ചരിത്രപരമായ മണ്ടത്തരം; ഇന്ത്യയുടെ വളര്‍ച്ച രണ്ടു ശതമാനം താഴും; കര്‍ഷക മേഖലയെ തച്ചുടയ്ക്കും; ഇത്തരം ഒരു പരീക്ഷണം നടത്തിയ ലോകത്തെ ഏതെങ്കിലും ഒരു രാജ്യത്തെ ചൂണ്ടിക്കാട്ടാമോ? മന്‍ മോഹന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ മോദി

ന്യൂഡല്‍ഹി: നോട്ടു നിരോധന വാര്‍ത്ത വന്നതുമുതല്‍ ഇന്ത്യമുഴുവനും ഉറ്റുനോക്കിയത് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തീക വിദഗ്ധനുമായ ഡോ മന്‍മോഹന്‍ സിങിന്റെ പ്രതികരണത്തിനായിരുന്നു. അപൂര്‍വ്വം മാത്രം സംസാരിക്കുന്ന മന്‍മോഹന്‍ ഒടുവില്‍ മോദിക്കെതിരെ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചിരിക്കുന്നത്.

ാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു് രാജ്യസഭയില്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന്‍ സിങ്. കറന്‍സി നിരോധനത്തെ ചരിത്രപരമായ മണ്ടത്തരമെന്ന് വിശേഷിപ്പിച്ച് സാമ്പത്തിക വിദഗ്ധന്‍ കൂടിയായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മന്മോഹന്‍ സിങ് രാജ്യസഭയില്‍ പ്രസംഗിച്ചപ്പോള്‍ ശാന്തനായി കേട്ടിരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കറന്‍സി നിരോധനം കൊണ്ട് രാജ്യം നേരിടുന്ന പ്രശ്നങ്ങളില്‍ അടിയന്തിരമായി ഇടപെടണമെന്നും ഇതിന് നരേന്ദ്ര മോദി സര്‍ക്കാര്‍ അമ്പതുദിവസം കാത്തുനില്‍ക്കുന്നത് ശരിയല്ലെന്നും വ്യക്തമാക്കിയായിരുന്നു സാമ്പത്തിക വിദഗ്ധന്‍ കൂടിയായ മന്മോഹന്‍ സിംഗിന്റെ പ്രസംഗം. നോട്ടുനിരോധനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യസഭയില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയില്‍ എത്തിയതിന്റെ പശ്ചാത്തലത്തിലാണ് സഭാ നടപടികള്‍ പുനരാരംഭിച്ചത്. ഇതോടെ ഫിനാന്‍സ് മിനിസ്റ്റര്‍ അരുണ്‍ ജെയ്റ്റ്ലി മന്മോഹന്‍ സിങ് ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു

സര്‍ക്കാര്‍ കൊണ്ടുവന്ന കറന്‍സി നിരോധനം ചരിത്രപരമായ മണ്ടത്തരമെന്ന് മാത്രമേ പറയാനാകൂ. രാജ്യത്ത് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ജനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയെന്നത് ലോകത്തൊരിടത്തും സംഭവിച്ചിട്ടില്ല. കറന്‍സി നിരോധനം മൂലം രാജ്യത്തിന്റെ ജിഡിപി രണ്ടുശതമാനം കുറയും. ജനങ്ങള്‍ക്കുണ്ടാകുന്ന വിഷമങ്ങള്‍ക്ക് പരിഹാരം കാണാന്‍ അടിയന്തിര ഇടപെടല്‍ ഉണ്ടാകണം. കര്‍ഷകര്‍ക്കും സഹകരണ മേഖലയിലും ഉണ്ടായ പ്രശ്നങ്ങള്‍ കാണാതിരിക്കരുത്. പണം പിന്‍വലിക്കാനാകാത്ത അവസ്ഥ മറ്റൊരു രാജ്യത്തും ഉണ്ടായിട്ടില്ല. – മന്മോഹന്‍ പറഞ്ഞു.

