ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ തലപ്പത്ത് ആദ്യമായി ഒരു മലയാളി

തിരുവനന്തപുരം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സെക്രട്ടറി ജനറലായി ഒരു മലയാളി ഡോക്ടര്‍. ദേശീയ ഘടകത്തിന്റെ സെക്രട്ടറി ജനറലായി ഡോക്ടര്‍ ആര്‍ വി അശോകന്‍ ആണ് തെരഞ്ഞെടുക്കപ്പെട്ടത്.

ഐഎംഎ കേരള ഘടകം മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്നു ഡോക്ടര്‍ ആര്‍ വി അശോകന്‍. 2018 ഡിസംബറില്‍ നടക്കുന്ന ദേശീയ സമ്മേളത്തില്‍ വെച്ച് ഡോ. ആര്‍. വി അശോകന്‍ സ്ഥാനമേല്‍ക്കും. കേരളത്തില്‍ നിന്നും ഈ ഉന്നത പദവിയിലെത്തുന്ന ആദ്യ മലയാളി കൂടിയാണ് ഡോ. ആര്‍ വി അശോകന്‍.

ആരോഗ്യമേഖല നേരിടുന്ന വിവിധ വിഷയങ്ങളില്‍ ക്രിയാത്മകമായി ഇപെടാന്‍ പക്വതയുള്ള നേതാവാണ് ഡോ. ആര്‍. വി അശോകനെന്നും, കേരളത്തിലെ 30000 ല്‍ പരം ഡോക്ടര്‍മാര്‍ വളരെ പ്രതീക്ഷയോടെ അദ്ദേഹത്തിന്റെ സ്ഥാന ലബ്ദിയെ കാണുന്നതെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ ഉമ്മറും, സെക്രട്ടറി ഡോ. എന്‍ സുള്‍ഫിയും പ്രസ്താവനയില്‍ അറിയിച്ചു.

Top