മാതാ അമൃതാനന്ദമയിയെ വെല്ലുവിളിച്ച് മന്ത്രി എ.കെ ബാലന്‍

തിരുവനന്തപുരത്ത് ശബരിമലയിലെ ആതാരസംരക്ഷണത്തിനായി ഹിന്ദു സംഘടനകള്‍ സംഘടിപ്പിച്ച ‘അയ്യപ്പഭക്തസംഗമ’ത്തില്‍ പങ്കെടുത്ത അമൃതാനന്ദമയിക്ക് മുന്നറിയിപ്പുമായി നിയമ മന്ത്രി എ.കെ ബാലന്‍. അമൃതാനന്ദമയി ആര്‍.എസ്.എസിന്റെ വക്കാലത്ത് പിടിക്കുകയാണെന്നും അങ്ങനെ എങ്കില്‍ അവരെ രാഷ്ട്രീയമായി നേരിടുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. രാഷ്ട്രീയമായി നേരിടുമ്പോള്‍ എതിര്‍പക്ഷമായി അമൃതാന്ദമയിയെ കാണേണ്ടി വരും. ആശയ തലത്തില്‍ ഏറ്റുമുട്ടേണ്ട ശത്രുവായി അവരെ കാണുന്നില്ല. ശത്രുവിന്റെ നിലയിലേക്ക് മാറിയാല്‍ അപകടം ഞങ്ങള്‍ക്കല്ല അവര്‍ക്കാണ്. ബിജെപി വക്താവായാല്‍ ഉണ്ടാകുന്ന അപകടം അവര്‍ മനസിലാക്കണം. ബിജെപി ഭക്തന്‍മാര്‍ മാത്രം പോകേണ്ട ഇടമല്ല മാതാ അമൃതാനന്ദമയി മഠം. ഇക്കാര്യം ദൈവചൈതന്യമുള്ളവര്‍ ശ്രദ്ധിക്കുന്നത് നല്ലതാണെന്നും മന്ത്രി ബാലന്‍ പറഞ്ഞു.

Top