തിരുവനന്തപുരം:മഞ്ജുവായാരുന്നു ശരിയെന്ന് വീണ്ടും തെളിഞ്ഞു. നടിയുടെ കേസിലെ ഗൂഢാലോചന ആദ്യം തുറന്ന് പറഞ്ഞത് മഞ്ജുവാര്യരാണ്. പല പ്രമുഖരും മാഫിയയ്‌ക്കെതിരെ ആഞ്ഞടിച്ചപ്പോഴും സിനിമയ്ക്കുള്ളിലെ ഗൂഢാലോചനയാണ് നടിയുടെ ദുരുവസ്ഥയ്ക്ക് കാരണമെന്ന് പറഞ്ഞത് മഞ്ജു വാര്യര്‍ മാത്രമാണ്. എങ്ങനെയും കേസ് ഒതുക്കാന്‍ ഉന്നത തലത്തില്‍ നീക്കമുണ്ടെന്ന് മഞ്ജു തിരിച്ചറിഞ്ഞിരുന്നു.നടിയെ ആക്രമിച്ചതിനു പിന്നിലേ ഗൂഢാലോചന പുറത്തു കൊണ്ടുവരണം എന്ന് മഞ്ജു വാര്യര്‍ പറഞ്ഞപ്പോള്‍ അവര്‍ക്ക് ചില സത്യങ്ങള്‍ അറിയാമായിരുന്നു. അവരെ പോലെ ജനകീയ ആയ ഒരാള്‍ വെറുതെ കയറി അത് പറയില്ല. സമരത്തിനു ഇറങ്ങി പുറപ്പെടില്ല. മാത്രമല്ല ഇത്തരത്തില്‍ ഒരു ദുരാരോപണമോ നുണയോ, അപവാദമോ പറഞ്ഞ ചരിത്രം മഞ്ജു എന്ന കേരളത്തിന്റെ നായിക നടിയില്‍ കളങ്കമായി ഇതുവരെ ഇല്ല.
നടിയെ ആക്രമിച്ച ദിവസം അമ്മയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ താരങ്ങള്‍ സംഘടിപിച്ച് യോഗത്തില്‍ ഗുഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ജു. അന്നത്തെ യോഗത്തില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ ഉന്നത ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞത് ഒരേയൊരു താരമായിരുന്നു. അത് ദിലീപിന്റെ മുന്‍ഭാര്യ കൂടിയായ മഞ്ജു വാര്യര്‍ ആയിരുന്നു. എന്നാല്‍ അന്നാരും കരുതിയില്ല, ദിലീപായിരുന്നു ഈ ഗൂഢാലോചനക്ക് പിന്നിലെന്ന്. എന്നാല്‍ മഞ്ജു വാര്യര്‍ പറഞ്ഞ കാര്യങ്ങള്‍ ഇന്ന് അച്ചട്ടാണെന്ന് വ്യക്തമാകുകയാണ്. ദിലീപിനെ അറസ്റ്റു ചെയ്തതോടെ മഞജുവിന്റെ വാക്കുള്‍ ശരിയായി വന്നു.
മഞ്ജു വാര്യയുടെ ഗൂഢാലോചന പരാമര്‍ശത്തോടെയാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. നടിക്ക് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച് കൂടെനിന്ന മഞ്ജുവിന്റെ വിജയം കൂടിയാണ് ദിലീപിന്റെ അറസ്റ്റ്. താരസംഘടനയെ വെല്ലുവിളിച്ചുകൊണ്ട് വനിതാ സംഘടനയുണ്ടാക്കിയതും മുഖ്യമന്ത്രിയെ കണ്ടതുമെല്ലാം ആക്രമണത്തിന്റെ പിന്നിലുള്ളവരെ കണ്ടെത്താന്‍ വേണ്ടിയായിരുന്നു. ഒടുവില്‍ ഗൂഢാലോചന കുറ്റത്തിന് ദിലീപിന്റെ കയ്യില്‍ വിലങ്ങ് വീഴുമ്പോള്‍ മഞ്ജുവിന്റെ പോരാട്ടം കൂടിയാണ് ഫലപ്രാപ്തിയിലെത്തുന്നത്.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ പിടിയിലായ സൂപ്പര്‍താരം ദിലീപ് പോലീസിന് മൊഴി നല്‍കി. നടിയോട് തനിക്ക് പകയുണ്ടെന്ന് ദിലീപ് പോലീസിനോട് പറഞ്ഞതായി ടി വി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന് ഇരയായ നടിയോട് തനിക്ക് വ്യക്തിവിരോധം ഉള്ളതായി ദിലീപ് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. തന്‍റെ കുടംബജീവിതം തകരാന്‍ ഈ നടി കാരണമായി എന്നാണത്രെ താരം പറയുന്നത്.കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവമായി ബന്ധപ്പെട്ട് ഇത് രണ്ടാമത്തെ തവണയാണ് ദിലീപ് പോലീസിന് മുന്നില്‍ ഹാജരാകുന്നത്. വൈകുന്നേരത്തോടെയാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്.