മാനുഷി ഛില്ലറാണ് ഇപ്പോള്‍ താരം. വര്‍ഷങ്ങള്‍ ശേഷം ലോക സുന്ദരിപ്പട്ടം ഇന്ത്യയിലേക്ക് എത്തിച്ച മിടുക്കി. നുണക്കുഴി കാട്ടി നിറഞ്ഞ് പുഞ്ചിരിക്കുന്ന സുന്ദരി രാജ്യത്തെ അഭിമാനമായി മാറിയിരിക്കുകയാണ്. എന്നാല്‍ ലോക സുന്ദരിയാകുന്നതിന് മുന്‍പുള്ള മാനുഷിയുടെ രൂപം കണ്ടാല്‍ നിങ്ങള്‍ ഞെട്ടും.
രണ്ട് വര്‍ഷം മുന്‍പുവരെ ഒരു കൊച്ചുസുന്ദരി മാത്രമായിരുന്നു മാനുഷി. 2015ല്‍ എടുത്ത ചിത്രങ്ങളില്‍ ലോകസുന്ദരി വെറും മെഡിക്കല്‍ വിദ്യാര്‍ത്ഥി മാത്രമാണ്. ലാബ് കോട്ട് അണിഞ്ഞ് സാധാരണ രീതിയില്‍ മുടി കെട്ടി കട്ടിയുള്ള കറുത്ത കണ്ണട വെച്ചു നില്‍ക്കുന്ന മെലിഞ്ഞ പെണ്‍കുട്ടിയാണ് ലോകത്തെ ഏറ്റവും സുന്ദരിയെന്ന് ആരും വിശ്വസിക്കില്ല. സാധാരണ സൗന്ദര്യത്തില്‍ നിന്ന് മികച്ച സൗന്ദര്യത്തിലേക്കുള്ള വളര്‍ച്ചയ്ക്ക് വലിയ കൈയടി നല്‍കേണ്ടതുണ്ട്. കഠിനാധ്വാനത്തിലൂടെയാണ് മാനുഷി ലോക സുന്ദരിപ്പട്ടം ചൂടിയത്.
20 വയസുകാരിയായ മാനുഷി എപ്പോഴും സുന്ദരിയാണ്. എന്നാല്‍തന്റെ കഴിവുകള്‍ മെച്ചപ്പെടുത്തിയതിലൂടെയും മികച്ച സൗന്ദര്യ പരിപാലനവും അവരെ പ്രസരിപ്പുള്ള യുവതിയാക്കി മാറ്റിയെടുക്കുകയായിരുന്നു. ഹരിയാനയില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ ലോക സുന്ദരിയാക്കിയത് മാസങ്ങളോളം നീണ്ട പരിശ്രമത്തിന്റെ ഫലമാണ്. ശരീരവും സംഭാഷണവും ഉള്‍പ്പടെ എല്ലാ രീതിയിലും ഉടച്ചുവാര്‍ക്കുന്നതായിരുന്നു പരിശീലനങ്ങള്‍. കഠിനാധ്വാനമുണ്ടെങ്കില്‍ എത്ര ഉയരത്തിലും എത്തിക്കാം എന്ന് തെളിയിക്കുകയാണ് മാനുഷി.