ചരിത്രപരമായ ഒരു മണ്ടത്തരമാണ് മോദി സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് വ്യക്തമാക്കിയ മന്മോഹന്‍ ഇതുവരെ 65 പേര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് രാജ്യത്ത് ജീവന്‍ നഷ്ടമായെന്ന് വ്യക്തമാക്കിയാണ് പ്രസംഗിച്ചു തുടങ്ങിയത്. കറന്‍സിയിലും ബാങ്കിങ് സംവിധാനത്തിലും ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. തങ്ങളുടെ പണം ബാങ്കില്‍ നിന്ന് പിന്‍വലിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുക എന്നത് ലോകചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ഈ നടപടി രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ ഏറെ ദോഷകരമായി ബാധിക്കും. കറന്‍സി നിരോധനം നടപ്പാക്കിയ രീതി ശരിയല്ലെന്നും ഇത് കാര്‍ഷിക മേഖലയേയും ചെറുകിട വ്യവസായത്തേയും പൂര്‍ണമായും തകര്‍ക്കുമെന്നുമാണ് എന്റെ അഭിപ്രായം – മന്മോഹന്‍ സിങ് വ്യക്തമാക്കി.

അമ്പതുദിവസം കാത്തിരിക്കാനാണ് മോദി പറയുന്നത്. പക്ഷേ പാവപ്പെട്ടവര്‍ക്ക് ഇത്രയും ദിവസം പിടിച്ചുനില്‍ക്കാനാവില്ല. ഇത് ഗൗരവമായി കാണണം. സഹകരണ മേഖലയിലുണ്ടായ പ്രശ്നങ്ങള്‍ കാണാതിരുന്നുകൂടാ. ഇത്തരം പ്രശ്നങ്ങളില്‍ അടിയന്തിര നടപടി സര്‍ക്കാര്‍ കൈക്കൊണ്ടേ മതിയാകൂ. ഇത്തരം കാര്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കുറച്ചുകൂടി ക്രിയാത്മകമായി നടപടികള്‍ കൈക്കൊള്ളണം.
സ്വന്തം പണം അക്കൗണ്ടില്‍ നിക്ഷേപിക്കുകയും അത് പിന്‍വലിക്കാനാകാത്ത അവസ്ഥയുണ്ടാകുകയും ചെയ്ത ഏതെങ്കിലും രാജ്യമുണ്ടാകുമോയെന്ന് നരേന്ദ്ര മോദി പറയണമെന്നും മന്മോഹന്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ നിരന്തരമായ ആവശ്യപ്പെടലിനും ശക്തമായ പ്രതിഷേധത്തിനും ശേഷം പാര്‍ലമെന്റില്‍ എത്തിയ നരേന്ദ്ര മോദിയെ സാക്ഷിയാക്കിയായിരുന്നു മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ്സിന്റെ സാമ്പത്തിക വിദഗ്ധരില്‍ പ്രമുഖനുമായ മന്മോഹന്‍ സിങ് കറന്‍സി പിന്‍വലിക്കല്‍ സൃഷ്ടിച്ച ആഘാതങ്ങള്‍ രാജ്യസഭയില്‍ ചൂണ്ടിക്കാട്ടിയത്.
ചരിത്രപരമായ മണ്ടത്തരം; ഇന്ത്യയുടെ വളര്‍ച്ച രണ്ടു ശതമാനം താഴും; കര്‍ഷക മേഖലയെ തച്ചുടയ്ക്കും; ഇത്തരം ഒരു പരീക്ഷണം നടത്തിയ ലോകത്തെ ഏതെങ്കിലും ഒരു രാജ്യത്തെ ചൂണ്ടിക്കാട്ടാമോ? പ്രധാനമന്ത്രിയുടെ ഉദ്ദേശ ശുദ്ധിയെ സംശയമില്ല; പ്രധാനമന്ത്രിയുടെ ഉദ്ദേശ ശുദ്ധിയെ സംശയമില്ല; അനുവദിച്ച നാലുമിനിറ്റില്‍ ഒതുങ്ങിനിന്ന് സാമ്പത്തിക വിദഗ്ധന്‍ കൂടിയായ മന്മോഹന്‍ സിങ് സംസാരിച്ചപ്പോള്‍ മോദി പോലും ശാന്തനായി കേട്ടിരുന്നു

Top