സ്വാശ്രയ മുതലാളിമാര്‍ക്ക് ഒപ്പമോ മാത്യു കുഴല്‍ നാടന്‍? അത്തരത്തിലാണെന്ന സൂചന നല്‍കുന്നതാണ് ഇപ്പോള്‍ വന്നിരിക്കുന്ന ഫേയ്സ്ബുക്ക് പോസ്റ്റ്.
ഫേയ്സ്ബുക്ക് പോസ്റ്റ് ചുവടെ:
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസം റോജി എം ജോൺ എം.എൽ.എ നടത്തിയ ഒരഭിപ്രായ പ്രകടനത്തോട് ഉണ്ടായ ചില പ്രതികരണങ്ങളാണ് ഈ കുറിപ്പിന് ആധാരം.
റോജിയുടെ അഭിപ്രായത്തോട് യോജിപ്പോ വിയോജിപ്പോ ആവാം, എന്നാൽ അദ്ദേഹത്തേ കുറിച്ച് വ്യക്തിപരമായി നടത്തിയ ചില പരാമർശങ്ങൾ ശരിയല്ല എന്ന് ചൂണ്ടി കാട്ടട്ടെ.
റോജി വിദ്യാർത്ഥി ജീവിതത്തിൽ ഒരു മികച്ച കെ.എസ്.യു നേതാവായിരുന്നു. തേവര കോളേജിലെ യൂണിയൻ ചെയർമാൻ ആയ ശേഷമാണ് ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി കേരളം വിട്ടത്. ജെ.എൻ.യു വിൽ വന്നതിന് ശേഷമാണ് എനിക്ക് റോജിയെ അറിയാവുന്നത്. ഞാനും റോജിയും ഒരേ കാലഘട്ടത്തിൽ ജെ.എൻ.യു വിലെ ഇന്റർനാഷണൽ സ്റ്റഡീസിൽ ആണ് പഠിച്ചത്.
എൻ.എസ്.യു തരതമ്യേന ദുർബലമായ കലാലയമാണ് ജെ.എൻ.യു. ആദ്യ വർഷം ഞാൻ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടു. പിന്നിടങ്ങോട്ട് ഞങ്ങൾ ഒന്നിച്ചാണ് എൻ.എസ്.യു കെട്ടിപടുക്കാൻ പ്രയത്നിച്ചത്. പിറ്റേ വർഷം ഞാൻ തോറ്റിടത്ത് റോജി എൻ.എസ്.യു വിന്റെ വിജയ കൊടി പാറിച്ചു.
വിനയമുള്ള സ്വഭാവം കൊണ്ടും ലാളിത്യമുള്ള പെരുമാറ്റം കൊണ്ടും വളരെ പെട്ടെന്ന് മികച്ച നേതാവായി മാറാൻ റോജിയക്ക് കഴിഞ്ഞു. അവിടെ നിന്നും എൻ.എസ്.യു നേതൃത്വത്തിലേക്ക് കടന്ന് വന്ന റോജി രാജ്യമെമ്പാടും എൻ.എസ്.യു വിന്റെ സംഘടനാ തിരത്തെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും പിന്നീട് തിരഞ്ഞെടുപ്പിലൂടെ അദ്ധ്യക്ഷ പദവിയിലേക്ക് എത്തിച്ചേരുകയും ചെയ്തു.
ഈ നിലയിൽ തന്റേതായ കഴിവ് തെളിയിച്ച് കടന്ന് വന്ന നേതാവാണ് റോജി. ഇതറിയാതെയോ, അറിഞ്ഞിട്ടും അജ്ഞത നടിച്ചോ ദുഷ്പ്രചരണങ്ങൾ ആര് നടത്തിയാലും അത് ശരിയല്ല എന്ന് പറയുന്നതിന് വേണ്ടി മാത്രമാണ് ഇത് ഇവിടെ കുറിക്കുന്നത്.
Tags: mathew kuzhalnadan