കൊച്ചി: 32.13 കോടിയുടെ സ്വത്താണ് മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാർഥിയായ മാത്യു കുഴൽനാടൻ കഴിഞ്ഞ തവണ ഇലക്ഷൻ സമയം ഡിക്ലയർ ചെയ്തത് .സുപ്രീം കോടതിയിൽ ഇദ്ദേഹം എത്ര കേസിൽ ഹാജരായിട്ടുണ്ട് എന്ന് ചെക്ക് ചെയ്‌താൽ ഞെട്ടും എന്നാണു പുതിയ വിവരങ്ങൾ .ഇദ്ദേഹം സീനിയർ അഭിഭാഷകൻ ആണോ ? പിന്നെ ഇവിടെ നിന്നാണ് ഇത്രയും അധികം പണം കിട്ടിയത് ? കപിൽ സിബൽ അടക്കമുള്ള സീനിയർ അഭിഭാഷകർക്ക് ചുരുങ്ങിയ കാലം കൊണ്ട് ഇത്രയും സമ്പാദ്യം ഉണ്ടാക്കാൻ പറ്റുമോ എന്നാണു ഭൂരിപക്ഷം ആളുകൾ -കോൺഗ്രസ് നേതാക്കൾ വരെ ചോദിക്കുന്നത് ! ഭാര്യ എൽസ കാതറിൻ ജോർജിന്റെ പേരിൽ 95.2 ലക്ഷത്തിന്റെ സ്വത്തുണ്ട്. മകൻ ആർഡൻ എബ്രഹാം മാത്യുവിന് 6.7 ലക്ഷം രൂപയുടെ എൽഐസി പരിരക്ഷയുണ്ട്.
25 ലക്ഷമാണ് മാത്യു കുഴൽനാടന്റെ ആകെ ബാധ്യത. കുഴൽനാടന് 11,66,152 രൂപയും ഭാര്യക്ക് 6,63,226 രൂപയും ആണ് പണമായുള്ളത്. ദുബായ് കരിയർ ഹൗസ് കമ്യൂണിക്കേഷനിൽ ഒമ്പത് കോടിയുടെയും കെഎംഎൻപി ലോ ഫേമിന്റെ ഡൽഹി, കൊച്ചി, ഗുവാഹതി, ബംഗളൂരു ഓഫിസുകളിലായി 10.33 കോടിയുടേയും ബോണ്ട്, ഓഹരി സമ്പാദ്യം കുഴൽനാടനുണ്ട്.
14 ലക്ഷം രൂപ വിലമതിക്കുന്ന ഇന്നോവയും, 23 ലക്ഷത്തിന്റെ ബെൻസും കുഴൽനാടന്റെ പേരിൽ വാഹനമായുണ്ട്. 4.5 കോടി വിലമതിക്കുന്ന 5.88 ഏക്കർ സ്ഥലം കടവൂരും, എറണാകുളം എളംകുളത്ത് 55 ലക്ഷം വിലമതിക്കുന്ന ഫ്ളാറ്റുമുണ്ട്. എറണാകുളത്ത് 2.2 കോടി വിലമതിക്കുന്ന ഷോപ്പിങ് കോംപ്ലക്സ്, ഇടപ്പള്ളി സൗത്തിൽ ഭാര്യയുടെ കൂടി പേരിലുള്ള 1.35 കോടി വിലമതിക്കുന്ന 5 സെന്റ് വീടുമുണ്ട്. ഇടുക്കി ചിന്നക്കനാലിൽ 3.5 കോടി രൂപയ്ക്ക് വാങ്ങിയ കെട്ടിടം ഉൾപ്പെടെയുള്ള വസ്തുവിന്റെ പകുതി ഷെയർ ഉണ്ട്. കട്ടപ്പനയിൽ 4.5 ഹെക്ടർ സ്ഥലത്ത് ലീസ് ഇനത്തിലുള്ള ബാധ്യതയായി 25 ലക്ഷം രൂപയുണ്ട്. 200 പവൻ സ്വർണം, 16.74 ലക്ഷത്തിന്റെ എൽഐസി പോളിസി, ഒന്നര ലക്ഷത്തിന്റെ മാരുതി കാർ എന്നിവയാണ് ഭാര്യയുടെ പേരിലുള്ളത്.