കൊച്ചി:വെന്റിലെറ്ററിൽ പ്രവേശിപ്പിച്ചാൽ മാത്രമേ ജീവൻ കിട്ടു എന്ന് കരുതി ഇരുന്ന കുട്ടി ആണ് അത്ഭുതകരമായി തിരികെ വന്നത് എന്ന സാക്ഷ്യം ഒരു വിശുദ്ധക്ക് ജന്മം കൊടുത്തു .തൃശൂർ കത്തോലിക്കർക്ക് സ്വന്തമായി ഒരു പുണ്യാവതിയെ കിട്ടി. ഇനി കുണ്ടായിയിലേക്ക് ജനപ്രവാഹം ഉണ്ടാകും എന്നുറപ്പാണ് .നേർച്ചക്കാഴ്ച്ചകൾ ഒഴുകും .സാക്ഷ്യം പറഞ്ഞിരിക്കുന്നത് ഒരു ഡോക്ടർ ആണ് . തൃശൂർ അമല ആശുപത്രിയിലെ നിയോനെറ്റോളജിസ്റ്റ് ഡോക്ടറായ ശ്രീനിവാസന്റെ “സാക്ഷ്യം ഇങ്ങനെ ” ശ്വാസതടസ്സം മൂലം അതീവ ഗുരുതരാവസ്ഥയിൽ പരിചരിച്ചിരുന്ന ക്രിസ്റ്റഫർ എന്ന കുട്ടിക്ക് മറിയം തേസ്യയുടെ ഇടപെടൽ മൂലം ഒരു രാത്രി കൊണ്ട് രോഗ സൗഖ്യം കിട്ടി രക്ഷപെട്ടു.” പ്രതേകം എടുത്ത് പറയേണ്ടത് വെന്റിലെറ്ററിൽ പ്രവേശിപ്പിച്ചാൽ മാത്രമേ ജീവൻ കിട്ടു എന്ന് കരുതി ഇരുന്ന കുട്ടി ആണ് അത്ഭുതകരമായി തിരികെ വന്നത്.
മദർ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന് അനുവദിച്ചു നൽകിയ മെഡിക്കൽ സർട്ടിഫിക്കറ്റിന്മേൽ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അന്വേഷണം നടത്തുന്നു. മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയ തൃശൂർ അമല ആശുപത്രിയിലെ ഡോക്ടറായ ശ്രീനിവാസനോട് വിശദീകരണം തേടുന്നതാണ് പ്രാരംഭ നടപടി. സഭ നടത്തുന്ന സ്വകാര്യ മെഡിക്കൽ കോളേജാണ് തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്.ഒരു വ്യക്തിയുടെ മധ്യസ്ഥ പ്രാർത്ഥനയിൽ അത്ഭുത രോഗസൗഖ്യങ്ങൾ ലഭിക്കുന്നതിനെ പരിഗണിച്ചാണ് വത്തിക്കാൻ ‘വിശുദ്ധ പദവി’ അംഗീകരിച്ചു നൽകുന്നത്. തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലായിരുന്ന ക്രിസ്റ്റഫർ ജോഷി എന്ന കുഞ്ഞിന് മദർ മറിയം ത്രേസ്യയുടെ മധ്യസ്ഥതയിൽ അത്ഭുതരോഗ സൗഖ്യം ലഭിച്ചു എന്ന മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചാണ് വത്തിക്കാൻ മദർ മറിയം ത്രേസ്യക്ക് ‘വിശുദ്ധ പദവി’ പ്രഖ്യാപിച്ചത്. ‘വിശുദ്ധ മയത്വത്തിന്റെ അത്ഭുതകരമായ ഇടപെടലാണ് കുഞ്ഞിനെ രക്ഷിച്ചതെന്നായിരുന്നു അമല ആശുപത്രിയിലെ ഡോ: ശ്രീനിവാസൻ മെഡിക്കൽ റിപ്പോർട് നൽകിയത്.
എന്നാൽ, ഐഎംഎ സംസ്ഥാന യൂണിറ്റ് യോഗത്തിൽ വച്ച് ഇതിനെതിരെ നിശിത വിമർശനം ഉയർന്നു. നിരവധി ഡോക്ടർമാർ സഹപ്രവർത്തകന്റെ നടപടിയെ ചോദ്യം ചെയ്തു രംഗത്തെത്തി. ശരിയായ വൈദ്യചികിത്സയിലൂടെ രോഗങ്ങൾ ഭേദമാകുമെന്നിരിക്കെ മെഡിക്കൽ എത്തിക്ക്‌സിനെ പോലും ചോദ്യം ചെയ്യുന്ന രീതിയിൽ ഇങ്ങനെയൊരു സർട്ടിഫിക്കറ്റ് നൽകാനുണ്ടായ സാഹചര്യത്തെ പരിശോധിക്കണമെന്നു എത്തിക്സ് കമ്മിറ്റി ആവശ്യപ്പെട്ടു. അത്ഭുതത്തെക്കുറിച്ച് സാക്ഷ്യപ്പെടുത്തിയ അമല ആശുപത്രിയിലെ നിയോനെറ്റോളജിസ്റ്റ് ഡോ. ശ്രീനിവാസനോട് വിശദീകരണം തേടാൻ സമിതി ആവശ്യപെട്ടിട്ടുണ്ട്.
