കായിക മന്ത്രിയുടെ നാട്ടിൽ ഒരു നിർമാണത്തൊഴിലാളി!!സ്പൈക്ക് പോയിട്ട് നല്ലൊരു ചെരിപ്പ് പോലുമില്ല;ജീവിതത്തിനും കഷ്ടപ്പാടിനുമിടയില്‍ രാജുവിന്റെ വിജയക്കുതിപ്പ്

കണ്ണൂർ :കായികമന്ത്രി ഐ.പി ജയരാജന്റെ സ്വന്തം ജില്ലയായ കണ്ണൂരിൽ ഒരു ദേശീയ ചാമ്പ്യൻ .അതും ഒരു നിർമാണ തൊഴിലാളി .എന്നാൽ സ്പോർട്സ് മന്ത്രി ഇത് അറിഞ്ഞോ എന്നൊന്നും അറിയില്ല .ഒരു സ്പൈക്ക് പോയിട്ട് നല്ലൊരു ചെരിപ്പ് പോലുമില്ല ചെമ്പേരിയിലെ ഈ നിർമാണത്തൊഴിലാളിയായ ആനമുത്തിയിൽ രാജുവിന്. പക്ഷേ, ഹരിയാനയിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് മീറ്റിൽ ഒരു സ്വർണവും രണ്ടു വെങ്കലവും നേടിയാണ് രാജു തിരിച്ചെത്തിയത്. അത് കായികലോകം ഭരിക്കുന്ന ഭൂരിഭാഗം പേരും അറിഞ്ഞിട്ടില്ല. സ്വന്തം നാട്ടുകാരിൽ പലരും അറിഞ്ഞിട്ടില്ല. സ്പോർട്സ് മന്ത്രിയും അറിഞ്ഞിട്ടില്ലായിരിക്കാം .എന്തിനേറെ 40 വർഷത്തോളം മണ്ഡലത്തെ സേവിക്കുന്ന കെസി ജോസഫ് അറിഞ്ഞോ എന്നുവരെ സംശയം.


ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടുകളുടെയും നടുക്കടലിലാണ് രാജുവിന്റെ കുടുംബത്തിന്റെ ജീവിതം. കല്ല് ചുമന്നും രാപകൽ പണിയെടുത്തും സ്വന്തം കഷ്ടപ്പാടുകളോട് പൊരുതുന്നതിനിടയിലാണ് രാജു ദേശീയ മാസ്റ്റേഴ്സ് മീറ്റിൽ 400 മീറ്റർ റിലേയിൽ സ്വർണവും 10000 മീറ്റർ, 5000 മീറ്റർ ഓട്ടത്തിലും വെങ്കലവും നേടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹരിയാനയിലെ പഞ്ചഗുളയിൽ കഴിഞ്ഞദിവസമാണ് മാസ്റ്റേഴ്സ് മീറ്റ് നടന്നത്. സുഹൃത്ത് സമ്മാനിച്ച ഷൂ ഉപയോഗിച്ചാണ് രാജു മീറ്റിൽ ഓടിയത്. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ ഓട്ടമത്സരങ്ങളിൽ നഗ്നപാദനായി ഓടി വിജയിക്കുന്നതായിരുന്നു രാജുവിന്റെ ശീലവും നേട്ടവും.

ജില്ലാ മീറ്റുകളിൽ പലതവണ മെഡലുകൾ നേടി. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞതോടെ കൂലിപ്പണിക്കിറങ്ങി. എങ്കിലും കായികമത്സരങ്ങളിൽ പങ്കെടുക്കാനുള്ള ആഗ്രഹമാണ് രാജുവിനെ മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുപ്പിക്കാൻ പ്രേരിപ്പിച്ചത്. 40-45 പ്രായക്കാരുടെ വിഭാഗത്തിലായിരുന്നു രാജുവിന്റെ മത്സരം. ദേശീയ ചാമ്പ്യനെന്ന പരിവേഷമില്ലാതെ കത്തുന്ന വെയിലിനെ പൊരുതി തോല്പിക്കുകയാണ് രാജു. രജിതയാണ് ഭാര്യ. ക്രിസ്തിരാജ് മകൻ.

Top