ഒട്ടും കൂസലില്ലാതെ ധന്യ മോഹന്‍ ! തട്ടിപ്പില്‍ ദുരൂഹതകള്‍ ഏറെ! 20 കോടിയോളം രൂപ തട്ടിയത് 18 വർഷം ജോലി ചെയ്ത സ്ഥാപനത്തിൽ, എന്നിട്ടും..!

തൃശ്ശൂര്‍: തൃശ്ശൂര്‍ മണപ്പുറം കോംപ്ടെക് ആന്റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡില്‍ നിന്നും 20 കോടി തട്ടിയെടുത്തു ധന്യാ മോഹന്‍ നടത്തിയ തട്ടിപ്പില്‍ നിരവധി ട്വിസ്റ്റുകള്‍. ഒന്നോ രണ്ടോ ദിവസങ്ങള്‍ കൊണ്ടല്ല. മറിച്ച്, വര്‍ഷങ്ങളെടുത്താണ് ഇത്രയും കോടി ധന്യ തട്ടിപ്പു നടത്തിയത്. ഇത്രയും തുക അടിച്ചുമാറ്റിയിട്ടും സ്ഥാപനം എന്തുകൊണ്ട് അറിഞ്ഞില്ല എന്ന ചോദ്യവും ഉയർന്ന് വരുന്നു. ഈ തട്ടിപ്പില്‍ ദുരൂഹതകളും ഏറെയാണ്.

മാധ്യമങ്ങളെ അടക്കം പരിഹസിച്ചു കൊണ്ടാണ് ധന്യ സംസാരിച്ചതും. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് ധന്യ കീഴടങ്ങിയത്. കുറ്റം ചെയ്തിട്ടുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് എന്റെ ബാഗ് മുഴുവന്‍ കാശാണെന്നും നിങ്ങള്‍ വന്ന് എടുത്തോളൂ എന്നുമായിരുന്നു മറുപടി അഞ്ച് സെന്റ് സ്ഥലം ചന്ദ്രനില്‍ വാങ്ങിച്ചിട്ടുണ്ടെന്നും ധന്യ പറഞ്ഞു. ഇങ്ങനെ കൂസലില്ലാതെ നിലപാട് സ്വീകരിക്കുന്ന ധന്യക്ക് എന്തുകൊണ്ടാണ് അതിന് ധൈര്യം വരുന്നത് എന്നതും ചോദ്യമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ധന്യയുടെ നാലു വര്‍ഷത്തെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പോലീസ് പരിശോധിച്ചു. വ്യാജ രേഖ ചമച്ച് വ്യാജ വിലാസത്തില്‍ വായ്പകള്‍ മാറ്റിയായിരുന്നു തുക തട്ടിയതെന്നും പൊലീസ് കണ്ടെത്തി. ധന്യ മോഹന്റെ പേരില്‍ മാത്രം അഞ്ച് അക്കൗണ്ടുകളുണ്ടെന്നും പോലീസ് വ്യക്തമാക്കി. ധന്യയുടെ അക്കൗണ്ടിലെ പണം മരവിപ്പിക്കാന്‍ ബാങ്ക് അധികൃതര്‍ക്ക് പോലീസ് നോട്ടീസ് നല്‍കി. ധന്യയുടെയും ബന്ധുക്കളുടെയും പേരിലുള്ള സ്വത്തുക്കളും മരവിപ്പിക്കും. അഞ്ചു കൊല്ലത്തിനിടെ ധന്യ 19.96 കോടി തട്ടിയെടുത്തു എന്നാണ് പോലീസ് കണ്ടെത്തല്‍. ധന്യ കീഴടങ്ങിയെങ്കിലും കൂട്ടുപ്രതികളായ ഭര്‍ത്താവ് ഉള്‍പ്പടെയുള്ള ബന്ധുക്കള്‍ ഇപ്പോഴും ഒളിവിലാണ്.

വ്യാജവായ്പകള്‍ സ്വന്തം നിലയ്ക്കു പാസാക്കി പല അക്കൗണ്ടുകളിലേക്ക് മാറ്റിയായിരുന്നു ധന്യയുടെ തട്ടിപ്പ്. കൊല്ലം നെല്ലിമുക്ക് സ്വദേശിയായ ധന്യ വലപ്പാട്ടെ ഓഫിസിലെ അസിസ്റ്റന്റ് ജനറല്‍ മാനേജറായിരുന്നു. ഡിജിറ്റല്‍ പഴ്‌സണല്‍ ലോണ്‍ അക്കൗണ്ടില്‍ നിന്നാണ് പണം തട്ടിയത്. 18 വര്‍ഷമായി സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ട്. 5 വര്‍ഷമായി തട്ടിപ്പ് നടത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. അഞ്ച് വര്‍ഷത്തിനടെ 20 കോടി തട്ടിയെടുത്തിട്ടും കമ്പനി ഓഡിറ്റില്‍ പിടികൂടാത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യവും ഉയരുന്നു. ഇതെല്ലാം ദൂരുഹതകള്‍ വര്‍ധിപ്പിക്കുന്നതാണ്. ധന്യ മോഹന്‍ എട്ട് അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

Top