താന്‍ മാധ്യമപ്രവര്‍ത്തനം നിര്‍ത്തുന്നു; ശ്രീനിജന്‍ നിങ്ങള്‍ ചതിച്ച് തോല്‍പ്പിച്ചു; വികാര നിര്‍ഭരമായ വിശദീകരണവുമായി ഒഡിയോ ടേപ്പില്‍ കുടുങ്ങിയ മാധ്യമ പ്രവര്‍ത്തക

കൊച്ചി: ഭര്‍ത്താവായ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ മാതൃഭൂമി ലേഖിക നടത്തിയ നീക്കങ്ങള്‍ ലീക്കായതോടെ വികാര നിര്‍ഭരമായ മറുപടിയുമായി മാധ്യമ പ്രവര്‍ത്തക ലേബി സജീന്ദ്രന്‍. കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ശബ്ദ രേഖ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡാണ് പുറത്ത് വിടുന്നത്. പിന്നീട് മറ്റ് മാധ്യമങ്ങളും ഏറ്റെടുത്തതോടെ വന്‍ വിവാദമായി മാറുകയായിരുന്നു.

. ഈ ഓഡിയോയ്‌ക്കെതിരെ ലേബി പൊലീസില്‍ പരാതി നല്‍കുമെന്ന് സൂചനയുണ്ടായിരുന്നു. അതിനിടെ ഫെയ്‌സ് ബുക്കിലൂടെ ഈ വിവാദത്തിന് പിന്നില്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റീസ് കെജി ബാലകൃഷ്ണന്റെ മരുമകന്‍ ശ്രീനിജനാണെന്ന സൂചനകളുമായി ലേബി രംഗത്തെത്തി. പിന്നാലെ താന്‍ മാദ്ധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും ലേബി സജീന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാതൃഭൂമി കൊച്ചി ബ്യൂറോയിലെ ലേഖിക ലേബി സജീന്ദ്രന്റെ ഫോണ്‍ സംഭാഷണമാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചത്. കൊച്ചിയിലെ തന്റെ സഹപ്രവര്‍ത്തകനെ നിരീക്ഷിക്കാനും പ്രാദേശിക ലേഖകര്‍ക്ക് പണം കൊടുക്കാനും ഈ ലേഖിക നിര്‍ദ്ദേശിക്കുന്നതായി കേള്‍ക്കാം. ഒമ്പത് മിനിറ്റോളം വരുന്ന ഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഭര്‍ത്താവിനെ കാലുവാരുമെന്ന് സംശയമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിരീക്ഷിക്കാന്‍ ഏര്‍പ്പാടാക്കിയ ആളുമായുള്ള സംഭാഷണമാണ് പുറത്തായത്. ആരോടാണ് സംഭാഷണമെന്ന് വ്യക്തമല്ല.

ഇതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ എടുത്ത നിലപാടുകള്‍ക്ക് ലേബി പോസ്റ്റിലൂടെ ഇന്ന് വിശദീകരണം നല്‍കുന്നുണ്ട്. എന്നോട് തോന്നുന്ന നീരസം സജീന്ദ്രനോട് ഉണ്ടാകരുതേ എന്ന അഭ്യര്‍ത്ഥനയും മുന്നോട്ട് വയ്ക്കുന്നു… ഓഡിയോയിലെ വെളിപ്പെടുത്തലുകള്‍ക്ക് ലേബി നല്‍കുന്ന വിശദീകരണം ഇങ്ങനെ

ബെന്നിച്ചേട്ടന്‍…വാഴക്കന്‍ സാര്‍ ..രാജന്‍ ചേട്ടന്‍ ..കാരിപ്ര ചേട്ടന്‍.. നിബു ചേട്ടന്‍…. എം.എസ് എബ്രാഹം സാര്‍.. ജബ്ബാര്‍ ഇക്ക.. ജോയ് സാര്‍ … ജയന്‍… സക്കീറിക്ക… നിങ്ങളെല്ലാവരും.. ശ്രീനിജനുമായി കാണുണ്ടെന്ന് അയാള്‍ എന്നെ വിശ്വസിപ്പിച്ചു. ഞാന്‍ പല ദിവസങ്ങളിലായി പല വിഷയങ്ങളില്‍ സംസാരിച്ചതാണ് വാക്കുകളും വാചകങ്ങളും അടര്‍ത്തിയെടുത്ത് ചോദ്യങ്ങള്‍ ഉണ്ടാക്കി കൃത്രിമമായി തയ്യാറാക്കിയിരിക്കുന്നത്. സമാദരണീയനായ ശ്രീ.ടി.എച്ച് മുസ്തഫ യ്‌ക്കെതിരെ ഞാന്‍ മനസുകൊണ്ടു പോലും മോശം വിചാരിച്ചിട്ടില്ല. ഈ ഫാബ്രിക്കേറ്റഡ് ശബ്ദ രേഖ ഉപയോഗിച്ച് എന്തിനാ ഫൈസല്‍..ജിബീ… ഇങ്ങനെ വാര്‍ത്ത കൊടുത്തത്? ഞാന്‍ എന്റെ മാദ്ധ്യമ പ്രവര്‍ത്തനം ഇവിടെ അവസാനിപ്പിക്കുകയാണ്. ഇനി തൊഴില്‍ ചെയ്യാന്‍ ഞാന്‍ യോഗ്യയല്ല.

പ്രിയ ബിജു…. പങ്കജ് എന്നു വിളിക്കുന്ന ഒരാളാണ് ശ്രീനിജനെ എനിക്കെതിരെ തെറ്റിദ്ധരിപ്പിച്ചതെന്ന് അയാള്‍ എന്നെ വിശ്വസിപ്പിച്ചു. നിങ്ങളെപ്പോലെ ഔന്നത്യമുള്ള ഒരു മാദ്ധ്യമ പ്രവര്‍ത്തകനെ തെറ്റിദ്ധരിച്ചതില്‍ എന്നോടു പൊറുക്കുക. നിങ്ങളുടെ കീഴില്‍ ജോലി ചെയ്ത കാലമാണ് ഞാന്‍ ഏറ്റവും ക്രിയേറ്റീവ് ആയത്. ബെന്നിച്ചേട്ടന്‍.. വാഴയ്ക്കന്‍ സാര്‍.. ടി. എച്ച് സാര്‍ ..എന്നോടു തോന്നുന്ന നീരസം സജീന്ദ്ര നോട് ഉണ്ടാവരുതേ…ഒരു പാവമാണ്. ഇതൊന്നും ആ പാവം അറിഞ്ഞിട്ടില്ല..

Top