ചങ്ങനാശേരി: കേരള സഭയുടെ ധൈഷണിക തേജസും ഇൻറർചർച്ച് കൗൺസിലിൻ്റ് ഉപജ്ഞാതാവും വിദ്യാഭ്യാസാവകാശങ്ങൾക്കു വേണ്ടിയുള്ള സമരങ്ങളുടെ മുന്നണിപ്പോരാളിയുമായ ചങ്ങനാശേരി അതിരൂപതാ മുൻ ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ നാളെ 91-ാം വയസിലേക്കു പ്രവേശിക്കുന്നു. കുറുമ്പനാടം പവ്വത്തിൽ ഉലഹന്നാൻ (അപ്പച്ചൻ)- മേരി ദമ്പതികളുടെ മകനായി 1930 ഓഗസ്റ്റ് 14 നാണ് ജനനം. 1962 ഒക്ടോബർ മൂന്നിനു പൗരോഹിത്യം സ്വീകരിച്ചു. 1972 ജനുവരി 29നു ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായി.
1977 ഫെബ്രുവരി 26നു കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായി. ചങ്ങനാശേരി അതിരൂപതയുടെ മെത്രാപോലീത്തയായി 1985 നവംബർ അഞ്ചിനു നിയമിക്കപ്പെട്ടു. 2007 മാർച്ച് 19നു വിരമിച്ചു. മാർ ജോസഫ് പവ്വത്തിലിൻെ്റ നവതി കഴിഞ്ഞ ഫെബ്രുവരി ഏഴിനു വിപുലമായ പരിപാടികളോടെ ആഘോഷിച്ചിരുന്നു. നവതി സ്മാരകമായി ചങ്ങനാശേരി അതിരൂപത ഭവനനിർമാണ പദ്ധതി നടപ്പാക്കുകയും പോസ്റ്റൽവകുപ്പ് സ്റ്റാമ്പ് പുറത്തിറക്കുകയും ചെയ്തു.
* 1930 ഓഗസ്റ്റ് 14 ന് ചങ്ങനാശേരിയിലെ കുറുമ്പനാടത്തു പവ്വത്തിൽ ജോസഫ് മറിയക്കുട്ടി ദമ്പതികളുടെ ആൺമക്കളിൽ മൂത്തയാളായി ജനനം.
* ലോവർ പ്രൈമറി സ്‌കൂൾ: പുളിയാംകുന്ന് ഹോളി ഫാമിലി
* അപ്പർ പ്രൈമറി സ്‌കൂൾ: കുറുമ്പനാടം സെന്റ് പീറ്റേഴ്‌സ്
* ഹൈസ്‌കൂൾ: എസ്.ബി. എച്ച്.എസ്. ചങ്ങനാശേരി
* ഡിഗ്രി കോഴ്സ്: എസ്.ബി. കോളജ്, ചങ്ങനാശേരി
* സാമ്പത്തിക ശാസ്ത്രത്തിൽ എം.എ: ലയോള കോളജ്, മദ്രാസ്
* മൈനർ സെമിനാരി: സെന്‍റ് തോമസ് മൈനർ സെമിനാരി, പാറേൽ, ചങ്ങനാശേരി
* ഫിലോസഫി & തിയോളജി: പേപ്പൽ സെമിനാരി, പൂനെ
* പൗരോഹിത്യ സ്വീകരണം: ഒക്ടോബർ 03, 1962
* സാമ്പത്തിക ശാസ്ത്ര ലക്ചറർ : എസ്.ബി. കോളജ് ചങ്ങനാശേരി, 1963-1972
* സ്റ്റഡീസ് ഇൻ ഇക്കണോമിക്‌സ്, ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി, ഇംഗ്ലണ്ട്: 1969-1970
* നിയമനം: ചങ്ങനാശേരി സഹായ മെത്രാനായും കേസറിയാ ഫിലിപ്പിയുടെ സ്ഥാനിക മെത്രാനായും ജനുവരി 7, 1972
* പോൾ ആറാമൻ മാർപ്പാപ്പായിൽനിന്ന് റോമിൽവച്ചു മെത്രാൻ പട്ട സ്വീകരണം: 1972 ഫെബ്രുവരി 13 (പരിശുദ്ധപിതാവിൽ നിന്നു മെത്രാൻ പട്ടം സ്വീകരിക്കുന്ന സീറോ മലബാർ
സഭയിൽനിന്നുള്ള ആദ്യത്തെ മെത്രാൻ)
* ചങ്ങനാശേരി സഹായ മെത്രാൻ : 1972-1977
* കാഞ്ഞിരപ്പള്ളി രൂപതയുടെ ആദ്യ മെത്രാനായി നിയമിതനായി : ഫെബ്രുവരി 26, 1977
* ഫസ്റ്റ് ചെയർമാൻ: കെ.സി.ബി.സി. കമ്മീഷൻ ഫോർ യൂത്ത് : 1973-1977
