ക്വാറികൾ ജനവാസ മേഖലയില്‍ 200 മീറ്റർ ദൂരപരിധി സുപ്രിം കോടതി ശരിവെച്ചു. ഹരിത ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യുഡൽഹി :ജനവാസ കേന്ദ്രങ്ങളിൽ നിന്ന് 50 മീറ്റര്‍ അകലത്തിൽ ക്വാറികൾ അനുവദിക്കണമെന്ന ക്വാറി ഉടമകളുടെ ആവശ്യത്തിന് തിരിച്ചടി. . ഹരിത ട്രൈബ്യൂണൽ ദൂരപരിധി ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ജനവാസ കേന്ദ്രങ്ങളിൽ നിന്ന് 200 മീറ്റർ അകലെ മാത്രമേ ക്വാറികൾ പ്രവർത്തിപ്പിക്കാവൂ എന്നായിരുന്നു ഹരിത ട്രൈബ്യൂണൽ ഉത്തരവ്. ഇത് പിന്നീട് ഹൈക്കോടതി റദ്ദാക്കിയിരുന്നു.

200 മീറ്റർപരിധിയിൽ ക്വാറികൾ പാടില്ലെന്ന ഹരിത ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്‍തു. ഇതോടെ ജനവാസ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ എല്ലാ ക്വാറികളും നിർത്തിവെക്കേണ്ടി വരും. ജനവാസ മേഖലയിൽ നിന്നും ക്വാറികൾ പ്രവർത്തിക്കുന്നതിനുള്ള ദൂരം 50 മീറ്റർ എന്നുള്ളത് 200 മീറ്ററാക്കി കൊണ്ട് ജൂലൈ 21നാണ് ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിറക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനെതിരെ ക്വാറി ഉടമകള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ക്വാറി ഉടമകളുടെ വാദം പരിഗണിച്ച് കേരളാ ഹൈക്കോടതി അന്ന് ഹരിത ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കിയിരുന്നു. ക്വാറിയുടെ ദൂരപരിധി 50 മീറ്ററാക്കണമെന്ന ആവശ്യത്തിൽ ബന്ധപ്പെട്ടവർക്ക്‌ നോട്ടീസ്‌ നൽകിയശേഷം ഹരിത ട്രിബ്യൂണൽ അക്കാര്യം വീണ്ടും പരിഗണിക്കുമെന്നായിരുന്നു ഹൈക്കോടതി വിധി. എന്നാൽ ക്വാറിയുടെ പരിധി 50 മീറ്ററാക്കി കുറക്കണമെന്ന് ആവശ്യപ്പെട്ട് ക്വാറി ഉടമകളും സംസ്ഥാന സർക്കാരും സുപ്രീം കോടതിയെ സമീപിച്ചു. ഈ ഹരജിയിലാണ് ജസ്റ്റിസ് എ എം ഖാൽവിക്കർ അധ്യക്ഷനായ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത സുപ്രീം കോടതി ക്വാറികളുടെ ദുരപരിധി 200 മീറ്ററാക്കിയ ഹരിത ട്രിബ്യൂണൽ ഉത്തരവ് ശരിവെച്ചു. ഇതോടെ സംസ്ഥാനത്തെ ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് 200 മീറ്റര്‍ അകലം പാലിക്കാത്ത ക്വാറികള്‍ പൂട്ടേണ്ടി വരും.

ഹൈക്കോടതി ഉത്തരവിന്റെ ബലത്തിൽ പ്രവർത്തനം തുടങ്ങിയ നിലവിലുള്ള ക്വാറികളെ അടക്കം സുപ്രീം കോടതി നടപടി ബാധിക്കും. സ്ഫോടനം നടത്തിയുള്ള ക്വാറികൾക്ക് 200 മീറ്ററും സ്ഫോടന മില്ലാതെയുള്ള ഖനനത്തിന് 100 മീറ്റര്‍ അകലവും ജനവാസ മേഖലയിൽ ഉറപ്പാക്കണമെന്നായിരുന്നു ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ്. ഇതിനെതിരെ ക്വാറി ഉടമകളാണ് ആദ്യം ഹൈക്കോടതിയെ സമീപിച്ചത്. ക്വാറി ഉടമകളുടെ നിലപാടിനെ പിന്തുണച്ച സർക്കാർ പിന്നീട് കോടതിയിൽ റിട്ട് ഹർജിയും നൽകി. ജനവാസകേന്ദ്രത്തിൽ നിന്ന് 200 മീറ്റർ ദൂരം വേണമെന്ന പുതിയ ഉത്തരവ് അംഗീകരിക്കാനാവില്ല. സർക്കാരിനെ അറിയിക്കാതെയാണ് ട്രൈബ്യൂണൽ തീരുമാനമെടുത്തത് തുടങ്ങിയ കാര്യങ്ങളാണ് സർക്കാരിന് വേണ്ടി അഡി അഡ്വ ജനറൽ അന്ന് ഹൈക്കോടതിയെ അറിയിച്ചത്. ഇത് പരിഗണിച്ചായിരുന്നു ട്രൈബ്യൂണൽ ഉത്തരവിനെതിരായ ഹൈക്കോടതി വിധി.ഇപ്പോൾ സുപ്രീംകോടതി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തതോടെ സംസ്ഥാന സർക്കാർ നിലപാടിന് കൂടിയാണ് തിരിച്ചടിയേറ്റത്.

Top