ഞങ്ങൾ ഒരു വിശ്വാസത്തിനും എതിരല്ല, ഓപ്പറേഷൻ ചെയ്യാൻ കയറും മുമ്പേ എല്ലാവരാലും അവരവരുടെ വിശ്വാസങ്ങൾക്കനുസരിച്ച് പ്രാർത്ഥിക്കാറുണ്ട്. എന്നാൽ ഒരു അത്ഭുതത്തിനു വേണ്ടി മെഡിക്കൽ റിപ്പോർട്ടുകൾ നൽകുന്നതിനെയാണ് ഞങ്ങൾ എതിർക്കുന്നത്. പ്രാർത്ഥന കൊണ്ട് മാത്രം ഒരാളുടെ രോഗം ഭേദപ്പെട്ടുമെന്നു രേഖപ്പെടുത്തുന്നത് വലിയ തെറ്റാണ് ” ഐഎംഎ കേരള യൂണിറ്റ് സെക്രട്ടറി ഡോ:എൻ സുൽഫി മാധ്യമങ്ങളോട് പ്രതികരിച്ചു. 1876ലാണ് മറിയം ത്രേസ്യയുടെ ജനനം. 1999ല്‍ ധന്യയായും 2000ത്തില്‍ വാഴ്ത്തപ്പെട്ടവളായും മറിയം ത്രേസ്യയെ വത്തിക്കാന്‍ പ്രഖ്യാപിച്ചിരുന്നു . കേരളത്തില്‍ നിന്ന് വിശുദ്ധയാക്കപ്പെടുന്ന നാലാമത്തെയാളാണ് മദർ മറിയം ത്രേസ്യ.
ഇതിനിടെ വിശുദ്ധയായി പ്രഖ്യാപിച്ചതിനെതിരെ വലിയ വിമര്ശനം ഉയരുന്നു .ബിഷപ്പ് കന്യാസ്ത്രീയെ പ്രാപിക്കുന്നു, വിശ്വാസികൾ കന്യസ്ത്രീകളെ കല്ലെറിയുന്നു, തെറി പറയുന്നു, ഭീഷണിപെടുത്തുന്നു. കന്യാസ്ത്രീകൾ ഗതികെട്ട് മഠങ്ങൾ വിട്ടുപോകുന്നു. കിണറ്റിൽ ചത്തുപൊന്തുന്നു. ഇതൊക്കെ നടക്കുമ്പോളാണ് ഒരു കന്യാസ്ത്രീയെ വിശുദ്ധയാക്കി പുതിയ കച്ചവട തന്ത്രം എന്ന് സോഷ്യൽ മീഡിയ ആരോപിക്കുന്നു. കന്യാസ്ത്രീ സമൂഹത്തിൽ നിന്നുള്ള നിരന്തരമായ വിമത ശബ്ദങ്ങൾ കൊണ്ടും, വിവാദം കൊണ്ടും പ്രതിസന്ധിയിലായ സഭയെ രക്ഷിച്ചെടുക്കാനുള്ള രാഷ്ട്രീയമാണ് വത്തിക്കാനിൽ നടന്ന വിശുദ്ധ പ്രഖ്യാപന ചടങ്ങ്.. അല്ലാതെ ഒരു സാമുഹിക നന്മയും മറിയം ചെയ്തിട്ട് ഇല്ല. യേശുവിനെ അന്ധം ആയി ആരാധിച്ചു അത്ര മാത്രം.
മുള്ള് കൊണ്ട് അരഞാണം ധരിക്കുക വനത്തില്‍പോയി തനിച്ചിരിക്കുക..സ്വന്തം ശരീരത്തില്‍ നെഞ്ചിലും, കാലുകളിലും, കൈകളിലും, പഞ്ചക്ഷതമേറ്റ് വാങ്ങുക, ആഴ്ച്ചയിൽ നാല് ദിവസവും പട്ടിണി [ഉപവാസം] കിടക്കുക, ഭക്ഷണത്തിൽ കയ്പ്പുരസം കലർത്തി കഴിക്കുക, വെറും തറയിൽ കിടന്ന് ഉരുളുക, ഉറങ്ങുക, ശരീരത്തിൽ സ്വയം ഭാരം കയറ്റി വയ്ക്കുക, ശരീരത്തിൽ, മുള്ളുകളും കമ്പികളും നിറഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. മുട്ടിൽ ഇഴയുക.. അങ്ങനെ തുടങ്ങി, സ്വശരീരത്തെ സ്വയം പീഢയ്ക്ക് ഇരയാക്കി അതിൽ നിന്ന് നിഗൂഢമായ സുഖം അനുഭവിക്കുന്ന ഒരു സ്ത്രീ ആയിരുന്നു അവർ. എന്തായാലും പുതിയ വിശുദ്ധ ബിസിനസ് പച്ച പിടിക്കൻ സർവ്വ സാധ്യതയും കാണുന്നു.