുത്തി .

മംഗളത്തിൽ ഉള്ള എല്ലാ ഡിപ്പാർട്ടമെന്റ് ഹെഡ്കളും ഒരേമനസായി ചാനലിനെ വിജയത്തിലെത്തിക്കാൻ മുന്നോട്ട് പോയപ്പോൾ ഇതിലേക്ക് പുതിയതായി എത്തിയ സുനിത ഇതിനെ വിഘടിച്ച് ഭരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും സംശയിക്കുന്നതായി ചീഫ് ക്യാമറാമാൻ  .മാധ്യമലോകത്തെ അതികായകനും വിദ്യാസമ്പന്നനുമായ അജിത് കുമാർ ഒരിക്കലും നീതിക്ക് എതിരായി പ്രവർത്തിക്കുന്ന ആളല്ലെന്നും അദ്ദേഹം വെളിപ്പെടുത്തി .എന്നാൽ മാധ്യമ മേഖലയിൽ തികച്ചും ഒന്നുമല്ലാത്ത ആൾ ഈ മേഖലയിൽ എത്തുമ്പോൾ ഉണ്ടാകുന്ന ഫ്രസ്‌റ്റേഷന്റെ ഭാഗമായിട്ടുള്ള ‘റിവഞ്ചാകാം ഇപ്പോൾ ഉണ്ടായിരിക്കുന്ന ട്രാപ്പ് എന്നും അദ്ദേഹം വെളിപ്പെടുത്തി .അന്യോഷണകമ്മറ്റിയുടെ തീരുമാനം പത്താം തിയതി വരുമെന്നും അതിനുശേഷം കൂടുതൽ വെളിപ്പെടുത്തൽ പുറത്ത് വിടാമെന്നും അദ്ദേഹം അറിയിച്ചു .

മംഗളം ചാനലിനെതിരേ ആരോ മനപൂർവ്വം തീർത്ത വൻ കെണിയിൽ വീണ ചീഫ് ക്യാമറമാൻ മദ്യ ലഹരിയിൽ വീണു പുറത്ത് വിട്ട ‘മംഗളത്തിലെ വിവാദ വാർത്തക്ക് മറുപടിയുമായി ചാനൽ മേധാവി രംഗത്ത് വന്നിരുന്നു .ചാനൽ സി.ഇ.ഒ അജിത് കുമാറാണ് ഡെയിലി ഇന്ത്യൻ ഹെറാൾഡിലെ വാർത്തക്ക്‌ തിരുത്തുമായിട്ടാണ് വന്നത് .ചാനലിൽ എന്താണ് എന്താണ് സംഭവിച്ചത് എന്ന വിശദീകരണമാണ് ചാനൽ സി.ഇ.ഒ അജിത് കുമാർ ഡെയിലി ഇന്ത്യൻ ഹെറാൾഡിന് തന്നത് .വനിതാ ജീവനക്കാരുടെ പരാതിയും തുടർ നടപടിയും അദ്ദേഹം വിശദമാക്കിയിരുന്നു .

വിശദീകരണം:

‘‘ഞങ്ങളുടെ ഒരു ക്യാമറ മാൻ ഒരു വനിതാ ജീവനക്കാരിയേ അപമാനിച്ചിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഓഡിയോ എന്റെ അടുത്ത് എത്തിക്കുകയും ആയത് ഞാൻ കേൾക്കുകയും ചെയ്തിരുന്നു. പ്രോഗ്രാം അഡ്വൈസർ കൂടിയായ അഭിഭാഷകനോടൊപ്പം ആയിരുന്നു ഇത് കേട്ടത്.ഞങ്ങൾക്ക് ഇതിൽ കേസുണ്ട് എന്ന് ബോധ്യപ്പെടുകയും ആ ക്യാമറമാനെ വിശദീകരണം പോലും ചോദിക്കാതെ സസ്പെന്റ്‌ ചെയ്യുകയും ചെയ്തിരിക്കുന്നു.ഇത് അന്വേഷിക്കാൻ ഒരു അന്വേഷണ സമിതിയെ നിയമിച്ചിട്ടുണ്ട് . രണ്ട് പെൺകുട്ടികൾ അവർക്ക് മുന്നിൽ പരാതി നല്കിയിട്ടുണ്ട്.”SUNITHA MANGALAM -POST

