തിരുവനന്തപുരം: തെഹല്‍ക്കയുടെ മുന്‍ എഡിറ്റര്‍ മാത്യുസാമുവല്‍ ചെയര്‍മാനായ നാരദ ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനത്തില്‍ വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്കുനേരെ പീഡനശ്രമം. ഇത് സംബന്ധിച്ച് മാത്യുസാമുവലിന് നല്‍കിയ പരാതിയില്‍ നടപടിയെടുക്കാതെ പരാതി നല്‍കിയ മാധ്യമ പ്രവര്‍ത്തകയെ ഭീഷണിപ്പെടുത്തി രാജിവപ്പിച്ചതായും ആരോപണമുയരുന്നു. നാരദാ ന്യൂസിന്റെ ഡയറക്ടര്‍ ബോര്‍ഡംഗമാണ് യുവതിയെ ഹോട്ടല്‍ മുറിയില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ബഹളം വച്ച് റൂമില്‍ നിന്ന് ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിന്റെ ഷോക്കില്‍ അന്നുരാത്രിയുണ്ടായ സംഭവം വിശദീകരിച്ച് മാത്യുസാമുവലിന് വിശദമായ മെയില്‍ അയച്ചെങ്കിലും പരാതിക്കാരിയെ ഭീഷണിപ്പെടുത്താനാണ് നീക്കം നടത്തിയത്. ജോലിസ്ഥാപനത്തില്‍ നിന്ന് വളരെ മോശ അനുഭവം ഉണ്ടായത് സ്ഥാപന ഉടമയെ അറിയിച്ചിട്ടും ഒരു ചെറു വിരലനക്കാന്‍ പോലും നാരദ ഉടമസ്ഥര്‍ ശ്രമിച്ചില്ല. ഇത് സംബന്ധിച്ച് മാത്യുസാമുവലിന് മാധ്യമ പ്രവര്‍ത്തക അയച്ച ഇ മെയില്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ സംരക്ഷിക്കുന്ന നിലപാട് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സ്വീകരിച്ചുവെന്ന ഞെട്ടിയ്ക്കുന്ന വിവരം ലഭിച്ചത്.
കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് താന്നെന്നും ഇത്തരം പ്രവര്‍ത്തികള്‍ ജോലിസ്ഥാപനത്തിലെ ഒരാളില്‍ നിന്ന് പ്രതീക്ഷിച്ചില്ലെന്നും വനിതാ മാധ്യമ പ്രവര്‍ത്തക മാത്യുസാമുവലിനയച്ച ഇ മെയിലില്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം െൈഹസിന്ത് ഹോട്ടിലില്‍ കഴിഞ്ഞ സെപ്തംബറിലാണ് സംഭവം നടന്നത്. താനയച്ച പരാതിയില്‍ നാരദ നടപടിയെടുക്കുമെന്നായിരുന്നു പ്രതിക്ഷയെന്ന് മാധ്യമ പ്രവര്‍ത്തക പറഞ്ഞു. എന്നാല്‍ തിരിച്ചാണ് സംഭവിച്ചത്. അന്ന് മദ്യപിച്ച് മോശമായി പെരുമാറിയ വ്യക്തി ഉന്നത സ്ഥാനത്ത് ഇന്നും തുടരുകയാണ്. തന്റെ പരിമിതിയും സാഹചര്യവും മനസിലാക്കികൊണ്ടാണ് തന്നെ ഭീഷണിപ്പെടുത്തിയത്. നേരിട്ട് പോലിസില്‍ പരാതി നല്‍കാനുളള ധൈര്യകുറവ് കൊണ്ടാണ് മാനേജ്‌മെന്റിന്റെ സഹായം തേടിയത് എന്നാല്‍ അവിടെ നിന്ന് സഹായത്തിന് പകരം ഭീഷണിയായിരുന്നു.
സ്ഥാപനത്തിലെ വനിതാ മാധ്യമ പ്രവര്‍ത്തക നല്‍കിയ പരാതിയില്‍ നടപടിയെടുത്തില്ല എന്നുമാത്രമല്ല. പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും നാരദ ശ്രമിച്ചുവെന്ന ഗുരുതരമായ ആരോപണമാണ് മാത്യുസാമുവലിനെതിരെ ഉയരുന്നത്. തലസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കി കോടികള്‍ തട്ടിയെന്ന ആരോപണവും നാരദക്കെതിരെ ഉയര്‍ന്നിരുന്നു. തിരുവനന്തപുരത്തെ
എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കുമറിയുന്ന ഈ സംഭവത്തില്‍ പരാതിയുണ്ടായിട്ടും പോലീസ് അട്ടിമറിയിക്കുകയായിരുന്നു.