സ്വയംഭോഗം ക്യാന്‍സറിനെ തടയുമെന്ന് പഠനം; ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നത് തെറ്റായ പ്രചാരണം

മനുഷ്യനും ശാത്രവും സാമൂഹ്യബോധവുമൊക്കെ എത്രവളര്‍ന്നാലും ലൈംഗീകത ചിര്‍ക്ക് ഇന്നും പാപം തന്നെയാണ്. അത് കൊണ്ടാണ് ലൈംഗീതകയെ കുറിച്ച് വലരും തെറ്റായ കാഴ്ച്ചപാടുകള്‍ കൊണ്ടുനടക്കുന്നത്.

മനുഷ്യ ശരീരംവളരുന്നതിനോടൊപ്പം തന്നെ അവന്റെ ശരീരത്തില്‍ പല മാറ്റങ്ങളും ഉണ്ടാകും. അങ്ങനെ ഉണ്ടാകുന്ന മാറ്റങ്ങളില്‍ പ്രധാനമാണ് ലൈംഗീകമായ മാറ്റങ്ങള്‍. ഇത്തരം ലൈംഗീകമായ മാറ്റങ്ങളെ സാമൂഹികവും മതപരവുമായ ചിന്തകള്‍ പാപം എന്ന മുന്‍വിധിയോടെയാണ് പലപ്പോഴും സമീപിക്കുന്നത്. എന്നാല്‍ ലൈംഗീകത ഒരിക്കലും പാപം അല്ല എന്ന് മാത്രമല്ല അത് ആരോഗ്യമുള്ള മനസ്സിന്റെയും ശരീരത്തിന്റെയും ലക്ഷണമാണെന്നാണ് ശാസ്ത്രം നമ്മെ പഠിപ്പിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പക്ഷെ പലപ്പോഴും അബദ്ധധാരണകളോ ശെരിയായ ലൈംഗീക വിദ്യാഭ്യാസത്തിന്റെ അഭാവമോ ഒക്കെ ആണ് ലൈംഗീകത പാപമാണ് എന്ന ചിന്തയിലേക്ക് നമ്മളെ നയിക്കുന്നത്. ഇത്തരം അബദ്ധ ശാരണകളില്‍ പ്രധാനം ആണ് സ്വയംഭോഗവും അത് ഉണ്ടാക്കും എന്ന് പറയുന്ന ആരോഗ്യ പ്രശ്‌നങ്ങളും. സ്വയംഭോഗം വന്ധ്യതക്കും, ലൈംഗീക ആസക്തികുറക്കുന്നതിലെക്കും എന്തിനു കാഴ്ച നശിക്കാന്‍ പോലും ഇടയാക്കും എന്ന അബദ്ധ ധാരണകളാണ് സമൂഹത്തില്‍ നിലനില്‍ക്കുന്നത്. ഇത് വാസ്തവ വിരുദ്ധം ആണ്. അടുത്തിടെ അമേരിക്കയില്‍ നടത്തിയ ഒരു പഠനത്തില്‍ 85% സ്ത്രീകളും 94% പുരുഷന്‍മാരും സ്വയഭോഗം ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ട്.

സ്വയംഭോഗം കൊണ്ട് യാതൊരു ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുന്നില്ല എന്ന് മാത്രമല്ല നിരവധിയായ ഗുണങ്ങളും ഉണ്ട് എന്നാണ് പുതിയ ഗവേഷണ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. സ്വയംഭോഗം പുരുഷന്മാരില്‍ ഉണ്ടാകുന്ന പ്രോസ്‌ട്രേറ്റ് ക്യാന്‍സറിനെ ഒരു പരിധി വരെ തടയാന്‍ സഹായിക്കുന്നു. കൂടാതെ ശരീരത്തില്‍ ഉള്ള ചീത്ത കോളസ്‌ട്രോള്‍ന്റെ അളവിനെയും പ്രമേഹത്തെയും കുറക്കുന്നതിനും സഹായിക്കും. സ്ത്രീകളില്‍ യോനിയില്‍ ഉണ്ടാകുന്ന അണുബാധയുടെ സാധ്യതകളെ കുറക്കുവാനും സ്വയഭോഗം സഹായിക്കും. കൂടാതെ രതിമൂര്‍ച്ചയിലേക്ക് എത്തിക്കുന്നതിന്റെ സാധ്യതകളെ സ്വയംഭോഗം വര്‍ദ്ദിപ്പിക്കുന്നതായും പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

Top