കാവേരിയുടെ ജീവൻ 10 അടി അകലെ; കുഴൽക്കിണറിൽ വീണ കുരുന്നിനായുള്ള രക്ഷാപ്രവർത്തനം അവസാനഘട്ടത്തിൽ

മംഗളൂരു: ബെലഗാവി അതാനിയില്‍ വിറക് ശേഖരിക്കുന്നതിനിടെ 400 അടി തഴ്ചയുള്ള കുഴല്‍ കിണറില്‍ വീണ ആറ് വയസ്സുകാരി കാവേരിയെ രക്ഷിക്കാനുള്ള തീവ്രപരിശ്രമങ്ങള്‍ തുടരുന്നു. കുട്ടി കുടുങ്ങിക്കിടക്കുന്ന 30 അടിയിലെത്താന്‍ സമാന്തര കുഴല്‍ കിണര്‍ നിര്‍മാണം അരമണിക്കൂര്‍ മുമ്പ് 19 അടി പിന്നിട്ടു.

വെടിമരുന്ന് ഉപയോഗിച്ച് പാറപൊട്ടിക്കാന്‍ കഴിയാത്തത് രക്ഷാപ്രവര്‍തനങ്ങള്‍ തടസ്സപ്പെടുത്തുന്നു. വീഴാതിരിക്കാന്‍ കാവേരിയുടെ വിരല്‍ ക്ലിപ്പ് ഉപയോഗിച്ച് ചരടില്‍ ബന്ധിച്ചു. ഓക്സിജന്‍ പമ്പ് ചെയ്യുന്നുണ്ട്. കുട്ടിയുടെ ചലന സൂചനകള്‍ ലഭിക്കുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബോധം കെട്ടുവീണ കാവേരിയുടെ മാതാവ് സവിതക്ക് സംഭവസ്ഥലത്തെത്തിയ ആംബുലന്‍സില്‍ ചികിത്സ നല്‍കി. ശനിയാഴ്ച വൈകുന്നേരം ആറിനാണ് ദുരന്തം സംഭവിച്ചത്.

Top