വിദ്യാർത്ഥിക്കെതിരെ പോലീസിന്റെ ആക്രമണം; മർദ്ദനമേറ്റു അവശനായ യുവാവിനെ പോലീസ് പഞ്ചസാര വെള്ളം കുടിപ്പിച്ചു; വിദ്യാർത്ഥി അവശനിലയിൽ ആശുപത്രിയിൽ

കൊല്ലം: സുഹൃത്തിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥിയെ മംഗലാപുരം പോലീസ് മൂന്നാംമുറക്ക് ഇരയാക്കിയെന്ന് പരാതി.തിരുവനന്തപുരം പെരുങ്ങുഴി കല്ലുവിള വീട്ടില്‍ ജുനൈദിന്റെ മകന്‍ ഹബീബ് മുഹമ്മദാണ്(19) പൊലീസിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായത്. മര്‍ദ്ദനമേറ്റ് അവശനായ ഹബീബിനെ പഞ്ചസാര വെള്ളം കുടിപ്പിച്ചതായും പരാതിയുണ്ട്.

ഇക്കഴിഞ്ഞ മെയ് ഒന്നിനാണ് തക്കല എഞ്ചിനിയറിങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ഹബീബിനെ മഫ്തിയിലെത്തിയ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ഹബീബുമായി അടുപ്പത്തിലായിരുന്ന പെണ്‍ക്കുട്ടിയുടെ അമ്മയ്ക്ക് അസുഖമാണെന്ന് അറിഞ്ഞ് പെണ്‍കുട്ടിയുടെ സ്‌കൂട്ടറിന് പുറകില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്നു ഹബീബ്. ഇരുവരെയും കണ്ട ഒരു പരിചയക്കാരന്‍ വണ്ടി തടയാന്‍ ശ്രമിക്കുകയും അതേതുടര്‍ന്ന് വാക്കേറ്റം നടക്കുകയും ചെയ്തിരുന്നു. മുരുക്കുംപുഴയെത്തിയപ്പോള്‍ കാറിലെത്തിയ പൊലീസ് വാഹനത്തില്‍ ബലമായി കയറ്റി കൊണ്ട് പോവുകയായിരുന്നു. വാഹനത്തില്‍ വെച്ച് തന്നെ മര്‍ദ്ദനം തുടങ്ങിയതായാണ് പരാതി. തുടര്‍ന്ന് സ്റ്റേഷനില്‍ വെച്ച് എസ്.ഐയും പൊലീസുകാരും ചേര്‍ന്ന് അടിച്ച് അവശനാക്കുകയും കോടതിയിലെത്തിക്കുന്നത് വരെയും മര്‍ദ്ദനം തുടരുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയവേ അവശനായതിനെ തുടര്‍ന്ന് ഏഴ് ദിവസം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. മര്‍ദ്ദനത്തെ കുറിച്ച് പരാതിപ്പെടരുതെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും ബന്ധുക്കള്‍ ആരോപിച്ചു. കടുത്ത ശ്വാസ തടസ്സം കാരണം സംസാരിക്കാന്‍ പോലുമാവാത്ത അവസ്ഥയിലാണ് യുവാവ്. എന്നാല്‍ പെണ്‍കുട്ടിയെ അക്രമിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.

Top