പാലക്കാട്: മഹല്ല് ഖാസിക്കെതിരെ പ്രകോപനപരമായ നോട്ടിസിറക്കി വര്‍ഗീയ കലാപത്തിന് ശ്രമിച്ച സംഭവത്തില്‍ മാതൃഭൂമി ലേഖകര്‍ക്കെതിരെ പോലീസ് കേസെടുക്കും. മാതൃഭൂമിയുടെ സ്റ്റാഫ് ലേഖകന്‍ വൈശാഖ്, സുനീഷ് എന്നിവര്‍ക്കെതിരെയാണ് അഗളി പോലീസ് കേസെടുക്കുക.
പ്രവാചക നിന്ദയുടെ പേരില്‍ മാതൃഭൂമി പത്രം ബഹിഷ്‌ക്കരിക്കാന്‍ മഹല്ല് എടുത്ത തീരുമാനത്തിന് പ്രതികാരമായാണ് മാതൃഭൂമി ലേഖകര്‍ വ്യാജ നോട്ടീസ് പ്രചരിപ്പിച്ചത്. സംഭവം വിവാദമാവുകയും നോട്ടിസ് ഇറക്കിയവരെ പോലീസ് കണ്ടെത്തുകയും ചെയ്തതോടെ മാതൃഭൂമി ഇവരെ പുറത്താക്കി. ഇവര്‍ക്കെതിരെ മാതൃഭൂമി മാനേജ്‌മെന്റും പോലീസില്‍ പരാതി നല്‍കി. അഗളിയില്‍ മാതൃഭൂമി വരിക്കാരുടെ എണ്ണം പകുതിയിലധികമായി കുറഞ്ഞതോടെ ഇതിന് പ്രതികാരം ചെയ്യാന്‍ ലേഖകര്‍ തീരുമാനിക്കുകയായിരുന്നു. പ്രവാചക നിന്ദ നടത്തിയ വിഷയത്തില്‍ മാതൃഭൂമി ബഹിഷ്‌ക്കരിക്കാന്‍ അഗളി മഹല്ലു തീരുമാനിച്ചിരുന്നു. ഇതാണ് ഇവരെ പ്രകോപിപ്പിച്ചത്.
ഇതനുസരിച്ച് ഇവര്‍ നടത്തിയ ഗൂഢോലോചനയില്‍ ഖാസിക്കെതിരെ അപവാദ നോട്ടിസ് തയ്യാറാക്കി. ഇതിനായി ഒരു മുസ്ലിം പത്രത്തിന്റെ ലേഖകന്‍ അറിയാതെ ഇയാളുടെ കമ്പ്യൂട്ടര്‍ ഉപയോഗിക്കുകയും ചെയ്തു. പ്രിന്റെടുത്ത നോട്ടീസുകള്‍ രാത്രിയില്‍ രഹസ്യമായ പല വീടുകളിലും എത്തിച്ചു. ഇതിനിടയില്‍ ദുരൂഹ സാഹചര്യത്തില്‍ മുഖം മറച്ച് കണ്ട ഇവരെ നാട്ടുകാര്‍ സംശയിക്കുകയായിരുന്നു. നോട്ടിസുള്‍പ്പെടെ പിടികൂടി ഇവരെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചങ്കിലും മാതൃഭൂമി ലേഖകര്‍ എന്ന പരിഗണനയില്‍ നടപടി എടുക്കാതെ വിട്ടയക്കുകയായിരുന്നു. സംഭവം വിവാദമാവുകയും പ്രതിഷേധം ശക്തമാവുകയും ചെയ്‌തോടെ മാതൃഭൂമി ലേഖകര്‍ പള്ളികമ്മിറ്റിയക്ക് മാപ്പെഴുതി കൊടുത്ത് സംഭവം അവസാനിപ്പിച്ചു. മാതൃഭൂമിക്കെതിരെ പള്ളിയില്‍ സംസാരിച്ചതിന്റെ പേരിലാണ് ഇത്തരത്തില്‍ നോട്ടിസിറക്കിയതെന്നും ഇതൊരു സാമൂഹിക പ്രശ്‌നമായി മാറുകയും ചെയ്തതില്‍ ഖേദിക്കുന്നെന്നും മാപ്പ് നല്‍കണമെന്നുമാണ് ഇവര്‍ പള്ളികമ്മിറ്റിയക്ക് എഴുതി നല്‍കിയത്.
അതേസമയം മാതൃഭൂമിയ്ക്ക് ഈ സംഭവം വന്‍മാനക്കേടുണ്ടാക്കിയതോടെ മാതൃഭൂമി ലേഖകര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുകയയിരുന്നു. പാലക്കാട് യൂണിറ്റ് മാനേജര്‍ നേരിട്ടെത്തി അഗളി പോലീസില്‍ പരാതി നല്‍കി.മാതൃഭൂമിയുടെ പേര് ഉപയോഗിച്ച് സ്ഥാപനത്തിന് മാനക്കേടും നഷ്ടവുമുണ്ടാക്കിയെന്നാണ് മാതൃഭൂമിയുടെ പരാതി. പ്രവാചക നിന്ദ വിഷയത്തില്‍ ഒരു വിധം കരകേറിയ പത്രത്തിന് അഗളി സംഭവവും തലവേദനയാകും .മാതൃഭൂമിയുടെ പരാതി ലഭിച്ചതായി അഗളി ഡിവൈഎസ്പി ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് പറഞ്ഞു. ഈ ലേഖകര്‍ ഇപ്പോള്‍ മാതൃഭൂമിയില്‍ ജീവനക്കാരല്ലെന്നും ഫോണിലൂടെ ഈ വിഷയത്തില്‍ സംസാരിക്കാന്‍ താല്‍പ്പര്യമില്ലെന്നും മാതൃഭൂമി പാലക്കാട് ന്യൂസ് എഡിറ്ററും ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് വ്യക്തമാക്കി
മാതൃഭൂമി ലേഖകര്‍ മഹല്ല്കമ്മിറ്റിക്ക് എഴുതി കൊടുത്ത മാപ്പപേക്ഷ