
മോസ്‌കോ: ലോകകപ്പിലെ ഏറ്റവും കുഞ്ഞന്‍ ടീമിനോട് വന്‍ പരാജയത്തിനു തുല്യമായ സമനില ഏറ്റുവാങ്ങിയാണ് ആദ്യ കളിയില്‍ അര്‍ജന്റീന കളം വിട്ടത്. വന്‍ വിമര്‍ശനമാണ് ടീം ഏറ്റുവാങ്ങിയത്. അടുത്ത കളിയോടെ മെസ്സിയും സംഘവും ഈ നിരാശ മാറ്റും എന്നു കരുതിയിരിക്കെ വെടി പൊട്ടിച്ചിരിക്കുകയാണ് മുന്‍ പരിശീലകനായ ഇതിഹാസ താരം മറഡോണ.
കോച്ചിനെതിരെയാണ് മറഡോണ പൊട്ടിത്തെറിച്ചത്. വരുന്ന മത്സരത്തിലും ഈ രീതിയിലാണ് കളിക്കുന്നതെങ്കില്‍ പരീശീലകന്‍ ജോര്‍ജ് സാംപോളിക്ക് അര്‍ജന്റീനയിലേക്ക് മടങ്ങി വരാനാകില്ലെന്നും അതാണ് അദ്ദേഹത്തിന് നല്ലതെന്നും മറഡോണ തുറന്നടിച്ചു.
കഴിഞ്ഞ മത്സരത്തില്‍ മികച്ച നീക്കങ്ങളുണ്ടാകാതിരുന്നതിനു കാരണം പരിശീലകന്റെ തന്ത്രങ്ങളാണ്. ഇക്കാര്യത്തില്‍ കളിക്കാരെ കുറ്റം പറയാന്‍ സാധിക്കില്ലെന്നും മറഡോണ പറഞ്ഞു. ടീം പരിശീലകന്റെ ഭാഗത്ത് നിന്നും കൃത്യമായ മുന്നോരുക്കങ്ങള്‍ ഇല്ലാതെ പോയതാണ് തിരിച്ചടിയുണ്ടാകാന്‍ കാരണമെന്നാണ് മറഡോണയുടെ പക്ഷം. മത്സരത്തില്‍ അര്‍ജന്റീനയുടെ മോശം പ്രകടനം ആരാധകരെ ഏറെ വേദനയിലാഴ്ത്തിയിരുന്നു.