കേരളത്തില്‍ ഇന്ന് 1078 പേര്‍ക്ക് കോവിഡ്-19..ഇന്ന് 5 മരണവും !

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും രോഗികളുടെ എണ്ണം 1000 കടന്നു. കേരളത്തില്‍ ഇന്ന് 1078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് അഞ്ച് പേർക്ക് കൊവിഡ് മൂലം ജീവൻ നഷ്ടമായതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 16110 ആണ്. 798 പേർക്കാണ് ഇന്് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഉറവിടമറിയാത്ത 65 കേസുകളും റിപ്പോർട്ട് ചെയ്തത്. ഇതിൽ വിദേശത്ത് നിന്നെത്തിയ 104 പേർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്ന 115 പേർക്കും രോഗം സ്ഥിരീകരിച്ചു.

കോഴിക്കോട് കല്ലായി സ്വദേശി 57 വയസുകാരനായ കോയൂട്ടി, മൂവാറ്റുപുഴ സ്വദേശിനി ലക്ഷ്മി കുഞ്ഞൻ പിള്ള (79), പാറശാല നഞ്ചങ്കുഴി സ്വദേശി രവീന്ദ്രൻ (73), കൊല്ലം കെഎസ് പുരം സ്വേദേശി റഹിയാനത്ത് (58), കണ്ണൂർ വിളക്കോട്ടൂർസദാനന്ദൻ (60) എന്നിവരാണ് കൊവിഡ് മൂലം സംസ്ഥാനത്ത് മരണമടഞ്ഞത്. ഇതിൽ കൊല്ലം കെഎസ് പുരം സ്വേദേശി റഹിയാനത്ത് ഒഴികെ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്. ഇന്ന് 432 പേർ സംസ്ഥാനത്ത് കൊവിഡ് രോഗമുക്തി നേടിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 222 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 100 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 89 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 83 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 82 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 80 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 67 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 63 പേര്‍ക്കും, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 51 പേര്‍ക്ക് വീതവും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 47 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ജൂലൈ 21ന് മരണമടഞ്ഞ കൊല്ലം ജില്ലയിലെ റഹിയാനത്ത് (58), കണ്ണൂര്‍ ജില്ലയിലെ സദാനന്ദന്‍ (60), എന്നീ വ്യക്തികളുടെ പരിശോധനഫലവും ഇതില്‍ ഉള്‍പെടുന്നു.


കൂടാതെ കോവിഡ് 19 രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന തിരുവനന്തപുരം ജില്ലയിലെ രവീന്ദ്രന്‍ (73), കോഴിക്കോട് ജില്ലയിലെ കോയൂട്ടി (57), എറണാകുളം ജില്ലയിലെ ലക്ഷ്മി കുഞ്ഞന്‍പിള്ള (79) എന്നീ വ്യക്തികളും മരണമടഞ്ഞു. ഇവരെ കോവിഡ് 19 മരണങ്ങളുടെ പട്ടികയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ഇതോടെ മരണം 50 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 104 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 115 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 798 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 65 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 206 പേര്‍ക്കും, കൊല്ലം ജില്ലയിലെ 103 പേര്‍ക്കും, എറണാകുളം ജില്ലയിലെ 98 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 56 പേര്‍ക്കും, കോട്ടയം ജില്ലയിലെ 52 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 49 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 46 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 41 പേര്‍ക്കും, തൃശൂര്‍, പാലക്കാട് ജില്ലകളിലെ 40 പേര്‍ക്ക് വീതവും, മലപ്പുറം ജില്ലയിലെ 29 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 24 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 12 പേര്‍ക്കും, വയനാട് ജില്ലയിലെ 3 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

32 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലെ 7 വീതം, ഇടുക്കി ജില്ലയിലെ 6, ആലപ്പുഴ, കോട്ടയം ജില്ലകളിലെ 3 വീതവും, കോഴിക്കോട് ജില്ലയിലെ 2, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഒന്ന് വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ ആലപ്പുഴ ജില്ലയിലെ 3 ഐ.ടി.ബി.പി. ജവാന്‍മാര്‍ക്കും, തൃശൂര്‍ ജില്ലയിലെ 12 ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ക്കും, 9 കെ.എസ്.സി. ജീവനക്കാര്‍ക്കും, 2 കെ.എല്‍.എഫ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 432 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. എറണാകുളം ജില്ലയില്‍ നിന്നുള്ള 95 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 60 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 45 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 39 പേരുടെയും, കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 36 പേരുടെയും, കൊല്ലം ജില്ലയില്‍ 31 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 30 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 25 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 22 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 21 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 16 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 5 പേരുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 9458 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6596 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,58,117 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,48,763 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 9354 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1070 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം പരിശോധനയും വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,433 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 6,12,266 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 9159 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതില്‍ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,07,066 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1,02,687 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഇന്ന് 20 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോഴിക്കോട് ജില്ലയിലെ ചേളന്നൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ 3), തിരുവള്ളൂര്‍ (5, 6, 10), താമരശേരി (9), മുക്കം (29, 30), തൃശൂര്‍ ജില്ലയിലെ മതിലകം (14), തിരുവില്വാമല (10), പടിയൂര്‍ (1, 13, 14), ആലപ്പുഴ ജില്ലയിലെ തൃപ്പുണ്ണിത്തുറ (5), ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി (23), മണ്ണഞ്ചേരി (14, 17, 20), കാസര്‍ഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി (14, 15), കുമ്പടാജെ (6, 7, 9), കണ്ണൂര്‍ ജില്ലയിലെ ഏഴോം (14), പിണറായി (12), കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ (എല്ലാ വാര്‍ഡുകളും), നിലമേല്‍ (എല്ലാ വാര്‍ഡുകളും), എറണാകുളം ജില്ലയിലെ മഞ്ഞപ്ര (8), കോട്ടയം ജില്ലയിലെ വൈക്കം മുന്‍സിപ്പാലിറ്റി (21, 25), പാലക്കാട് ജില്ലയിലെ മറുതറോഡ് (10), മലപ്പുറം ജില്ലയിലെ പെരുവള്ളൂര്‍ (3, 12, 13, 18, 19) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

Top