ഭയപ്പെടണം; കേരളത്തിൽ സമൂഹവ്യാപനമുണ്ടായിട്ടുണ്ട്. ഐ.എം.എ പ്രസിഡന്റ്.

കൊച്ചി:കേരളത്തിൽ സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടെന്ന് സ്ഥിതീകരിച്ച് ഐ.എം.എ പ്രസിഡന്റ് എബ്രഹാം വർഗീസ്. വയറസ് വ്യാപനം കേരളത്തിൽ അപകടകരമായ അവസ്ഥയിലാണെന്ന സൂചനയാണ് ഐ.എം.എ പ്രസിഡന്റ് നൽകുന്നത്. സംസ്ഥാനത്ത് ഉറവിടമറിയാത്ത കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. എൺപതോളം കോവിഡ് കേസുകളാണ് ഉറവിടമറിയാതെ ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കോവിഡ് രോഗികളെ ചികിത്സിക്കാത്ത ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിതീകരിച്ചത് ആശങ്കയുളവാക്കിയിട്ടുണ്ട്.

കൂടുതൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ഇതിനിടകം ആരോഗ്യ വകുപ്പ് നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുന്നത് വര്‍ദ്ധിപ്പിക്കണമെന്നും സംസ്ഥാനത്ത് നടപ്പാക്കിയ ഇളവുകള്‍ അപകടമുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും എബ്രഹാം വര്‍ഗീസ് ആവശ്യപ്പെട്ടു.

Top