മംഗളം ടെലിവിഷൻ കോഡിനേറ്റിങ്ങ് എഡിറ്റർ ആയി പ്രവർത്തിച്ചയാളായിരുന്നു പ്രമുഖ മാധ്യമ പ്രവർത്തകൻ ഋഷി കെ മനോജ്. മംഗളത്തിന്റെ ഹണി ട്രാപ്പിനെതിരേ ശബ്ദിച്ച ഈ മാധ്യമ പ്രവർത്തകനോട് സ്ഥാപനത്തിന്റെ പക വീട്ടലിൽ സഹിക്കാനാകാതെ വന്നപ്പോൾ ജോലി വലിച്ചെറിഞ്ഞ് ചാനൽ വിടുകയായിരുന്നു ഋഷി. ഇദ്ദേഹം കഴിഞ്ഞ ദിവസം പുറത്തുവിട്ട ഫേസ് ബുക്ക് പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടി ലും സുനിതക്ക് എതിരെ പരോക്ഷ വിമർശനം ഉണ്ട് .അശ്ളീല പാരമ്പര്യം കാത്ത് സൂക്ഷിക്കുന്ന ചാനലിന് ഹൃദയം നിറഞ്ഞ അപവാദ്യങ്ങൾ ..ഈ ചാനലിലെ പേന പുലികൾ ഇക്കാര്യത്തിൽ ഒന്നും മിണ്ടാത്തത് ഫിലോസഫിക്കൽ മൗനമായിരിക്കും ..എന്താരോ …എന്തോ …എന്നും പരിഹസിച്ചിരുന്നു .sunitha -mangalam sha

ഓഡിയോ എഡിറ്റ് ചെയ്ത രീതിയിലാണ്‌ പുറത്തുവന്നത്. പെൺകുട്ടികളുടെ പേരുകളും അവരുടെ പ്രവർത്തികളും വിവരിക്കുമ്പോൾ അവരേ ചൂഷണം ചെയ്തു എന്നു പറയുന്ന പുരുഷന്മാരുടെ പേരുകൾ എഡിറ്റ് ചെയ്തു. എഡിറ്റ് ചെയ്ത് ഓഡിയോ സ്ഥാപന മേധാവിയായ അജിത് കുമാറിനു കിട്ടിയപ്പോൾ അദ്ദേഹം ഞെട്ടിത്തരിച്ചു . ഉടൻ തന്നെ ഓഡിയോ ശബ്ദത്തിന്റെ ഉടമയായ ചാനൽ ക്യാമറ ഹെഡിനെ വിശദീകരണം പോലും ചോദിക്കാതെ സസ്പന്റ് ചെയ്തു. എന്നാൽ വിഷയം തീർത്തില്ലെങ്കിൽ ഓഡിയോയുടെ എഡിറ്റ് ചെയ്യാത്ത വേർഷൻ പുറത്തുവിടും എന്നാണ്‌ മുഴങ്ങുന്ന ഭീഷണി.മംഗളം ചാനലിനെതിരേ ആരോ മനപൂർവ്വം തീർത്ത വൻ കെണിയിൽ ചീഫ് ക്യാമറമാൻ മദ്യ ലഹരിയിൽ വീണുപോവുകയായിരുന്നു. ചാനൽ സി.ഇ.ഒ അജിത് കുമാറിന്റെ ‘മാനസ പുത്രനും’ വലം കൈയ്യുമാണ്‌ ക്യാമറ ഹെഡ്. ഇയാളെ മദ്യ ലഹരിയിൽ ആക്കി അതീവ രഹസ്യങ്ങൾ അദ്ദേഹത്തേകൊണ്ട് പറയിപ്പിക്കുകയായിയിരുന്നു .പിന്നിൽ സുനിതയാണോ ?…എങ്കിൽ എന്തിന് ? അജിത് കുമാറിനെ കുടുക്കാനുള്ള ഗൂഢനീക്കമോ ? ആരാണ് പിന്നിൽ ? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ തെളിവുകൾ പുറത്ത് വരും ….

അതിനിടെ ചാനൽ മേധാവിയെ വെല്ലുവിളിച്ചുകൊണ്ടും അദ്ദേഹത്തിന്റെ പ്രസ്ഥാവനയെ തള്ളിക്കളഞ്ഞുകൊണ്ടും സുനിത ദേവദാസ് ഫെയിസ് ബുക്ക് പോസ്റ്റ് പുറത്തിറക്കി.ഇതിലൂടെ ഗൂഡനീക്കത്തതിന്റെ ചുരുൾ അഴിയുകയാണ് .ചീഫ് ക്യാമറാമിന്റെ വെളിപ്പെടുത്തൽ സ്ഥിരീകരിക്കുന്ന പോസ്റ്റാണ് ‘വിഭ്രാന്തിയുടെ ‘പുറത്ത് വന്നിരിക്കുന്നത് .പോസ്റ്റിനടിയിൽ കുമിഞ്ഞു കൂട്ടുന്ന കമന്റുകൾ മംഗളത്തിന് എതിരായുള്ള പ്ലാൻഡ് കമന്റുകണെന്നും ‘തിരുവനന്തപൂരത്തെ വിവാദ മാധ്യമ പ്രവർത്തകന്റെ കറുത്തകരം ഉണ്ടെന്നും സൂചനയുണ്ട് .അതേസമയം സ്ത്രീകളുടെ പരാതി ഇതുവരെ പൊലീസിന് കൊടുക്കാത്തത് ദുരൂഹമെന്നും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതെന്നും വിലയിരുത്തുന്നു .ഇതിനെതിരെ കോടതിയെ സമീപിക്കാൻ മനുഷ്യാവകാശപ്രവർത്തകർ രംഗത്ത് എത്തും എന്നും സൂചനയുണ്ട് .

Top