ന്യുഡൽഹി :കേന്ദ്രസർക്കാരിന്റെ നയതന്ത്ര വിജയം!..പാക് ഭീകരന്‍ മസൂദ് അസറിനെ യുഎന്‍ രക്ഷാ സമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ചു.ഇന്ത്യയുടെ നയതന്ത്ര വിജയത്തിൽ മോദിപ്രഭ കൂടുകയും ചെയ്തു. ചൈന എതിര്‍പ്പ് പിന്‍വലിച്ചതിനെ തുടര്‍ന്നാണ് മസൂദിന്റെ പേര് ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയത് .യു എൻ രക്ഷാ സമിതിയാണ് പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ആവിശ്യം യു എൻ രക്ഷാ സമിതി അംഗീകരിക്കുകയായിരുന്നു നേരത്തെ ചൈന എതിർപ്പ് പ്രകടിപ്പിച്ചിരുന്നു എന്നാൽ ഇന്ത്യൻ നയതന്ത്രങ്ങളുടെ ഭാഗമായി ചൈന എതിർപ്പ് പിൻവലിച്ചു.
മൂന്ന് നാല് തവണ മസൂദ് അസറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കം വീറ്റോ അധികാരം ഉപയോഗിച്ച് ചൈന തടഞ്ഞിരുന്നു. എന്നാൽ കേന്ദ്രസർക്കാരിന്റെ കീഴിൽ നടത്തിയ നയതന്ത്ര നീക്കം ചൈനയുടെ പിന്തുണ ഉറപ്പിക്കാൻ കാരണമായി.പുൽവാമയിലെ ജെയ്ഷെ മുഹമ്മദ് നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ആവിശ്യപെട്ടിരുന്നു. ആദ്യം എതിർപ്പ് പ്രകടിപ്പിച്ച ചൈനയെ വരുതിയിലാക്കിയതോടെ മസൂദ് അസർ ആഗോള ഭീകരരുടെ പട്ടികയിൽ സ്ഥാനം പിടിച്ചു.
പലതവണ ഇന്ത്യയും അമേരിക്കയും ബ്രിട്ടണും ഉള്‍പ്പെടെ രക്ഷാസമിതിയില്‍ മസൂദ് അസറിനെതിരെ പ്രമേയം കൊണ്ടുവന്നെങ്കിലും ചൈന അത് വീറ്റോ അധികാരം ഉപയോഗിച്ച് തടയുകയായിരുന്നു. അടുത്തിടെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ നടത്തിയ ചൈനീസ് സന്ദര്‍ശനമാണ് കാര്യങ്ങള്‍ മാറ്റി മറിച്ചത്. മസൂദ് അസറിനെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ചൈന അനുകൂല നിലപാടെടുക്കുമെന്ന് പിന്നാലെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതു ശരി വയ്ക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.ഏറെ നാളത്തെ ഇന്ത്യയുടെ ആവശ്യത്തിനൊടുവില്‍ പാക് ഭീകരന്‍ മസൂദ് അസറിനെ യുഎന്‍ രക്ഷാ സമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ചു. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദീന്‍ ആണ് ഈ വിവരം ട്വീറ്റ് ചെയ്തത്. ചൈന എതിര്‍പ്പ് പിന്‍വലിച്ചതിനെ തുടര്‍ന്നാണ് മസൂദിന്റെ പേര് ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.പുല്‍വാമ ഉള്‍പ്പെടെ ഇന്ത്യയില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളില്‍ മസൂദ് അസര്‍ സ്ഥാപിച്ച ജെയ്‌ഷെ മുഹമ്മദിന് പങ്കുണ്ട്. ഇക്കാര്യം ലോകത്തെ ബോധ്യപ്പെടുത്തുന്നതില്‍ ഇന്ത്യ വിജയിച്ചതാണ് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ കാരണമായത്.