അന്നത്തെ ഓരോ സെക്കന്‍ഡും ഓര്‍ത്തെടുക്കാം; ജീവിതം മാറിമറിഞ്ഞ ദിവസത്തെക്കുറിച്ച് ലോകസുന്ദരി മാനുഷി ഛില്ലര്‍

മുംബൈ: തന്റെ ജീവിതം മാറിമറിഞ്ഞ ജീവിതത്തെക്കുറിച്ച് ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കിയ മാനുഷി ഛില്ലര്‍ ഓര്‍ക്കുകയാണ്. അന്നത്തെ രാത്രിയിലെ ഓരോ മില്ലി സെക്കന്‍ഡ് പോലും എനിക്ക് ഓര്‍ത്തെടുക്കാനാവും ഇപ്പോഴും. ഞാന്‍ എന്തൊക്കെയാണ് ചിന്തിച്ചുകൂട്ടിയത്, എന്താണ് അനുഭവിച്ചത്..എന്താണ് തോന്നിയത്…ഇന്‍സ്റ്റാഗ്രാമില്‍ തന്റെ ഓര്‍മ്മകള്‍ അവര്‍ പങ്കുവെക്കുകയും ചെയ്തു.

ഒരു വര്‍ഷം മുമ്പ് ഇതേ ദിവസമാണ് പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷം ലോകസുന്ദരിപ്പട്ടം ഇന്ത്യയിലേക്കു തിരികെയെത്തിച്ചതാണ് മാനുഷി ഛില്ലര്‍. ഇപ്പോള്‍ അടുത്ത വിജയിക്കായി തന്റെ ലോകസുന്ദരിപ്പട്ടം കൈമാറാന്‍ ഡിസംബര്‍ എട്ടിന് ചൈനയിലേക്കു പറക്കാനിരിക്കുകയാണ് എംബിബിഎസ് വിദ്യാര്‍ഥിനി കൂടിയായ മാനുഷി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാനുഷി ഓര്‍മ്മ പങ്കുവെച്ചതിങ്ങനെ:

‘ഒരു വര്‍ഷം മുമ്പുള്ള ഈ ദിവസമാണ് എന്റെ ജീവിതം പാടെ മാറിമറിഞ്ഞത്. ആ രാത്രിയിലെ ഓരോ മില്ലി സെക്കന്‍ഡ് പോലും എനിക്ക് ഓര്‍ത്തെടുക്കാനാവുന്നുണ്ട്. എന്താണ് ഞാന്‍ അനുഭവിച്ചിരുന്നത്, എന്താണ് ചിന്തിച്ചിരുന്നത്, എന്താണ് തോന്നിയിരുന്നത് എന്നെല്ലാം. ഇന്ത്യ എന്ന ഒരൊറ്റ വാക്കു മാത്രമായിരുന്നു ഉള്ളില്‍. കൃതജ്ഞതയോടെ ഇന്ത്യക്ക് സന്തോഷം നിറഞ്ഞ വാര്‍ഷിക ആശംസ നല്‍കുന്നു.’

 

ലോകസുന്ദരിപ്പട്ടം നേടിയ ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി. റീത്താ ഫാരിയ, ഐശ്വര്യാ റായി, ഡയാന ഹെയ്ഡന്‍, യുക്താമുഖി, പ്രിയങ്കാ ചോപ്ര എന്നിവരാണ് ഇതിനുമുമ്പ് സൗന്ദര്യത്തിനുള്ള ലോകകിരീടം ഇന്ത്യയിലെത്തിച്ചവര്‍.

Top