കോതമംഗലം കോട്ടപ്പടിയിൽ കാട്ടാന ആക്രമണമണത്തിൽ പശുക്കിടാവിനെ കൊന്നു.കർഷകർക്ക് സ്വാന്തനവുമായി കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ

എറണാകുളം  : കോതമംഗലം കോട്ടപ്പടിയിലും കാട്ടാനയുടെ ആക്രമണം ഉണ്ടായിയിരിക്കയാണ് . മനുഷ്യജീവനേക്കാൾ വിലയാണ് വന്യമൃഗങ്ങൾക്ക് നൽകുന്നത്. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കർഷകർ വലിയ ദുരിതത്തിലാണ്. ഗർഭിണിയായ ആന ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷ പ്രതികരണങ്ങളാണ് സൈബർ ലോകത്ത്ഉണ്ടായത്.അതിനിടയിലാണ് വാവേലി വടക്കുംഭാഗം ആലുങ്കൽ ജോണിൻ്റെ വീട്ടിലെ പശുക്കിടാവിനെ  രാത്രിയെത്തിയ ആന തുമ്പിക്കൈ കൊണ്ട് അടിച്ചു കൊന്നത് . ആന വരുന്നതു കണ്ട പശുക്കിടാവിൻ്റെ അമ്മപ്പശു കയർ പൊട്ടിച്ച് ഓടിയതുകൊണ്ടാണ് രക്ഷപ്പെട്ടതെന്ന് വീട്ടുടമസ്ഥനും നാട്ടുകാരും പറഞ്ഞു. വനം പ്രദേശത്തോടു ചേർന്നുള്ള സ്ഥലമായതിനാൽ കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് വയനാട്ടിൽ ഒരു ആദിവാസി യുവാവിനെ കടുവ കൊന്നത് .വനാതിർത്തി ഗ്രാമങ്ങളിൽ വന്യമൃഗ ശല്യം നിയന്ത്രണാതീതമായി വർധിച്ചു വരികയാണ്.ആന കൊല്ലപ്പെട്ടതിൽ നൊന്ത ഒരാളും മനുഷ്യൻ കൊല്ലപ്പെട്ടതിൽ നൊന്തില്ല .മനുഷ്യജീവനിലും വലിയ സംരക്ഷണമാണ് മൃഗങ്ങൾക്ക് കിട്ടിക്കൊണ്ടിരിക്കുന്നത് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോട്ടപ്പടിയിൽ  സംഭവം നടന്ന സ്ഥലം കെ പി സി സി ജനറൽ സെക്രട്ടറി മാത്യു കുഴൽ നാടൻ സന്ദർശിച്ചു. ആനകൾക്കു വേണ്ടി വാദിക്കാൻ നിരവധി പേരുണ്ട്., എന്നാൽ പാവപ്പെട്ട കർഷകനു വേണ്ടി വാദിക്കാൻ ആരുമില്ലന്ന് മാത്യു ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള സംഭവങ്ങൾ കോട്ടപ്പടി ഭാഗത്ത് നിരന്തരം നടക്കുന്നുണ്ട്. കർഷകർ ഭീതിയുടെ നടുവിലാണ്. ദിവസവും രാവിലെ എണീക്കുമ്പോളാവും ആറ്റു നോറ്റുണ്ടാക്കിയ കാർഷിക വിഭവങ്ങളും വിളകളും നശിപ്പിക്കപ്പെട്ട നിലയിൽ കാണുന്നത്. ബന്ധപ്പെട്ടവർ വിഷയത്തിൽ അടിയന്തിരമായി ഇടപ്പെട്ട് കർഷകരെ കാട്ടാനകളിൽ നിന്ന് സംരക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് കർഷകർ.

