ധൃതി വെച്ച് അമ്മയാകണോ? നമ്മുടെ ആരോഗ്യസ്ഥിതി പരിശോധിച്ച് നോക്കേണ്ടതുണ്ട്; ഇല്ലെങ്കില്‍ ആപത്താണ്

pregnancy

അമ്മയാകുക എന്നത് ഏതൊരു സ്ത്രീയുടെ സ്വപ്‌നമാണ്. പ്രഗ്‌നെന്‍സി ടെസ്റ്റില്‍ പോസിറ്റീവ് റിസല്‍റ്റ് കാണുന്ന സമയം ഉണ്ടാകുന്ന സന്തോഷത്തേക്കാള്‍ കൂടുതല്‍ മറ്റൊന്ന് ഉണ്ടാകില്ല. കല്യാണം കഴിഞ്ഞ് കുറച്ച് മാസങ്ങള്‍ കഴിയുമ്പോള്‍ തന്നെ ചിലര്‍ അമ്മയാകുന്നു. മറ്റ് ചിലര്‍ വര്‍ഷങ്ങള്‍ കഴിഞ്ഞും. എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന് പറയുന്നതു പോലെ ഇക്കാര്യത്തിലും കുറച്ച് മുന്‍കരുതല്‍ വേണം.

നമ്മുടെ സാഹചര്യവും ആരോഗ്യവുമെല്ലാം ഇക്കാര്യത്തില്‍ പരിഗണിക്കേണ്ടതുണ്ട്. ഗര്‍ഭവിവരം മറ്റുള്ളവരെ അറിയിക്കുന്നത് ആദ്യ മൂന്നുമാസം കഴിയഞ്ഞുമതിയെന്ന് ചിലര്‍ പറയാറുണ്ട്. ഗര്‍ഭമലസലിന് ആദ്യത്തെ മൂന്നുമാസം സാധ്യത കൂടുതലാണ് എന്നതാണ് കാരണമായി പറയുന്നത്. ഗര്‍ഭമലസലിന്റെ 80 ശതമാനവും ആദ്യത്തെ മൂന്നുമാസമാണ് സംഭവിക്കുന്നത്. പക്ഷേ 12 ആഴ്ച കഴിയുമ്പോള്‍ ഗര്‍ഭമലസാനുള്ള സാധ്യത അഞ്ചു ശതമാനമായി കുറയും.

1.പ്രസവപൂര്‍വ പരിശോധനയ്ക്കു ശേഷം
ആദ്യത്തെ മൂന്നുമാസം കഴിഞ്ഞുള്ള പ്രസവപൂര്‍വ പരിശോധനയ്ക്കു ശേഷം ഗര്‍ഭത്തെപ്പറ്റി പറയാനാണ്. ചില യുവതീയുവാക്കള്‍ ഇഷ്ടപ്പെടുന്നത്. ആദ്യത്തെ എട്ട് ആഴ്ചക്കു ശേഷമാണു സാധാരണ ഡോക്ടറെ കാണാന്‍ പോകാറുള്ളത്. ഈ സമയത്ത് അണുബാധ സാധ്യതയും കുട്ടിയുടെയും അമ്മയുടെയും ആരോഗ്യവുമുള്‍പ്പെടെ നിരീക്ഷണവിധേയമാക്കാനാകും. പ്രസവിക്കാനുള്ള ആരോഗ്യവും മറ്റും ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യാം.

2.ഗര്‍ഭമലസല്‍ സാധ്യത

മുമ്പ് എപ്പോഴെങ്കിലും ഗര്‍ഭമലസിയിട്ടുണ്ടെങ്കില്‍ വീണ്ടും സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്, അതിനാല്‍ ഡോക്ടറുടെ പരിശോധനയില്‍ എന്താണ് സാഹചര്യമെന്നു മനസിലാക്കാം, വേണ്ട മുന്‍കരുതല്‍ എടുത്തതിനു ശേഷം സന്തോഷകരമായ കാര്യം എല്ലാവരോടും പറയാം.

3.ആദ്യമേ പറഞ്ഞില്ലെങ്കില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍

1. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരിചരണവും ശ്രദ്ധയും വേണ്ട സമയമാണ്. ഇതു നഷ്ടപ്പെടാം.

2. ജോലി ചെയ്യുന്ന ആളാണെങ്കില്‍, തൊഴിലുടമയോടു പറഞ്ഞില്ലെങ്കില്‍ പ്രത്യേക പരിഗണന ചിലപ്പോള്‍ ലഭിച്ചെന്നു വരില്ല.

3. നമ്മുടെ പക്കല്‍ നിന്നല്ലാതെ സുഹൃത്തുക്കളും ബന്ധുക്കളും ഈ വിവരം അറിഞ്ഞാല്‍ ചിലപ്പോള്‍ പിണക്കത്തിനു കാരണമാകും.

Top