* ചെയർമാൻ: എസ്.എം.ബി.സി. കമ്മീഷൻ ഫോർ ലിറ്റർജി: 1984
* കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ: മെയ് 12, 1977-നവംബർ 16, 1985
* റോമിലെ ബിഷപ്പുമാരുടെ പ്രത്യേക സിനഡ് (പരിശുദ്ധ പിതാവിന്‍റെ പ്രത്യേക ക്ഷണിതാവ്): 1985,87,90, 94, 98, 2001, 2005, 2007 എന്നീ വർഷങ്ങൾ
* ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്തായായി നിയമിതനായി: നവംബർ 16, 1985
* ആർച്ചുബിഷപ്പായി സ്ഥാനാരോഹണം: ജനുവരി 17, 1986
* ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത: 1985-2007
* ചെയർമാൻ: വിദ്യാഭ്യാസ, സാംസ്‌കാരിക കമ്മീഷൻ 1985-1994
* ഫസ്റ്റ് ചെയർമാൻ: സിബിസിഐ കമ്മീഷൻ ഫോർ യൂത്ത് 1973-1977
* പരിശുദ്ധ പിതാവ് ജോൺ പോൾ രണ്ടാമന്‍റെ സന്ദർശനവും സീറോ മലബാർ റാസ കുർബാനയുടെ ഉദ്ഘാടനവും : ഫെബ്രുവരി 8, 1986
* ചെയർമാൻ: സിബിസിഐ വിദ്യാഭ്യാസ കമ്മീഷൻ : 1985-1994
* ചെയർമാൻ: കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ : 1986-2007
* പൗരോഹിത്യത്തിന്‍റെ സിൽവർ ജൂബിലി: 1987
* സ്ഥാപക ചെയർമാൻ ഇന്റർ ചർച്ച് കൗൺസിൽ ഫോർ എഡ്യൂക്കേഷൻ: 1990-2013
* പ്രോ ഓറിയന്തേ ഫൗണ്ടേഷൻ ഓണററി അംഗം: 1993-
* സിറോ മലബാർ ചർച്ച് സ്ഥിരം സിനഡ് അംഗം: 1992-2007
* മെത്രാഭിഷേകത്തിന്‍റെ രജത ജൂബിലി: 1997
* കത്തോലിക്കാസഭയും മലങ്കര ഓർത്തഡോക്‌സ്‌സഭകളും തമ്മിലുള്ള ഡയലോഗിനുള്ള അന്താരാഷ്ട്ര കമ്മീഷൻ അംഗം: 1989-
* കത്തോലിക്കാസഭയും മലങ്കരയാക്കോബയ സുറിയാനി സഭയും തമ്മിലുള്ള ഡയലോഗിനുള്ള അന്താരാഷ്ട്ര കമ്മീഷൻ അംഗം: 1990-
* ചെയർമാൻ: സീറോമലബാർ എക്യുമെനിക്കൽ കമ്മീഷൻ: 1993-2007
* ചെയർമാൻ: കേരള കാത്തലിക് ബിഷപ്പ്‌സ് കോൺഫറൻസ് (കെസിബിസി): 1993-1996
* പ്രസിഡന്‍റ്: കാത്തലിക് ബിഷപ്പ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ): 1994-1998
* ഇന്റർ റിലിജിയസ് ഫെലോഷിപ്പ് ഫൗണ്ടേഷന്റെ സ്ഥാപക ചെയർമാൻ: 1994
* അംഗം: പ്രീ-സിനഡൽ കൗൺസിൽ ഫോർ ഏഷ്യ: 1997
* ഏഷ്യൻ സിനഡിൽ പങ്കെടുത്തു: 1998
* അംഗം: പോസ്റ്റ്-സിനഡൽ കൗൺസിൽ ഫോർ ഏഷ്യ : 1998-2007
* ചെയർമാൻ: കെസിബിസി കമ്മീഷൻ ഫോർ വിജിലൻസ് & ഹാർമണി: 1998-2007
* മെത്രാപ്പോലീത്തൻ ആർച്ചുബിഷപ്പ് എമെരിറ്റസ്: 2007
* ചെയർമാൻ: സീറോ മലബാർ കമ്മീഷൻ ഫോർ പബ്‌ളിക് അഫേഴ്‌സ് : 2007-2013
* പൗരോഹിത്യ സ്വീകരണത്തിന്‍റെ സുവർണ്ണ ജൂബിലി, മെത്രാഭിഷേകത്തിന്‍റെ റൂബി ജൂബിലി : 2012
* നവതി ആഘോഷം: 2020