വയനാട്ടിലും കോട്ടപ്പടിയിലും മലപ്പുറത്തും പാലക്കാട്ടും  കേരളത്തിൽ പലഭാഗത്തും വനാതിർത്തി ഗ്രാമങ്ങളിൽ വന്യമൃഗ ശല്യം നിയന്ത്രണാതീതമായി വർധിച്ചു വരികയാണ്. ഒട്ടേറെ ജീവനുകളാണ് കുറഞ്ഞ വർഷങ്ങൾക്കിടയിൽ ആനയുടെയും കടുവകളുടെയും പന്നികളുടെയും ഉൾപ്പെടെ വന്യ മൃഗങ്ങളുടെ ആക്രമങ്ങളിൽ പൊലിഞ്ഞത്. കുരങ്ങ് ശല്യം കാരണം ജനങ്ങൾ പൊറുതി മുട്ടിയിരിക്കുകയാണ് .വയനാട് ജില്ലയിൽ കുരങ്ങ് പനി കാരണവും ജീവൻ നഷ്ട്ടപ്പെടുന്ന അവസ്ഥയാണ് ജില്ലയിലുള്ളത്.കടുവയുടെ സാന്നിധ്യം പ്രദേശത്തുണ്ടെന്ന് പറയുമ്പോൾ തന്നെ പിടികൂടുന്നതിന് ആവശ്യമായ കൂട് സ്ഥാപിക്കാൻ അധികൃതർ തയ്യാറാട്ടില്ലെന്നത് പ്രദേശവാസികളുടെ ജീവന് ഭീഷണിയാണ്.

എന്നാൽ വാഗ്ധാനങ്ങളല്ലാതെ അധികൃതരുടെ ഭാഗത്ത് നിന്നും ഇതിനെതിരെ ശാശ്വതമായ നടപടികൾ ഉണ്ടാകുന്നില്ല. മനുഷ്യ ജീവനുകൾ വിലപ്പെട്ടതാണെന്ന് മനസ്സിലാക്കിക്കൊണ്ട് വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ അധികൃതർ മുന്നോട്ട് വരണം. ജീവൻ നഷ്ടപ്പെടുമ്പോൾ മാത്രമുള്ള ബഹളങ്ങൾക്കപ്പുറം പരിഹാര നടപടികൾ ഒന്നും തന്നെ ഉണ്ടാകുന്നില്ല.വന്യമൃഗശല്യം കാരണം കൃഷി നാശവും വലിയ തോതിൽ വർധിച്ചിട്ടുണ്ട് അതിനാൽ തന്നെ അധികൃതരുടെ ഭാഗത്ത് നിന്നും ഉടനടി പരിഹാര നടപടികൾ ഉണ്ടായില്ലെങ്കിൽ ശക്തമായ ജനകീയ സമരങ്ങളുമായി മുന്നോട്ടുപോകുവാൻ ജന നേതാക്കൾ രംഗത്ത് വരണം .

കാട്ടിൽ വിറക്‌ പെറുക്കാൻ പോയ ആദിവാസി യുവാവിനെയാണ് കഴിഞ്ഞ ദിവസം കടുവ കൊന്നു തിന്നത് . പുൽപ്പള്ളി കദവാക്കുന്ന് ബസവൻകൊല്ലി കോളനിയിലെ മാധവദാസിന്റെ മകൻ ശിവകുമാറിനാണ് (23) ദാരുണാന്ത്യം സംഭവിച്ചത് . തെരച്ചിലിൽ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു.മനുഷ്യനും വളർത്തുമൃഗങ്ങളും വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെടുമ്പോൾ അധികാരികളും ആക്ടിവിസ്റ്റുകളും അവർക്കുവേണ്ടി ശബ്ദിക്കാൻ ആരും വരുന്നില്ല എന്നാൽ ആന ചെരിഞ്ഞാലും കടുവ ചെരിഞ്ഞാലും സെൻസേഷനായ പോസ്റ്റുകളുടെ വരുന്ന രാഷ്ട്രീയ നേതാക്കളിൽ നിന്നും വിഭിന്നനാണ് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ .പാവപ്പെട്ട കർഷകനു വേണ്ടി വാദിക്കാൻ ആരുമില്ലന്ന് മാത്യു ചൂണ്ടിക്കാട്ടി. കർഷകർക്ക് ഒപ്പം നിൽക്കുമെന്നും കോൺഗ്രസ് നേതാവ് മാത്യു കുഴനാടൻ പറഞ്ഞു.

Top